വരുന്നു വാഗണ്‍ആറിന്റെ അപ്‌ഡേറ്റ് വേര്‍ഷന്‍; അറിയാം പുതിയ മാറ്റങ്ങള്‍

പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കി അവരുടെ ജനപ്രിയ മോഡലായ വാഗണ്‍ആറിന്റെ അപ്‌ഡേറ്റ് വേര്‍ഷന്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നു

Maruti Suzuki WagonR facelift
Maruti Suzuki WagonR faceliftsource: X
Edited by :Dhanoj AM
Last Updated :15 സെപ്റ്റംബർ 2026, 3:02 pm IST

മുംബൈ: പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കി അവരുടെ ജനപ്രിയ മോഡലായ വാഗണ്‍ആറിന്റെ അപ്‌ഡേറ്റ് വേര്‍ഷന്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നു. പുതിയ മോഡല്‍ പരീക്ഷണയോട്ടം നടത്തുന്നതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഈ ഹാച്ച്ബാക്ക് മോഡലില്‍ മുന്‍ പതിപ്പുകളെ അപേക്ഷിച്ച് കാഴ്ചപരമായ മാറ്റങ്ങളും പുതിയ ഫീച്ചറുകളും ഉണ്ടാകുമെന്ന് കരുതുന്നു.

പുതിയ പതിപ്പിലും അതേ ടോള്‍ ബോയ് ഡിസൈന്‍ തന്നെ നിലനിര്‍ത്തുമെന്നാണ് പ്രതീക്ഷ. പരിഷ്‌കരിച്ച ഫ്രണ്ട് ഫാസിയ, പുതിയ ഹെഡ് ലാമ്പ് ക്ലസ്റ്റര്‍, പുനര്‍രൂപകല്‍പ്പന ചെയ്ത ഫ്രണ്ട് ഗ്രില്ലും ബമ്പറുമാണ് മറ്റു പ്രത്യേകതകള്‍. പിന്നില്‍ പരിഷ്‌കരിച്ച ടെയില്‍ലൈറ്റുകളും ബമ്പറും പ്രതീക്ഷിക്കാം. പുതിയ അലോയ് വീലിലായിരിക്കാം പരിഷ്‌കരിച്ച വാഗണ്‍ആര്‍ വിപണിയില്‍ എത്തുക.

അകത്തളത്തില്‍ പുതിയ അപ്‌ഹോള്‍സ്റ്ററിയും വലിയ സെന്‍ട്രല്‍ ടച്ച്‌സ്‌ക്രീനും പ്രതീക്ഷിക്കുന്നുണ്ട്. നിലവില്‍ വാഗണ്‍ആര്‍ രണ്ട് എന്‍ജിന്‍ ഓപ്ഷനിലാണ് ലഭ്യമാകുന്നത്. 1.0 ലിറ്റര്‍ 3- സിലിണ്ടര്‍ കെ10സി, 1.2 ലിറ്റര്‍ 4- സിലിണ്ടര്‍ കെ12എന്‍ എന്നി രണ്ട് എന്‍ജിന്‍ ഓപ്ഷനുകളാണ് ഉള്ളത്. രണ്ട് എന്‍ജിനുകളും 5 സ്പീഡ് മാന്യുവല്‍ അല്ലെങ്കില്‍ 5 സ്പീഡ് എഎംടി ഗിയര്‍ബോക്‌സുമായി ബന്ധിപ്പിച്ചിട്ടുണ്ട്. ഈ ഹാച്ച്ബാക്കിന് സിഎന്‍ജി ഓപ്ഷനും ലഭിക്കും.

News Now

Summary

Maruti Suzuki WagonR facelift spied testing

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates