വില 2.50 ലക്ഷം രൂപ, 21 ഇഞ്ച് ഫ്രണ്ട് വീല്‍; ഹിമാലയന്‍ 440 സെപ്റ്റംബര്‍ നാലിന് ഇന്ത്യന്‍ വിപണിയില്‍

പുതിയ റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍ 440 സെപ്റ്റംബര്‍ നാലിന് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും

Royal Enfield Himalayan Mana Black
Royal Enfield Himalayan Mana Black image credit: Royal Enfield
Edited by :Dhanoj AM
Last Updated :15 ഓഗസ്റ്റ് 2026, 4:36 pm IST

ന്യൂഡല്‍ഹി: പുതിയ റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍ 440 സെപ്റ്റംബര്‍ നാലിന് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും. പുതിയ ഹിമാലയന്‍ 440, സ്‌ക്രാം 440 മോഡലിനെ അടിസ്ഥാനമാക്കിയുള്ളതാണ്.

ഇതില്‍ അതേ 443 സിസി, എയര്‍/ഓയില്‍- കൂള്‍ഡ്, സിംഗിള്‍ സിലിണ്ടര്‍ എല്‍എസ് 440 എന്‍ജിനാണ് ഉപയോഗിച്ചിരിക്കുന്നത്. ഇത് 25.4 ബിഎച്ച്പി കരുത്തും 34 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. കൂടാതെ ആറ് സ്പീഡ് ഗിയര്‍ബോക്‌സുമായി എന്‍ജിനെ ബന്ധിപ്പിച്ചിട്ടുണ്ട്. ഓഫ് റോഡ് ഡ്രൈവിന് പറ്റിയ വാഹനമായാണ് ഇതിനെ വിലയിരുത്തുന്നത്.

സ്റ്റീല്‍ ഫ്രെയിം ടെലിസ്‌കോപ്പിക് ഫോര്‍ക്കിലും മോണോഷോക്കിലും സസ്‌പെന്‍ഡ് ചെയ്ത് നിര്‍ത്തിയിരിക്കുന്നു. ഹിമാലയന്‍ 440ല്‍ 21 ഇഞ്ച് ഫ്രണ്ട് വീലാണ് പ്രതീക്ഷിക്കുന്നത്. നിര്‍ത്തലാക്കിയ ഹിമാലയന്‍ 411ന് സമാനമായ ഡിസൈന്‍ തന്നെയായിരിക്കും പുതിയ ഹിമാലയന്‍ 440ലും പ്രതീക്ഷിക്കുന്നത്. ഏകദേശം 2.50 ലക്ഷം രൂപയാണ് വില (എക്‌സ് ഷോറൂം) പ്രതീക്ഷിക്കുന്നത്.

News Now

Summary

Royal Enfield Himalayan 440 launch on September 4

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates