വെന്യൂവിനും ക്രെറ്റയ്ക്കും ഇടയില്‍; ഹ്യുണ്ടായി ബയോണ്‍ ഡിസൈന്‍ വിവരങ്ങള്‍ പുറത്ത്

പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായിയുടെ പുതിയ എസ് യുവിയായ ബയോണിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.

Hyundai Bayon
Hyundai Bayonsource: hyundai
Edited by :Dhanoj AM
Last Updated :16 സെപ്റ്റംബർ 2026, 6:22 pm IST

പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായിയുടെ പുതിയ എസ് യുവിയായ ബയോണിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. വെന്യൂ, ക്രെറ്റ എന്നി മോഡലുകള്‍ക്ക് ഇടയിലായിരിക്കും ബയോണ്‍ സ്ഥാനം പിടിക്കുക. 4.2 മീറ്റര്‍ നീളമുള്ള എസ്യുവി ഈ വര്‍ഷത്തെ ഉത്സവ സീസണില്‍ ലോഞ്ച് ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

പുറത്തുവന്ന പുതിയ ചിത്രങ്ങള്‍ അനുസരിച്ച് സ്‌കള്‍പ്റ്റഡ് ബോണറ്റ്, ഹ്യുണ്ടായ് ലോഗോ, ഇന്‍വെര്‍ട്ടേഡ് എല്‍ ആകൃതിയിലുള്ള എല്‍ഇഡി ഡിആര്‍എല്ലുകള്‍, വലിപ്പമേറിയ സ്‌കിഡ് പ്ലേറ്റ്, റൂഫ് റെയിലുകള്‍ എന്നിവ വാഹനത്തില്‍ ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു. പുതിയ ഡിസൈനിലുള്ള അലോയ് വീലുകള്‍, പുതിയ ഗ്രില്‍, എല്‍ഡിഇഡി ടെയില്‍ലൈറ്റുകള്‍ എന്നിവയോടു കൂടിയാണ് പുതിയ എസ് യുവി വിപണിയില്‍ എത്തുക.

Hyundai Bayon

Hyundai Bayon - source: hyundai

പുറത്തുവന്ന പുതിയ ചിത്രങ്ങളില്‍ ഡ്യൂവല്‍ ടോണ്‍ ക്യാബിനും വലിയ ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീം വ്യക്തമായി കാണാം. 360 ഡിഗ്രി കാമറ സിസ്റ്റത്തിനുള്ള സാധ്യതയും നിലനില്‍ക്കുന്നുണ്ട്. പെട്രോള്‍- സിഎന്‍ജി പതിപ്പുകള്‍ക്ക് പുറമേ കരുത്തുറ്റ ടര്‍ബോ- പെട്രോള്‍ എന്‍ജിനും കമ്പനിയുടെ പരിഗണനയിലുണ്ട്. ലളിതമായ ഡിസൈന്‍ ശൈലിയുള്ള ക്രോസ്ഓവര്‍ ടൈപ്പ് ഘടനയായിരിക്കും ഇതിന് ഉണ്ടാവുക. അകത്തളത്തില്‍ ത്രീ സ്‌പോക്ക് സ്റ്റിയറിങ് വീല്‍, ഡാഷ് ബോര്‍ഡില്‍ രണ്ട് സ്‌ക്രിനുകള്‍ അടങ്ങിയ സിംഗിള്‍ പീസ് യൂണിറ്റ്, പാഡില്‍ ഷിഫ്റ്ററുകള്‍, പുതിയ സെന്റര്‍ കണ്‍സോള്‍, വയര്‍ലെസ് ചാര്‍ജിങ് പാഡ്, ഡാഷിന്റെ ഇരുവശങ്ങളിലുമായി ലംബമായി നല്‍കിയിരിക്കുന്ന എസി വെന്റുകള്‍ എന്നിവ ബയോണിനെ വ്യത്യസ്തമാക്കും. 1.5 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എന്‍ജിനാണ് ഇതില്‍ ഉണ്ടാവുക. ആറ് സ്പീഡ് മാനുവല്‍ ഗിയര്‍ ബോക്സ്, സിവിടി ഗിയര്‍ബോക്സ് എന്നിവയുമായി എന്‍ജിനെ ബന്ധിപ്പിച്ചിരിക്കുന്നു.

Hyundai Bayon

Hyundai Bayon - source: hyundai

News Now

Summary

Hyundai Bayon Teased in Design Sketches Ahead of Launch

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates