
ട്രിപ്പിള്‍ സ്ക്രീന്‍ സജ്ജീകരണം, വരുന്നു മഹീന്ദ്രയുടെ പുതിയ ഇലക്ട്രിക് എസ് യുവി; ബിഇ.07 ഫീച്ചറുകള്‍
പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മഹീന്ദ്രയുടെ പുതിയ ഇലക്ട്രിക് എസ് യുവിയുടെ പ്രൊഡക്ഷന്‍ റെഡി വേര്‍ഷന്‍ ഈയാഴ്ച അവതരിപ്പിക്കുമെന്ന് സൂചന

മുംബൈ: പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മഹീന്ദ്രയുടെ പുതിയ ഇലക്ട്രിക് എസ് യുവിയുടെ പ്രൊഡക്ഷന്‍ റെഡി വേര്‍ഷന്‍ ഈയാഴ്ച അവതരിപ്പിക്കുമെന്ന് സൂചന. അതിനിടെ ബിഇ.07 എന്ന പേരിലുള്ള പുതിയ മോഡല്‍ ഇലക്ട്രിക് എസ് യുവിയുടെ പുതിയ ചിത്രങ്ങള്‍ പുറത്തുവന്നു.
എക്സ്ഇവി 9എസ്, എക്സ്ഇവി 9ഇ എന്നി മോഡലുകളിലുള്ള ട്രിപ്പിള്‍ സ്ക്രീന്‍ സജ്ജീകരണം ഇതിലും ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. യാത്രക്കാരനായുള്ള പ്രത്യേക സ്ക്രീന്‍ ആണ് ട്രിപ്പിള്‍ സ്ക്രീന്‍ സജ്ജീകരണം കൊണ്ട് ഉദ്ദേശിക്കുന്നത്.
വരാനിരിക്കുന്ന ഈ എസ് യുവിയില്‍ എല്‍ഇഡി ഹെഡ് ലാമ്പുകളും ഡിആര്‍എല്ലുകളും ഫ്ലഷ് ഫിറ്റിങ് ഡോര്‍ ഹാന്‍ഡിലുകളും വലിയ അലോയ് വീലുകളും പ്രതീക്ഷിക്കുന്നുണ്ട്. ഇതിന് പുറമേ റിയര്‍ വിന്‍ഡ്ഷീല്‍ഡും ടെയില്‍ഗേറ്റിന്റെ മധ്യഭാഗത്തായി സ്ഥാപിച്ചിട്ടുള്ള എല്‍ഇഡി സ്റ്റോപ്പ് ലാമ്പുമാണ് മറ്റു പ്രത്യേകതകള്‍. ബിഇ 6 മോഡലിന് സമാനമായി പ്രൊഡക്ഷന്‍ റെഡി വേര്‍ഷനായ ബിഇ.07ന് സ്ലീക്ക് എല്‍ഇഡി സജ്ജീകരണം ലഭിച്ചേക്കാം. ഇതില്‍ 59kwh, 79kwh ഓപ്ഷനുകള്‍ ഉണ്ടായേക്കാം.
WHAT TO READ NEXT

ടാറ്റ കാറുകള്‍ക്ക് വമ്പന്‍ ഓഫര്‍; ഓണത്തിന് 2.25 ലക്ഷം വരെ ആനുകൂല്യം
News Now
'എന്നെ ഓര്‍മ്മിക്കാനായി... നന്ദിയോടെ'; അധ്യാപക ദിനത്തില്‍ 55 വര്‍ഷം പഴക്കമുള്ള ചിത്രം പങ്കിട്ട് യുഎഇ പ്രസിഡന്റ്

ലൈഫ് പദ്ധതി തുടരും; ലക്ഷ്യം ഭവനരഹിതരില്ലാത്ത കേരളമെന്ന് മുഖ്യമന്ത്രി

ഇത് ലൈംഗികാതിക്രമത്തിന് തുല്യം, മനുഷ്യനായി പരിഗണിക്കമെന്ന് ആവശ്യപ്പെടുന്നത് കൂടുതലാണോ?: ജാന്‍വി കപൂര്‍

'കുറ്റകൃത്യം ചെയ്താൽ തീർന്നുപോകുമെന്ന ഭയം ക്രിമിനലുകളിൽ ഉണ്ടാക്കണം': സുപ്രീം കോടതി

Summary
Mahindra BE.07 Spied Again
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


679 കിലോമീറ്റര്‍ വരെ റേഞ്ച്, ആറ് സീറ്റ്, ട്രിപ്പിള്‍ സ്ക്രീന്‍ സംവിധാനം; മഹീന്ദ്ര എക്സ്ഇവി 9എസ് പുതിയ വേരിയന്റ് വിപണിയില്‍

11.45 ലക്ഷം രൂപ മുതല്‍ വില; ബിഇ 6 സ്പോര്‍ട്ടെക് എഡിഷന് വിപണിയില്‍

