
News Now
ശബരിമലയിലേക്ക് കൂടുതല് കെഎസ്ആര്ടിസി ബസുകള്; മണ്ഡലപൂജക്ക് 461, മകരവിളക്കിന് 561
ഖുല വഴി വിവാഹമോചനം; മഹറും സ്വർണ്ണാഭരണങ്ങളും ഭർത്താവിന് തിരികെ നൽകണമെന്ന് കുടുംബ കോടതി ഉത്തരവ്
മണ്ഡല-മകരവിളക്ക് തീര്ത്ഥാടനം; മുഖ്യമന്ത്രിയും ദേവസ്വംമന്ത്രിയും നാളെ ശബരിമലയില്

മിസോറമിനെ 83 റൺസിൽ ഒതുക്കി; കേരള വനിതകൾക്ക് തകർപ്പൻ ജയം

ബംഗലൂരു: ശതകോടീശ്വരനും വിപ്രോ ചെയര്മാനുമായ അസിം പ്രേംജി 54,000ത്തോളം കോടി രൂപ (780കോടി ഡോളർ) ജീവകാരുണ്യ പ്രവര്ത്തനങ്ങൾക്കായി ചെലവാക്കും. കമ്പനിയുടെ ഓഹരികളിലെ ഒരുഭാഗമാണ് സേവന പ്രവര്ത്തനങ്ങള്ക്ക് ചെലവഴിക്കുന്നത്. മൊത്തം ഓഹരികളില് 34 ശതമാനം ഇങ്ങനെ വിനിയോഗിക്കുമെന്ന് അസിം പ്രേംജി ഫൗണ്ടേഷന് അറിയിച്ചു. ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ കോടീശ്വരനാണ് അസിം പ്രേംജി.
ഇന്ത്യയുടെ ചരിത്രത്തിൽതന്നെ ഇത്രയും വലിയ തുക ഒരാൾ കാരുണ്യപ്രവർത്തനങ്ങൾക്ക് സംഭാവന ചെയ്യുന്നത് ആദ്യമാണ്. വിദ്യാഭ്യാസ മേഖലയിലാണ് ഫൗണ്ടേഷന് പ്രധാനമായും പ്രവര്ത്തിക്കുന്നത്. അസിം പ്രേംജിക്ക് വിപ്രോയില് മാത്രം 74 ശതമാനം ഓഹരികളുണ്ട്.
ഇതോടെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് അസിം പ്രേംജി നൽകിയത് 2100 കോടി ഡോളറാണ് -ഏകദേശം 1.45 ലക്ഷം കോടി രൂപ. വിദ്യാഭ്യാസത്തിനു പുറമെ നിർധന ജനവിഭാഗങ്ങൾക്ക് ധനസഹായ പദ്ധതികളും ഫൗണ്ടേഷൻ നടപ്പാക്കുന്നുണ്ട്. അസിം പ്രേംജി യൂനിവേഴ്സിറ്റി 5000ലേറെ വിദ്യാർഥികൾക്ക് ആശ്രയമാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
