200 പുതിയ തൊഴിലവസരങ്ങള്‍; ഏഴാം വാര്‍ഷികത്തില്‍ സേവനം വിപുലീകരിക്കാന്‍ ട്രെന്‍സര്‍

സാങ്കേതിക മേഖലയിലും മാനേജ്മെന്റ് മേഖലയിലുമായി വരും മാസങ്ങളില്‍ 200 പുതിയ തൊഴിലവസരങ്ങള്‍കൂടി സൃഷ്ടിക്കാനാണ് പദ്ധതിയെന്ന് ട്രെന്‍സര്‍ സിഇഒ ജയചന്ദ്രന്‍ നായര്‍ പറഞ്ഞു

200 new jobs Trenser  to expand service on seventh anniversary
200 പുതിയ തൊഴിലവസരങ്ങള്‍; ഏഴാം വാര്‍ഷികത്തില്‍ സേവനം വിപുലീകരിക്കാന്‍ ട്രെന്‍സര്‍
Edited by :amalkjoy
Last Updated :28 മേയ് 2024, 2:49 pm IST

തിരുവനന്തപുരം: അടുത്ത ഒരുവര്‍ഷംകൊണ്ട് 200 തൊഴിലവസരങ്ങള്‍കൂടി സൃഷ്ടിക്കാന്‍ ആഗോള സോഫ്റ്റ് വെയര്‍ പ്രൊഡക്ട് എന്‍ജിനീയറിങ്‌ സേവന ദാതാക്കളായ ട്രെന്‍സര്‍. നിര്‍മിത ബുദ്ധി, ഡേറ്റാ എന്‍ജിനീയറിങ് തുടങ്ങിയ മേഖലകളിലാണ് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക.

ഏഴാം വാര്‍ഷികത്തോനടുബന്ധിച്ച് ട്രെന്‍സര്‍ ടെക്നോപാര്‍ക് തേജസ്വിനി ബില്‍ഡിങ്ങില്‍ അത്യാധുനിക സൗകര്യങ്ങളോടുകൂടി വിപുലീകരിച്ച പുതിയ ഓഫീസ് തുറന്നു. നിലവില്‍ നാനൂറിലേറെപ്പേര്‍ ട്രെന്‍സറില്‍ ജോലി ചെയ്യുന്നുണ്ടെന്നും പുതുതായി കൂടുതലാളുകളെ ഉള്‍ക്കൊള്ളാന്‍ സാധിക്കും വിധമാണ് സ്ഥാപനത്തിന്റെ പ്രവര്‍ത്തനം വിപുലീകരിക്കുന്നതെന്നും ചെയര്‍മാന്‍ പ്രദീപ് കുമാര്‍ പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ടെക്നോപാര്‍ക്ക് ഒന്നാം ഘട്ടത്തില്‍ 50,000 ചതുരശ്ര അടിയിലേറെ സ്ഥലമാണ് ട്രെന്‍സര്‍ ഉപയോഗിക്കുന്നത്. ആഗോളതലത്തില്‍ തങ്ങള്‍ക്കുള്ള 500ല്‍പരം ഉപയോക്താക്കളുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് സാങ്കേതിക മേഖലയിലും മാനേജ്മെന്റ് മേഖലയിലുമായി വരും മാസങ്ങളില്‍ 200 പുതിയ തൊഴിലവസരങ്ങള്‍കൂടി സൃഷ്ടിക്കാനാണ് പദ്ധതിയെന്ന് ട്രെന്‍സര്‍ സിഇഒ ജയചന്ദ്രന്‍ നായര്‍ പറഞ്ഞു. സിടിഒ അനില്‍ ചന്ദ്രന്‍, ഡിജിറ്റല്‍ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ. സജി ഗോപിനാഥ്, ടെക്നോപാര്‍ക്ക് സിഇഒ കേണല്‍ സജീവ് നായര്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now