
News Now
ശബരിമലയിലേക്ക് കൂടുതല് കെഎസ്ആര്ടിസി ബസുകള്; മണ്ഡലപൂജക്ക് 461, മകരവിളക്കിന് 561
ഖുല വഴി വിവാഹമോചനം; മഹറും സ്വർണ്ണാഭരണങ്ങളും ഭർത്താവിന് തിരികെ നൽകണമെന്ന് കുടുംബ കോടതി ഉത്തരവ്
മണ്ഡല-മകരവിളക്ക് തീര്ത്ഥാടനം; മുഖ്യമന്ത്രിയും ദേവസ്വംമന്ത്രിയും നാളെ ശബരിമലയില്

മിസോറമിനെ 83 റൺസിൽ ഒതുക്കി; കേരള വനിതകൾക്ക് തകർപ്പൻ ജയം

അതിസാഹസികമായ സെല്ഫികളെടുക്കാനുള്ള ശ്രമത്തിനിടെ ഇതുവരെ 259 പേര്ക്ക് ജീവന് നഷ്ടമായെന്നാണ് കണക്കുകള്. ഉയരം കൂടിയ കെട്ടിടങ്ങളുടെ മുകല്ഭാഗം, പര്വ്വതങ്ങളുടെ മുകള്ഭാഗം, തടാകങ്ങള് തുടങ്ങിയ സ്ഥലങ്ങളില് വച്ചാണ് കൂടുതലും അപകടങ്ങള് സംഭവിച്ചിട്ടുള്ളത്. അതുകൊണ്ട് തന്നെ അപകടസാധ്യതാ മേഖലകളെ സെല്ഫി നിരോധിത മേഖലകളാക്കി പ്രഖ്യാപിക്കണമെന്നാണ് ഗവേഷകര് ആവശ്യപ്പെട്ടിരിക്കുന്നത്.
ഇന്ത്യ , റഷ്യ, അമേരിക്ക, പാകിസ്ഥാന് എന്നീ രാജ്യങ്ങളില് നിന്നാണ് ഏറ്റവുമധികം സെല്ഫി മരണങ്ങള് റിപ്പോര്ട്ട് ചെയ്തിട്ടുള്ളത്. സാഹസികാംശം കൂടുതലുള്ളത് കൊണ്ടാവണം സെല്ഫിയെടുക്കുന്നതിനിടെ മരിച്ചവരില് 72 ശതമാനവും പുരുഷന്മാരാണ്.
ഉയരത്തില് നിന്ന് വീണ് മരണം സംഭവിച്ചതിന് പുറമേ, മൃഗങ്ങളുടെ ആക്രമണത്തിലും വൈദ്യുതാഘാതമേറ്റും, തീയില്പ്പെട്ടും, ട്രെയിനില് നിന്ന് വീണുമാണ് സെല്ഫി മരണങ്ങള് റിപ്പോര്ട്ട് ചെയ്തിട്ടുള്ളത്.
സെല്ഫി മരണങ്ങളായി മാത്രം റിപ്പോര്ട്ട് ചെയ്തിട്ടുള്ളവയാണ് ഈ കണക്കെന്നും സെല്ഫിയെടുക്കുന്നതിനിടെ സംഭവിച്ച അപകടമരണങ്ങളുടെ കൃത്യമായ എണ്ണം ഇതിലും കൂടുമെന്നും ഗവേഷകര് പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
