
വരുന്നു ഹ്യുണ്ടായി വെന്യുവിന്റെ സ്പോര്‍ട്ടിയര്‍ വേര്‍ഷന്‍, ഉടന്‍ ലോഞ്ച്, വിശദാംശങ്ങള്‍- വിഡിയോ
പ്രമുഖ എസ് യുവിയായ വെന്യുവിന്റെ പുതിയ വേര്‍ഷന്‍ അവതരിപ്പിക്കാന്‍ ഒരുങ്ങി പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായി

മുംബൈ: പ്രമുഖ എസ് യുവിയായ വെന്യുവിന്റെ പുതിയ വേര്‍ഷന്‍ അവതരിപ്പിക്കാന്‍ ഒരുങ്ങി പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായി. വെന്യു എന്‍ ലൈന്‍ എന്ന പേരില്‍ എസ്യുവിയുടെ സ്പോര്‍ട്ടിയര്‍ പതിപ്പ് അവതരിപ്പിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. ഹ്യുണ്ടായി വെന്യു എന്‍ ലൈന്‍ റോഡിലിറക്കി ഹ്യുണ്ടായി പരീക്ഷിച്ചു. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഒക്ടോബറില്‍ ലോഞ്ച് ചെയ്തേക്കുമെന്ന സൂചനയാണ് ഇത് നല്‍കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
വാഹനത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരാതിരിക്കാന്‍ കാര്‍ മുഴുവന്‍ മൂടിയാണ് പരീക്ഷണയോട്ടം നടത്തിയത്. എന്നിരുന്നാലും, സ്പോര്‍ട്ടിയര്‍ വെന്യുവില്‍ നിന്ന് പ്രതീക്ഷിക്കാവുന്ന ചില ഡിസൈന്‍ ഘടകങ്ങളുടെ സൂചനകള്‍ പുറത്തുവന്നിട്ടുണ്ട്. അപ്ഡേറ്റ് ചെയ്ത വെന്യു എന്‍ ലൈനില്‍ ഫുള്‍-വിഡ്ത്ത് ലൈറ്റ് ബാറുകള്‍, സീക്വന്‍ഷ്യല്‍ ഇന്‍ഡിക്കേറ്ററുകള്‍, ലോ-സെറ്റ് എല്‍ഇഡി ഹെഡ്ലാമ്പുകള്‍ എന്നിവ പ്രതീക്ഷിക്കാമെന്ന് സ്പൈ ചിത്രങ്ങള്‍ സൂചിപ്പിക്കുന്നു. പിന്‍ഭാഗത്ത്, സ്റ്റാന്‍ഡേര്‍ഡ് വെന്യുവില്‍ നിന്ന് വേര്‍തിരിക്കുന്ന വിധം സ്ലിം എല്‍ഇഡി ടെയില്‍ലൈറ്റുകളും ഡ്യുവല്‍ എക്സ്ഹോസ്റ്റ് ടിപ്പുകളും ഉണ്ടാകുമെന്ന് കരുതുന്നു.
അപ്ഡേറ്റ് ചെയ്ത വെന്യു എന്‍ ലൈനിന്റെ ഇന്റീരിയര്‍ സ്പൈ ഷോട്ടുകള്‍ വെളിപ്പെടുത്തുന്നില്ലെങ്കിലും ഡാഷ്ബോര്‍ഡിന് മുകളില്‍ ഒരു വലിയ വളഞ്ഞ ഡിസ്പ്ലേ ഹൗസിംഗ് ഡ്യുവല്‍ സ്ക്രീനുകള്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. സ്റ്റാന്‍ഡേര്‍ഡ് പതിപ്പിനേക്കാള്‍ വ്യത്യസ്തമായി ചില അധിക ഫീച്ചറുകളും പുതിയ വെന്യു എന്‍ ലൈനില്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. പുതിയ ഹ്യുണ്ടായി വെന്യു എന്‍ ലൈന്‍ മെക്കാനിക്കലായി വലിയ മാറ്റങ്ങളില്ലാതെ തുടരുമെന്ന് പ്രതീക്ഷിക്കുന്നു. 1.0 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ എന്ജിന് ആയിരിക്കാം ഇതിന്റെ കരുത്ത്. ഇത് യഥാക്രമം 118 എച്ച്പി, 172 എന്‍എം പീക്ക് പവറും ടോര്‍ക്കും പുറപ്പെടുവിക്കാന്‍ സാധ്യതയുണ്ട്.
ð¸ Exclusive- New #Hyundai Venue N Line ð:
— Rohit Shah (@rohitshah26) September 17, 2025
1) Dynamic turn indicators
2) Blind spot warning on ORVM (ADAS likely)
3) 'N Line' badge covered on front fender
4) Dual-tip exhaust
5) Twin-screen layout
6) LED projector headlights#newcar #spyshots #SUV #VenueNLine #HyundaiIndia pic.twitter.com/w01OIutEMe
News Now
'എന്നെ ഓര്‍മ്മിക്കാനായി... നന്ദിയോടെ'; അധ്യാപക ദിനത്തില്‍ 55 വര്‍ഷം പഴക്കമുള്ള ചിത്രം പങ്കിട്ട് യുഎഇ പ്രസിഡന്റ്

ലൈഫ് പദ്ധതി തുടരും; ലക്ഷ്യം ഭവനരഹിതരില്ലാത്ത കേരളമെന്ന് മുഖ്യമന്ത്രി

ഇത് ലൈംഗികാതിക്രമത്തിന് തുല്യം, മനുഷ്യനായി പരിഗണിക്കമെന്ന് ആവശ്യപ്പെടുന്നത് കൂടുതലാണോ?: ജാന്‍വി കപൂര്‍

'കുറ്റകൃത്യം ചെയ്താൽ തീർന്നുപോകുമെന്ന ഭയം ക്രിമിനലുകളിൽ ഉണ്ടാക്കണം': സുപ്രീം കോടതി

Summary
New Hyundai Venue N Line Snapped Testing In India
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




