
679 കിലോമീറ്റര്‍ വരെ റേഞ്ച്, ആറ് സീറ്റ്, ട്രിപ്പിള്‍ സ്‌ക്രീന്‍ സംവിധാനം; മഹീന്ദ്ര എക്‌സ്ഇവി 9എസ് പുതിയ വേരിയന്റ് വിപണിയില്‍
പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മഹീന്ദ്ര അവരുടെ എക്‌സ്ഇവി 9എസിന്റെ പുതിയ വേരിയന്റ് അവതരിപ്പിച്ചു.

ന്യൂഡല്‍ഹി: പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മഹീന്ദ്ര അവരുടെ എക്‌സ്ഇവി 9എസിന്റെ പുതിയ വേരിയന്റ് അവതരിപ്പിച്ചു. ആറ് സീറ്റുകളുള്ള കോണ്‍ഫിഗറേഷനോട് കൂടിയ മോഡലാണ് അവതരിപ്പിച്ചത്. പായ്ക്ക് ടു എബോ, പായ്ക്ക് ത്രീ, പായ്ക്ക് ത്രീ എബോ വേരിയന്റുകളിലാണ് ഇത് ലഭ്യമാകുക. 25.25 ലക്ഷം രൂപ മുതലാണ് വില (എക്‌സ് ഷോറൂം) ആരംഭിക്കുക.
പുതിയ മോഡലില്‍ മൂന്നാം നിരയില്‍ രണ്ടു സീറ്റുകളാണ് ക്രമീകരിച്ചിരിക്കുന്നത്. രണ്ടാം നിരയിൽ പ്രത്യേക ക്യാപ്റ്റൻ സീറ്റുകളാണ് മറ്റൊരു പ്രത്യേകത. ട്രിപ്പിള്‍ സ്‌ക്രീന്‍ സെറ്റപ്പ് ആണ് മോഡലിന്‍റെ ഏറ്റവും വലിയ ആകര്‍ഷണം. സെന്‍ട്രല്‍ ടച്ച് സ്‌ക്രീന്‍, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, പാസഞ്ചര്‍ സൈഡ് ഡിസ്‌പ്ലേ എന്നിവ ഉള്‍പ്പെടുന്നതാണ് ട്രിപ്പിള്‍ സ്‌ക്രീന്‍ സംവിധാനം. പനോരമിക് സണ്‍റൂഫ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, റിയര്‍ എസി വെന്റുകളോട് കൂടിയ ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, 360 ഡിഗ്രി കാമറ, ലെവര്‍ 2 അഡാസ് എന്നിവയാണ് മറ്റു പ്രധാനപ്പെട്ട ഫീച്ചറുകള്‍.
59kwh, 70kwh, 79kwh എന്നിങ്ങനെ മൂന്ന് ബാറ്ററി ഓപ്ഷനുകളില്‍ പുതിയ മോഡല്‍ ലഭ്യമാണ്. 679 കിലോമീറ്റര്‍ വരെ റേഞ്ച് വാഗ്ദാനം ചെയ്യുന്നു. 282 ബിഎച്ച്പി കരുത്തും 380 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്ന ഒറ്റ ഇലക്ട്രിക് മോട്ടോറാണ് പിന്‍വീലുകള്‍ക്ക് ശക്തി പകരുന്നത്.
News Now
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന്‍ കാമറ; വണ്‍പ്ലസ് 16 ലോഞ്ച് ഒക്ടോബര്‍ 12ന്

Summary
Mahindra XEV 9S 6-seater trims launched at Rs 25.25 lakh
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




