
ആര്ട്ടിഫിഷ്യല് ഇന്റലിജന്സ് (എഐ) ഉല്പ്പാദനക്ഷമത വര്ധിക്കാന് സഹായിക്കുമെന്നും ചില ആളുകളെ ആഴ്ചയില് മൂന്ന് ദിവസം മാത്രം ജോലി ചെയ്ത് കുടുംബങ്ങളെ പോറ്റാന് ഇതുവഴി സാധിക്കുമെന്നും ആമസോണ് സ്ഥാപകന് ജെഫ് ബെസോസ്.

News Now
ദുബൈ മെട്രോയിലേക്ക് 'ഷോര്ട്ട് കട്ട്' നാളെ തുറക്കും; ഇത്തിഹാദ് റെയില് യാത്രക്കാര്ക്ക് ആശ്വാസം

കാമുകന്റെ സഹായത്തോടെ ഭര്ത്താവിനെ വെട്ടിക്കൊന്ന് 'ബ്ലൂ ഡ്രമ്മില്' നിറച്ചു; മുസ്കാനും സാഹിലിനും വധശിക്ഷ

യുകോ ബാങ്കിൽ 530 ഒഴിവുകൾ; ബിരുദം മതി, കേരളത്തിലും അവസരം

ചായയിൽ പാൽ എപ്പോൾ ചേർക്കണം? രുചി കൂടാൻ ഇങ്ങനെ ചെയ്യാം

ന്യൂയോര്ക്ക്: ആര്ട്ടിഫിഷ്യല് ഇന്റലിജന്സ് (എഐ) ഉല്പ്പാദനക്ഷമത വര്ധിക്കാന് സഹായിക്കുമെന്നും ചില ആളുകളെ ആഴ്ചയില് മൂന്ന് ദിവസം മാത്രം ജോലി ചെയ്ത് കുടുംബങ്ങളെ പോറ്റാന് ഇതുവഴി സാധിക്കുമെന്നും ആമസോണ് സ്ഥാപകന് ജെഫ് ബെസോസ്. എഐ ആളുകള്ക്ക് ജോലി ചെയ്യുന്നതിലും ജീവനോപാധി കണ്ടെത്തുന്നതിലും കൂടുതല് വഴക്കം നല്കിയേക്കാമെന്നും അദ്ദേഹം ഫോക്സ് ന്യൂസിനോട് പറഞ്ഞു.
എഐ വഴി ഉല്പ്പാദനക്ഷമതയില് ഉണ്ടാവുന്ന വര്ധന ജീവനക്കാര്ക്ക് കൂടുതല് തെരഞ്ഞെടുപ്പുകള് നടത്താനുള്ള സാധ്യത തുറന്നിടും. കുറഞ്ഞ ദിവസങ്ങള് മാത്രം ജോലി ചെയ്ത് കുടുംബത്തെ പോറ്റാനുള്ള വരുമാനം നേടാന് ഇതുവഴി സാധിക്കുമെന്നും ബെസോസ് കൂട്ടിച്ചേര്ത്തു. 'ചില ആളുകള് തീരുമാനിക്കും. ആഴ്ചയില് മൂന്ന് ദിവസം ജോലി ചെയ്ത് എന്റെ കുടുംബത്തെ സംരക്ഷിക്കാന് കഴിയുമെന്ന്. അതാണ് സമ്പദ് വ്യവസ്ഥയില് ഉല്പ്പാദനക്ഷമത കൊണ്ട് അര്ത്ഥമാക്കുന്നത്'- ബെസോസ് വ്യക്തമാക്കി.
എന്നാല് ഇത് എങ്ങനെ കൃത്യമായി സംഭവിക്കുമെന്ന് വിശദീകരിക്കാന് ബെസോസ് തയ്യാറായില്ല. എഐ വ്യാപകമായ തൊഴില് നഷ്ടത്തിന് പകരം തൊഴില് ക്ഷാമം സൃഷ്ടിച്ചേക്കാമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി. സമ്പദ് വ്യവസ്ഥയിലുടനീളം ഉല്പ്പാദനക്ഷമത ഇരട്ട അക്ക ശതമാനത്തിലേക്ക് മുന്നേറാന് എഐ വഴി സാധിക്കുമെന്നും അദ്ദേഹം പ്രവചിച്ചു.
Summary
AI Could Make 3-Day Work Weeks, Single-Income Families Possible: Jeff Bezos
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




