
വരുന്നു റോയല്‍ എന്‍ഫീല്‍ഡിന്റെ മറ്റൊരു അഡ്വഞ്ചര്‍ ബൈക്ക്; ഹിമാലയന്‍ 440 ലോഞ്ച് അടുത്ത മാസം
പ്രമുഖ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ റോയല്‍ എന്‍ഫീല്‍ഡിന്റെ പുതിയ അഡ്വഞ്ചര്‍ ബൈക്ക് സെപ്റ്റംബറില്‍ വിപണിയില്‍ എത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്.

മുംബൈ: പ്രമുഖ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ റോയല്‍ എന്‍ഫീല്‍ഡിന്റെ പുതിയ അഡ്വഞ്ചര്‍ ബൈക്ക് സെപ്റ്റംബറില്‍ വിപണിയില്‍ എത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. 'D4G' എന്ന് കോഡ് നെയിം നല്‍കിയിട്ടുള്ള ഹിമാലയന്‍ 440 പ്രോജക്ടില്‍ പ്രവര്‍ത്തിച്ച് വരികയാണ് റോയല്‍ എന്‍ഫീല്‍ഡ്.
ഹിമാലയന്‍ 411 പകരക്കാരനായി ഹിമാലയന്‍ 440 അവതരിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇത് റോയല്‍ എന്‍ഫീല്‍ഡിന്റെ മറ്റൊരു മോഡലായ സ്ക്രാം 440നെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും. സ്ക്രാം 440ല്‍ ഉള്ള അതേ 443 സിസി സിംഗിള്‍ സിലിണ്ടര്‍ എന്ജിന് തന്നെയായിരിക്കും ഹിമാലയന്‍ 440ലും പ്രതീക്ഷിക്കുന്നത്. ഈ എന്ജിന് 25 ബിഎച്ച്പി കരുത്തും 34 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്നു. കൂടാതെ ആറ് സ്പീഡ് ഗിയര്‍ബോക്സുമായി എന്‍ജിനെ ബന്ധിപ്പിക്കും.
കൂടാതെ ഇതിന്റെ മുന്‍ഗാമിയോട് സാമ്യമുള്ള പരുക്കന്‍ ഡിസൈനും ഇതില്‍ ഉണ്ടായിരിക്കാം. ഈ പുതിയ അഡ്വഞ്ചര്‍ ബൈക്ക് ഹിമാലയന്‍ 450ന് തൊട്ടു താഴെയായിരിക്കും പൊസിഷന്‍ ചെയ്യുക. റൈഡിങ് മോഡുകള്‍, ട്രാക്ഷന്‍ കണ്ട്രോള്, സ്വിച്ച് ചെയ്യാവുന്ന എബിഎസ് , ട്രിപ്പര്‍ നാവിഗേഷന്‍ പോഡ് തുടങ്ങിയവ ഈ മോട്ടോര്‍സൈക്കിളിന്റെ ഫീച്ചറുകളായി വരാം.
News Now
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന്‍ കാമറ; വണ്‍പ്ലസ് 16 ലോഞ്ച് ഒക്ടോബര്‍ 12ന്

Summary
Royal Enfield Himalayan 440 launch next month?
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



