500 കിലോമീറ്റര്‍ വരെ റേഞ്ച്, വരുന്നു എംജിയുടെ സെവന്‍ സീറ്റര്‍ ഇലക്ട്രിക് എസ് യുവി; ചിത്രം പുറത്ത്

പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ജെഎസ് ഡബ്ല്യൂ- എംജി മോട്ടോര്‍ ഇന്ത്യയുടെ പുതിയ കാര്‍ ഓഗസ്റ്റ് 26ന് വിപണിയില്‍

MG's Upcoming 7-Seater Electric SUV
MG's Upcoming 7-Seater Electric SUV SOURCE: X
Edited by :Dhanoj AM
Last Updated :17 ഓഗസ്റ്റ് 2026, 11:42 am IST

മുംബൈ: പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ജെഎസ് ഡബ്ല്യൂ- എംജി മോട്ടോര്‍ ഇന്ത്യയുടെ പുതിയ കാര്‍ ഓഗസ്റ്റ് 26ന് വിപണിയില്‍. ബ്രാന്‍ഡിന്റെ സെവന്‍ സീറ്റര്‍ ഇലക്ട്രിക് എസ് യുവിയായ ഹെക്ടര്‍ ഹോക്കിന്റെ ചിത്രം പുറത്തുവന്നു. പരസ്യ ചിത്രീകരണത്തിനിടെ റോഡില്‍ വച്ചാണ് പുതിയ എസ് യുവി കാമറയില്‍ പതിഞ്ഞത്.

ചിത്രത്തില്‍ നിന്നാണ് ഇതൊരു ഇലക്ട്രിക് എസ് യുവി ആണ് എന്ന കാര്യം വ്യക്തമായത്. വൂളിങ് സ്റ്റാര്‍ലൈറ്റ് 560നെ അടിസ്ഥാനമാക്കി നിര്‍മ്മിച്ചിരിക്കുന്ന ഈ മോഡല്‍, അതേ പ്ലാറ്റ്‌ഫോമിന്റെ 56.7kwh, 69.2kwh ബാറ്ററി ഓപ്ഷനുകളുമായാണ് വിപണിയില്‍ എത്തുക എന്നാണ് കരുതുന്നത്. 500 കിലോമീറ്റര്‍ വരെ റേഞ്ച് ആണ് ഇത് അവകാശപ്പെടുന്നത്.

കാറിന് 4.7 മീറ്റര്‍ നീളവും 2,810 എംഎം വീല്‍ബേസും ഉണ്ടായിരിക്കും. മിഡ് സൈസ് സെവന്‍ സീറ്റര്‍ എസ് യുവി വിഭാഗത്തിലാണ് ഇതിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഡ്യുവല്‍ ഹോറിസോണ്ടല്‍ എല്‍ഇഡി ഡിആര്‍എല്ലുകളോട് കൂടിയ എല്‍ഇഡി ഹെഡ്‌ലാമ്പ്, റൂഫ് റെയിലുകള്‍, പനോരമിക് സണ്‍റൂഫ്, ഡ്യുവല്‍ ടോണ്‍ അലോയ് വീലുകള്‍ എന്നിവയാണ് മറ്റു ഫീച്ചറുകള്‍. ഗ്ലോസ് ബ്ലാക്ക് റൂഫോട് കൂടിയ ഒലീവ് ഗ്രീന്‍ ബോഡിയാണ് വാഹനത്തിന് ഉള്ളത്.

ചിത്രത്തില്‍ കാറിന്റെ അകത്തളം വ്യക്തമല്ലെങ്കിലും ടൂ സ്‌പോക്ക് സ്റ്റിയറിങ് വീല്‍ ഡിസൈന്‍, ഡ്യുവല്‍ സ്‌ക്രീന്‍ സെറ്റപ്പ്, അത്യാധുനിക ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും വലിയ ഇന്‍ഫോടെയ്ന്‍മെന്റ് ഡിസ്‌പ്ലേയും വാഹനത്തിന്റെ മറ്റു പ്രത്യേകതകള്‍ ആയിരിക്കും. എംജിയുടെ ഇലക്ട്രിക് നിരയില്‍ വിന്‍ഡ്‌സര്‍ ഇവി, ഇസഡ്എസ് ഇവി എന്നിവയ്ക്ക് മുകളിലായിരിക്കും ഇതിന്റെ സ്ഥാനം. എന്നാല്‍ പ്രീമിയം എം9 എംപിവിയ്ക്ക് താഴെ നിലനിര്‍ത്തിയാകും ഇത് വിപണിയില്‍ എത്തുക.

News Now

Summary

MG's Upcoming 7-Seater Electric SUV Spotted 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates