
News Now
'ഭീഷണിക്ക് മുന്പില് ഭയപ്പെടില്ല'; പ്രതിഷേധത്തില്‍ പങ്കെടുത്തവര്‍ക്ക് നന്ദി അറിയിച്ച് രാഹുല്‍

'ഭരണകൂടത്തിന്റെ പിന്തുണയോടെ കോടീശ്വരന് എറിഞ്ഞു പിടിച്ച് കീശയിലിടുന്നതാണോ നീതി'; മുഖ്യമന്ത്രി മറുപടി തരണം; കുറിപ്പ്

രണ്ടു ചിത്രങ്ങളില്‍ അമ്മ; നാനാ പടേക്കറുടെ മരണത്തിന് പിന്നാലെ നടി മധു കാംബികര്‍ അന്തരിച്ചു

എൽദോസ് പോളും ട്രീസ ജോളിയും മികച്ച കായികതാരങ്ങൾ; ജി.വി. രാജ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: പ്രമുഖ വിമാന കമ്പനിയായ എയര്‍ഇന്ത്യ സിഇഒ കാംപ്ബെല്‍ വില്‍സണ്‍ രാജിവെച്ചു. നാല് വര്‍ഷം മുമ്പ് ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്ത എയര്‍ ഇന്ത്യയുടെ വളര്‍ച്ച പ്രതീക്ഷിച്ചത്ര വേഗത്തിലാകാത്തതും വര്‍ദ്ധിച്ചുവരുന്ന സാമ്പത്തിക നഷ്ടവും കണക്കിലെടുത്താണ് രാജിയെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. വില്‍സന്റെ രാജി കഴിഞ്ഞയാഴ്ച എയര്‍ലൈന്‍ ബോര്‍ഡ് അംഗീകരിച്ചിരുന്നു.
പുതിയൊരാളെ കണ്ടെത്തുന്നത് വരെ അദ്ദേഹം സ്ഥാനത്ത് തുടരും. കഴിഞ്ഞ ജൂണിലുണ്ടായ അഹമ്മദാബാദ് വിമാനാപകടത്തിന്റെ അന്തിമ റിപ്പോര്‍ട്ട് പുറത്തുവരുന്നതോടെ പിന്‍ഗാമിയെ സംബന്ധിച്ച ഔദ്യോഗിക തീരുമാനം ഉണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നത്.
അഞ്ചുവര്‍ഷത്തെ കാലാവധിയില്‍ 2022 ജൂലൈയിലാണ് വില്‍സണ്‍ എയര്‍ ഇന്ത്യയില്‍ ചേര്‍ന്നത്. എന്നാല്‍ കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് തന്നെ ടാറ്റ ഗ്രൂപ്പ് പുതിയ സിഇഒയ്ക്കായുള്ള തിരച്ചില്‍ തുടങ്ങിയിരുന്നു. 1953ല്‍ ദേശസാല്ക്കരിക്കപ്പെട്ടത്് മുതല്‍ 2022ല്‍ ടാറ്റ ഗ്രൂപ്പിന് വില്‍ക്കുന്നത് വരെ പൊതുമേഖലാ സ്ഥാപനമായിരുന്നു എയര്‍ ഇന്ത്യ. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി സാമ്പത്തികമായി അത്ര നല്ല നിലയിലല്ല എയര്‍ഇന്ത്യ.
കോവിഡ് മൂലം വിതരണ ശൃംഖലയില്‍ ഉണ്ടായ തടസ്സങ്ങള്‍ പഴയ വിമാനങ്ങളുടെ നവീകരണത്തെയും പുതിയവ വാങ്ങുന്നതിനെയും ബാധിച്ചു. കൂടാതെ വ്യോമപാതയിലെ നിയന്ത്രണങ്ങള്‍ കാരണം വിമാനങ്ങള്‍ക്ക് കൂടുതല്‍ ദൂരം സഞ്ചരിക്കേണ്ടി വന്നത് ചെലവും വര്‍ദ്ധിപ്പിച്ചു. കഴിഞ്ഞ മാസം ഇന്‍ഡിഗോ സിഇഒ പീറ്റര്‍ എല്‍ബേഴ്സും രാജിവെച്ചിരുന്നു. ഇന്‍ഡിഗോ ഇതിനോടകം തന്നെ പുതിയ സിഇഒയെ നിശ്ചയിച്ചു കഴിഞ്ഞു.
Summary
Air India CEO Campbell Wilson resigns
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


വിമാന യാത്രക്കാരുടെ പോക്കറ്റ് കീറും, ഇന്ധന സര്‍ചാര്‍ജ് വര്‍ധിപ്പിച്ച് എയര്‍ ഇന്ത്യ; ആഭ്യന്തര സർവീസിന് 1,200 രൂപ വരെ കൂടും

ഹൂതി ആക്രമണ ഭീഷണി: റിയാദിലേക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യയും ഇന്‍ഡിഗോയും



