വാഹന പ്രേമികളുടെ കാത്തിരിപ്പ് അവസാനിക്കുന്നു!, പുതിയ ബജാജ് പള്‍സര്‍ 150 ഡീലര്‍ഷിപ്പില്‍; അറിയാം മാറ്റങ്ങള്‍

വാഹന പ്രേമികള്‍ കാത്തിരിക്കുന്ന പുതിയ ബജാജ് പള്‍സര്‍ 150 ഉടന്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്.

Bajaj Pulsar 150
Bajaj Pulsar 150SOURCE:X
Edited by :Dhanoj AM
Last Updated :9 ഓഗസ്റ്റ് 2026, 12:42 pm IST

മുംബൈ: വാഹന പ്രേമികള്‍ കാത്തിരിക്കുന്ന പുതിയ ബജാജ് പള്‍സര്‍ 150 ഉടന്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്. ബൈക്കിന്റെ ലോഞ്ചിന് മുന്നോടിയായി പുതിയ പള്‍സര്‍ 150 ഡീലര്‍ഷിപ്പുകളില്‍ എത്തി. പുതിയ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണ് പുതിയ പള്‍സര്‍ 150. പുതിയ ഫ്രെയിം, പുതിയ എന്‍ജിന്‍, നിരവധി മറ്റു ഫീച്ചറുകള്‍ എന്നിവയോടു കൂടി അത്യാധുനിക രൂപത്തിലാണ് പുതിയ പള്‍സര്‍ 150 വിപണിയില്‍ ഇറങ്ങാന്‍ പോകുന്നത്.

150 സിസി എയര്‍, ഓയില്‍ കൂള്‍ഡ് എന്‍ജിനാണ് ഇതില്‍ ഉണ്ടാവുക. നിലവിലുള്ള പള്‍സര്‍ 150ലെ എന്‍ജിനേക്കാള്‍ കൂടുതല്‍ കരുത്തും ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കാന്‍ കഴിയുന്ന എന്‍ജിനുമായാണ് പുതിയ മോഡല്‍ വിപണിയില്‍ എത്തുക. പുതിയ ബജാജ് പള്‍സര്‍ 125ന് സമാനമാണ് പുതിയ പള്‍സര്‍ 150യുടേയും ഡിസൈന്‍. ചെറിയ ഫ്‌ളൈസ്‌ക്രീനോടു കൂടിയ പുതിയ ഹെഡ്‌ലൈറ്റ് കൗള്‍ ആണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. ഫ്യുവല്‍ ടാങ്ക് വീതി കൂടിയതാണ്. സിഗ്നേച്ചര്‍ ട്വിന്‍ എല്‍ഇഡി ടെയില്‍ ലൈറ്റുകളാണ് മറ്റൊരു ആകര്‍ഷണം.

ടെലിസ്‌കോപ്പിക് ഫോര്‍ക്കും പ്രിലോഡ് അഡ്ജസ്റ്റബിള്‍ മോണോഷോക്കും നല്‍കിയിട്ടുള്ള സിംഗിള്‍ ഡൗണ്‍ട്യൂബ് ഫ്രെയിമാണ് മറ്റൊരു ഫീച്ചര്‍. ട്യൂബ്‌ലെസ് ടയറുകളോട് കൂടിയ 17 ഇഞ്ച് അലോയ് വീലുകളിലാണ് ബൈക്ക് സഞ്ചരിക്കുന്നത്. മുന്നില്‍ ഡിസ്‌ക് ബ്രേക്കും പിന്നില്‍ ഡ്രം ബ്രേക്കുമാണ് നല്‍കിയിരിക്കുന്നത്. കൂടാതെ സുരക്ഷയ്ക്ക് ആയി എബിഎസ് സംവിധാനവും കമ്പനി വാഗ്ദാനം ചെയ്യുന്നു. ബ്ലൂടൂത്ത് കണക്ടിവിറ്റിയും ടേണ്‍ ബൈ ടേണ്‍ നാവിഗേഷനുമുള്ള പുതിയ കളര്‍ എല്‍സിഡി ഡിസ്‌പ്ലേയും ഇതിലുണ്ട്. പള്‍സറിന്റെ 25-ാം വാര്‍ഷികത്തോടനുബന്ധിച്ച് ഇത് പുറത്തിറങ്ങും.

News Now

Summary

All-new Bajaj Pulsar 150 spotted at dealership

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates