
മൂന്ന് ഡോറുകള്‍, ഥാറിന്റെ അപ്ഡേറ്റ് വേര്‍ഷന്‍ വരുന്നു; ചിത്രങ്ങള്‍ പുറത്ത്
പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മഹീന്ദ്രയുടെ ജനപ്രിയ മോഡലായ ഥാറിന്റെ മൂന്ന് ഡോറുള്ള അപ്ഡേറ്റ് വേര്‍ഷന്‍ ഉടന്‍ വിപണിയില്‍ എത്തുമെന്ന് റിപ്പോര്‍ട്ട്.

മുംബൈ: പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മഹീന്ദ്രയുടെ ജനപ്രിയ മോഡലായ ഥാറിന്റെ മൂന്ന് ഡോറുള്ള അപ്ഡേറ്റ് വേര്‍ഷന്‍ ഉടന്‍ വിപണിയില്‍ എത്തുമെന്ന് റിപ്പോര്‍ട്ട്. ഥാര്‍ ഫെയ്സ്ലിഫ്റ്റിന്റെ പരീക്ഷണയോട്ടത്തിനിടെ ഇതിന്റെ പുതിയ ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
പുതിയ വേര്‍ഷനില്‍ പുതിയ ഫ്രണ്ട് ഗ്രില്‍ വരാന്‍ സാധ്യതയുണ്ട്. വട്ടത്തിലുള്ള എല്‍ഇഡി ഹെഡ് ലാമ്പുകള്‍ക്ക് ഇരുവശത്തുമായി നല്‍കിയിരിക്കുന്ന പുതിയ ഫൈവ് സ്ലോട്ട് ഡിസൈനാണ് ഏറ്റവും വലിയ പ്രത്യേകത. മുന്‍വശത്തെ ഫെന്‍ഡറുകള്‍ പരിഷ്കരിച്ചിട്ടുണ്ട്. ഇതില്‍ പൊസിഷന്‍ ലാമ്പുകള്‍ ക്രമീകരിച്ചിട്ടുണ്ട്. പുതിയ 5 സ്പോക്ക് അലോയി വീല്‍ ആണ് മറ്റൊരു പ്രത്യേകത.
പുതിയ ഥാറില്‍ മെക്കാനിക്കല്‍ വശങ്ങളില് മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. നിലവിലുള്ള അതേ എന്ജിന്, ട്രാന്സ്മിഷന് ഓപ്ഷനുകള്‍ തന്നെയാകും പുതിയതിലും പ്രതീക്ഷിക്കുന്നത്. 2.0 ലിറ്റര്‍ ടര്‍ബോ- പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍, 2.2 ലിറ്റര്‍ ഡീസല്‍ എന്‍ജിനുകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടും. ഇവ 6 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 6 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സുമായാണ് ജോടിയാക്കിയിരിക്കുന്നത്.
WHAT TO READ NEXT
സെപ്റ്റംബറില്‍ 14 ദിവസം ബാങ്ക് അവധി; കേരളത്തില്‍ എത്ര? പട്ടിക ഇങ്ങനെ
News Now
ചന്ദ്രനില്‍ ആണവ റിയാക്ടറുകള്‍ സ്ഥാപിക്കാന്‍ അമേരിക്കയും ചൈനയും റഷ്യയും; റിപ്പോര്‍ട്ട്

കളങ്കാവലിന് ശേഷം ജിതിന് കെ ജോസ്; ജയസൂര്യ ചിത്രം 'മായന്‍' പൂര്‍ത്തിയായി; റിലീസ് ഡിസംബര്‍ 3 ന്
റഷ്യയിൽ ലാബ് ടെക്നീഷ്യൻ പ്ലേഗ് ബാധിച്ച് മരിച്ചതായി സംശയം: 5 ആശുപത്രികൾ അടപ്പിച്ചു; ഇരുനൂറിലേറെ പേർ ക്വാറന്റീനിൽ

മകളുടെ വിദ്യാഭ്യാസത്തിന് 72 ലക്ഷം രൂപ സമ്പാദിക്കാം, ഗ്യാരണ്ടീഡ് റിട്ടേണ്‍; ചെയ്യേണ്ടത് ഇത്രമാത്രം

Summary
Mahindra Thar 3-door facelift
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


