
627 കിലോമീറ്റര്‍ വരെ റേഞ്ച്, 28 മിനിറ്റിനുള്ളില്‍ 80 ശതമാനം ബാറ്ററി ചാര്‍ജ്; സ്കോഡ പീക്ക് വില പ്രഖ്യാപിച്ചു
പ്രമുഖ വാഹന നിര്‍മ്മാതാക്കളായ സ്കോഡ തങ്ങളുടെ പുതിയ ഫ്ലാഗ്ഷിപ്പ് ഇലക്ട്രിക് എസ്യുവി പീക്കിന്റെ യുകെയിലെ വിലയും സവിശേഷതകളും പുറത്തുവിട്ടു

ന്യൂഡല്‍ഹി: പ്രമുഖ വാഹന നിര്‍മ്മാതാക്കളായ സ്കോഡ തങ്ങളുടെ പുതിയ ഫ്ലാഗ്ഷിപ്പ് ഇലക്ട്രിക് എസ്യുവി പീക്കിന്റെ യുകെയിലെ വിലയും സവിശേഷതകളും പുറത്തുവിട്ടു. ഈ ബ്രാന്‍ഡിന്റെ ഇന്നുവരെയുള്ളതില് വെച്ച് ഏറ്റവും വലിയ ഇലക്ട്രിക് വാഹനമാണ് ഈ സെവന് സീറ്റര്‍ എസ്യുവി. ഫോക്സ്വാഗണ് ഗ്രൂപ്പിന്റെ MEB ആര്‍ക്കിടെക്ചറിനെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ വാഹനം. സെപ്റ്റംബര്‍ മുതല്‍ യുകെയില്‍ വില്പനയ്ക്കെത്തുന്ന ഇതിന്റെ പ്രാരംഭ വില ഏകദേശം 60 ലക്ഷം വരും.
ഒരു സ്കോഡ ഇവിയില്‍ ഇതുവരെ ഘടിപ്പിച്ചിട്ടുള്ളതില്‍ വെച്ച് ഏറ്റവും വലിയ ബാറ്ററിയായ 86kWh ബാറ്ററി പാക്കാണ് ഇതിന് കരുത്ത് പകരുന്നത്. ഉപഭോക്താക്കള്‍ക്ക് യഥാക്രമം '90', '90x' എന്നി പേരുകളിലുള്ള റിയര്‍-വീല്‍-ഡ്രൈവ് , ഓള്-വീല്‍-ഡ്രൈവ് പതിപ്പുകള്‍ തെരഞ്ഞെടുക്കാം. ഇതിന്റെ പവര്‍ ഔട്ട്പുട്ട് 286bhp മുതല്‍ 300bhp വരെയാണ്. ഡ്രൈവിങ് റേഞ്ച് പരമാവധി 627 കിലോമീറ്റര്‍ വരെ ലഭിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു.
ഇതിന്റെ റിയര്‍-വീല്‍-ഡ്രൈവ് വേരിയന്റ് 199kW വരെയുള്ള ഡിസി ഫാസ്റ്റ് ചാര്‍ജിങ്ങിനെ പിന്തുണയ്ക്കുന്നു. ഇത് അനുയോജ്യമായ സാഹചര്യങ്ങളില്‍ വെറും 28 മിനിറ്റിനുള്ളില്‍ ബാറ്ററി 10ല്‍ നിന്ന് 80 ശതമാനമായി ചാര്‍ജ് ചെയ്യാന്‍ സഹായിക്കും. SE L, Edition, SportLine എന്നിങ്ങനെ മൂന്ന് ട്രിം ലെവലുകളില്‍ 'പീക്ക്' ലഭ്യമാകും. സ്കോഡ ഇന്ത്യ 'പീക്ക്' ഇവിടെ അവതരിപ്പിക്കാനുള്ള പദ്ധതികളൊന്നും ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. വരും വര്‍ഷങ്ങളില്‍ ഇന്ത്യയില്‍ തദ്ദേശീയമായി നിര്‍മ്മിച്ച ആദ്യത്തെ ഇലക്ട്രിക് എസ്യുവി പുറത്തിറക്കാനുള്ള പദ്ധതികള്‍ കമ്പനി ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്.
News Now
'എന്നെ ഓര്‍മ്മിക്കാനായി... നന്ദിയോടെ'; അധ്യാപക ദിനത്തില്‍ 55 വര്‍ഷം പഴക്കമുള്ള ചിത്രം പങ്കിട്ട് യുഎഇ പ്രസിഡന്റ്

ലൈഫ് പദ്ധതി തുടരും; ലക്ഷ്യം ഭവനരഹിതരില്ലാത്ത കേരളമെന്ന് മുഖ്യമന്ത്രി

ഇത് ലൈംഗികാതിക്രമത്തിന് തുല്യം, മനുഷ്യനായി പരിഗണിക്കമെന്ന് ആവശ്യപ്പെടുന്നത് കൂടുതലാണോ?: ജാന്‍വി കപൂര്‍

'കുറ്റകൃത്യം ചെയ്താൽ തീർന്നുപോകുമെന്ന ഭയം ക്രിമിനലുകളിൽ ഉണ്ടാക്കണം': സുപ്രീം കോടതി

Summary
Skoda Peaq Electric SUV Prices Announced
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




