ഒറ്റ ചാര്‍ജില്‍ 683 കിലോമീറ്റര്‍ സഞ്ചരിക്കാം, മൂന്നാമത്തെ സ്‌ക്രീന്‍; ബിഇ 6 സ്‌പെഷ്യല്‍ എഡിഷന്‍ ലോഞ്ച് സ്വാതന്ത്ര്യദിനത്തില്‍

പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മഹീന്ദ്രയുടെ ഇലക്ട്രിക് എസ് യുവിയായ ബിഇ 6 മോഡലിന്റെ സ്‌പെഷ്യല്‍ എഡിഷന്‍ ഓഗസ്റ്റ് 15ന് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും

Mahindra BE 6 Special Edition
Mahindra BE 6 Special Editionsource: Mahindra
Edited by :Dhanoj AM
Last Updated :11 ഓഗസ്റ്റ് 2026, 3:46 pm IST

മുംബൈ: പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മഹീന്ദ്രയുടെ ഇലക്ട്രിക് എസ് യുവിയായ ബിഇ 6 മോഡലിന്റെ സ്‌പെഷ്യല്‍ എഡിഷന്‍ ഓഗസ്റ്റ് 15ന് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും. സ്‌പോര്‍ട്ടെക് എഡിഷന്‍ എന്ന് പേരിട്ടിരിക്കുന്ന സ്‌പെഷ്യല്‍ പതിപ്പിന്റെ ടീസര്‍ പുറത്തുവന്നു. കാറിന്റെ ഇന്റീരിയര്‍, എക്സ്റ്റീരിയര്‍ ഫീച്ചറുകള്‍ വ്യക്തമാക്കുന്നതാണ് ടീസര്‍ വിഡിയോ.

ഇതിന്റെ ഏറ്റഴും വലിയ പ്രത്യേകത ഡാഷ്‌ബോര്‍ഡിലെ മൂന്നാമത്തെ സ്‌ക്രീന്‍ ആണ്. മുന്‍വശത്തെ യാത്രക്കാരനെ ലക്ഷ്യമിട്ടാണ് ഈ സ്‌ക്രീന്‍. സീറ്റുകളിലും അപ്‌ഹോള്‍സ്റ്ററിയിലും പുതിയൊരു ബ്രൗണ്‍ തീം നല്‍കിയിട്ടുണ്ട്. പുതിയൊരു മാറ്റ് േ്രഗ നിറവും നല്‍കിയിട്ടുണ്ട്.

അഡാസ് സ്യൂട്ട്, പനോരമിക് സണ്‍റൂഫ്, 360 ഡിഗ്രി കാമറ, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, റിക്ലൈനിങ് റിയര്‍ സീറ്റുകള്‍, ഡ്യുവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന ഡ്രൈവര്‍ സീറ്റ്, 65w ടൈപ്പ് സി ചാര്‍ജിങ് പോര്‍ട്ടുകള്‍, ഡിസി ഫാസ്റ്റ് ചാര്‍ജിങ് എന്നിവയാണ് മറ്റു ഫീച്ചറുകള്‍. 59kwh, 79kwh ബാറ്ററി പായ്ക്കുകളില്‍ വാഹനം ലഭ്യമാകും. ഒറ്റ ചാര്‍ജില്‍ 683 കിലോമീറ്റര്‍ വരെ സഞ്ചരിക്കാം എന്നതാണ് ഇതിന്റെ ഏറ്റഴും വലിയ പ്രത്യേകത.

News Now

Summary

Mahindra BE 6 to Get a New Special Edition

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates