
67 ശതമാനം വര്‍ധന; 20 കൊല്ലം ജോലി ചെയ്താല്‍ എത്ര പെന്‍ഷന്‍ കിട്ടും?, അറിയാം ഇപിഎസ് പെന്‍ഷന്‍ മാറ്റം
പ്രൊവിഡന്റ് ഫണ്ട്, പെന്‍ഷന്‍ പദ്ധതി എന്നിവയുടെ നിര്‍ബന്ധിത പ്രതിമാസ ശമ്പള പരിധി 15,000 രൂപയില്‍ നിന്ന് 25,000 രൂപയായി ഉയര്‍ത്തണമെന്ന നിര്‍ദേശത്തിന് കേന്ദ്രമന്ത്രിസഭായോഗം അംഗീകാരം നല്‍കിയിരിക്കുകയാണ്.

ന്യൂഡല്‍ഹി: പ്രൊവിഡന്റ് ഫണ്ട്, പെന്‍ഷന്‍ പദ്ധതി എന്നിവയുടെ നിര്‍ബന്ധിത പ്രതിമാസ ശമ്പള പരിധി 15,000 രൂപയില്‍ നിന്ന് 25,000 രൂപയായി ഉയര്‍ത്തണമെന്ന നിര്‍ദേശത്തിന് കേന്ദ്രമന്ത്രിസഭായോഗം അംഗീകാരം നല്‍കിയിരിക്കുകയാണ്. 2014 സെപ്റ്റംബര്‍ ഒന്നിന് ശേഷം പ്രൊവിഡന്റ് ഫണ്ടുമായി ബന്ധപ്പെട്ടുള്ള വലിയ മാറ്റമാണിത്. ഏകദേശം 51 ലക്ഷം ജീവനക്കാര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്നും വര്‍ഷം സര്‍ക്കാരിന് 11,339 കോടിയുടെ അധിക ബാധ്യത ഉണ്ടാവുമെന്നുമാണ് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞത്.
ജീവനക്കാരുടെ ഏറെ നാളത്തെ ആവശ്യത്തിനാണ് അംഗീകാരം നല്‍കിയത്. തീരുമാനം നാളെ മുതല്‍ പ്രാബല്യത്തില്‍ വരുമെന്നും മന്ത്രി അറിയിച്ചു. 2004 മുതല്‍ 2014 വരെയുള്ള പത്തുവര്‍ഷ കാലയളവില്‍ വേതനപരിധിയില്‍ മാറ്റം വരുത്തിയിരുന്നില്ല. 2014 സെപ്റ്റംബറിലാണ് വേതന പരിധി 15,000 ആയി ഉയര്‍ത്തിയത്.
അടിസ്ഥാന ശമ്പളവും ക്ഷാമബത്തയും ചേര്‍ത്ത് പ്രതിമാസം 25,000 രൂപ വരെ വരുമാനമുള്ള എല്ലാ ജീവനക്കാരും ഇനി മുതല്‍ ഇപിഎഫ്, ഇപിഎസ് പദ്ധതികളില്‍ നിര്‍ബന്ധമായും ചേരേണ്ടതുണ്ട്. പുതിയ ശമ്പള പരിധിയില്‍ പൂര്‍ണമായി അഞ്ചു വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കുന്ന ജീവനക്കാര്‍ക്ക് പ്രതിമാസ പെന്‍ഷന്‍ തുകയില്‍ 67 ശതമാനം വരെ വര്‍ധന ലഭിക്കും. എന്നാല്‍ പെന്‍ഷന്‍ ആനുകൂല്യം ലഭിക്കുന്നതിന് കുറഞ്ഞത് 10 വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കിയിരിക്കണം.
25,000 രൂപ അടിസ്ഥാന ശമ്പളമുള്ളവര്‍ക്ക് എത്ര ലഭിക്കും?
ജോലിയില്‍ പത്തുവര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കിയവര്‍ക്ക് 15000 രൂപയുടെ വേതന പരിധിയില്‍ 2143 രൂപയാണ് പ്രതിമാസം പെന്‍ഷന്‍ ആയി ലഭിക്കുക. എന്നാല്‍ 25,000 രൂപയുടെ വേതന പരിധിയില്‍ ഇത് 3,571 രൂപയായി ഉയരും. മാസംതോറും അധികമായി 1429 രൂപയാണ് ലഭിക്കുക. 20 വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കിയവര്‍ക്ക് 15000 രൂപയുടെ വേതന പരിധിയില്‍ 4714 രൂപയാണ് പെന്‍ഷന്‍ ലഭിക്കുക. എന്നാല്‍ 25,000 രൂപയുടെ വേതന പരിധിയില്‍ പ്രതിമാസം 7857 രൂപ ലഭിക്കും. അധികമായി 3,143 രൂപയാണ് ലഭിക്കുക. 30 വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കിയവര്‍ക്ക് 15,000 രൂപയുടെ വേതന പരിധിയില്‍ പ്രതിമാസം 6857 രൂപയാണ് ലഭിക്കുക. എന്നാല്‍ 25,000 രൂപയുടെ വേതന പരിധിയില്‍ പ്രതിമാസം 11,429 രൂപയാണ് കിട്ടുക.
News Now
'ഇത്തിരി പോന്ന എന്റെ പിറകെ ആട്ടിന്‍ കുട്ടിയെപ്പോലെ അവന് നടന്നു; ആ വീട്ടുകാര്‍ എങ്ങനെ സഹിക്കും'; പല്ലാട്ട് ബ്രഹ്മദത്തനെ ഓര്‍ത്ത് മീനാക്ഷി

'എന്നെ ഓര്‍മ്മിക്കാനായി... നന്ദിയോടെ'; അധ്യാപക ദിനത്തില്‍ 55 വര്‍ഷം പഴക്കമുള്ള ചിത്രം പങ്കിട്ട് യുഎഇ പ്രസിഡന്റ്

ലൈഫ് പദ്ധതി തുടരും; ലക്ഷ്യം ഭവനരഹിതരില്ലാത്ത കേരളമെന്ന് മുഖ്യമന്ത്രി

ഇത് ലൈംഗികാതിക്രമത്തിന് തുല്യം, മനുഷ്യനായി പരിഗണിക്കമെന്ന് ആവശ്യപ്പെടുന്നത് കൂടുതലാണോ?: ജാന്‍വി കപൂര്‍

Summary
67% rise in EPS pension for these employees as wage ceiling hike to Rs 25,000
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


അഞ്ചു വര്‍ഷം vs മൂന്നു വര്‍ഷം; പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റില്‍ അഞ്ചുലക്ഷം രൂപ ഇട്ടാല്‍ കൂടുതല്‍ നേട്ടം എവിടെ?

മുതിര്‍ന്ന പൗരനാണോ?, അഞ്ചോ പത്തോ ലക്ഷം കൈയിലുണ്ടോ?; മികച്ച എഫ്ഡി റിട്ടേണ്‍ ഏത് ബാങ്കില്‍?


