രാജ്യത്തെ പ്രമുഖ പൊതുമേഖല ബാങ്കായ എസ്ബിഐ സ്ഥിരംനിക്ഷേപത്തിന്റെ പലിശനിരക്ക് വര്‍ധിപ്പിച്ചു

Last Updated :20 January 2024, 12:21 am IST

News Now

മുംബൈ: രാജ്യത്തെ പ്രമുഖ പൊതുമേഖല ബാങ്കായ എസ്ബിഐ സ്ഥിരംനിക്ഷേപത്തിന്റെ പലിശനിരക്ക് വര്‍ധിപ്പിച്ചു. 0.05 ശതമാനം മുതല്‍ 0.10 ശതമാനം വരെയാണ് വര്‍ധിപ്പിച്ചത്. അതായത് അഞ്ചു ബേസിക് പോയിന്റ് മുതല്‍ 10 ബേസിക് പോയിന്റ് വരെ നിരക്ക് ഉയര്‍ത്തി എന്ന് സാരം. പുതിയ നിരക്ക് ഇന്ന് അര്‍ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വരും.

ഒരു കോടി രൂപയില്‍ താഴെയുളള സ്ഥിരംനിക്ഷേപങ്ങള്‍ക്കാണ് പുതിയ നിരക്ക് ബാധകമാകുകയെന്ന് എസ്ബിഐ അറിയിച്ചു. റിസര്‍വ് ബാങ്കിന്റെ പണവായ്പ അവലോകനയോഗത്തിന് മുന്നോടിയായാണ് നിരക്ക് വര്‍ധന. ഡിസംബര്‍ അഞ്ചിനാണ് റിസര്‍വ് ബാങ്കിന്റെ അഞ്ചാം ദൈ്വമാസ പണവായ്പ അവലോകന യോഗം.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related topics

എസ്ബിഐ സ്ഥിരം നിക്ഷേപത്തിന്റെ പലിശനിരക്ക് വര്‍ധിപ്പിച്ചു