ഇന്റര്‍നെറ്റ് വേണ്ട, വാട്‌സ്ആപ്പ് വഴി എളുപ്പത്തില്‍ ഫയലുകള്‍ അയക്കാം, അപ്‌ഡേറ്റ്

വ്യത്യസ്ത പ്ലാറ്റ്ഫോമുകളില്‍ പ്രവര്‍ത്തിക്കുന്ന ഫോണുകള്‍ക്കിടയില്‍ എച്ച്ഡി വിഡിയോകള്‍ പോലുള്ള ഫയലുകള്‍ കൈമാറാന്‍ ഫീച്ചര്‍ സഹായകമാകും

AirDrop-like file sharing feature without internet in WhatsApp
വാടസ്ആപ്പില്‍ എച്ച്ഡി ചിത്രങ്ങള്‍ എളുപ്പത്തില്‍ അയയ്‌ക്കാം, അപ്‌ഡേറ്റ്ഫയല്‍
Edited by :amalkjoy
Last Updated :24 ജൂലൈ 2024, 2:51 pm IST

ന്യൂഡല്‍ഹി: ഇന്റര്‍നെറ്റില്ലാതെ മറ്റൊരു ഫോണിലേക്ക് ഫയലുകള്‍ അയയ്ക്കാന്‍ കഴിയുന്ന ഫീച്ചര്‍ വാട്‌സ്ആപ്പ് പരീക്ഷിക്കുന്നതായി റിപ്പോര്‍ട്ട്. ഏറ്റവും പുതിയ വാട്‌സ്ആപ്പ് ഐഒഎസ് ബീറ്റ ഐഒഎസില്‍ (24.15.10.70), ഫയലുകള്‍ കൈമാറാന്‍ 'നിയര്‍ ബൈ ഷെയര്‍' ഫീച്ചര്‍ കണ്ടെത്തിയതായി വാബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്തു.

'നിയര്‍ബൈ ഷെയര്‍' ഫീച്ചര്‍ ഉപയോഗിച്ച് ഉപയോക്താക്കള്‍ക്ക് ഫോണുകളില്‍ നിന്ന് ഡോക്യുമെന്റുകള്‍, വിഡിയോകള്‍, ഫോട്ടോകള്‍ തുടങ്ങിയ ഫയലുകള്‍ കൈമാറാന്‍ കഴിയും. ഫീച്ചറിന് ഇന്റര്‍നെറ്റ് ആവശ്യമില്ല, ആപ്പിള്‍ ഡിവൈസുകളിലെ എയര്‍ഡ്രോപ്പ് ഫീച്ചര്‍ പോലെയാണിത് പ്രവര്‍ത്തിക്കുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

വ്യത്യസ്ത പ്ലാറ്റ്ഫോമുകളില്‍ പ്രവര്‍ത്തിക്കുന്ന ഫോണുകള്‍ക്കിടയില്‍ എച്ച്ഡി വിഡിയോകള്‍ പോലുള്ള ഫയലുകള്‍ കൈമാറാന്‍ ഫീച്ചര്‍ സഹായകമാകും. നിലവില്‍, ആന്‍ഡ്രോയിഡില്‍ നിന്ന് ഐഫോണിലേക്കും തിരിച്ചും ഡാറ്റ കൈമാറുന്നത് ശരിക്കും ബുദ്ധിമുട്ടാണ്.

എന്നാല്‍ വാട്‌സ്ആപ്പിന്റെ നിയര്‍ ബൈ ഷെയര്‍ ഉപയോഗിച്ച് തടസ്സവുമില്ലാതെ പരിധിയില്ലാതെ ഫയലുകള്‍ പങ്കിടാനാകും.നിയര്‍ബൈ ഷെയര്‍ ഫീച്ചര്‍ ഫയലുകള്‍ പങ്കിടുമ്പോള്‍ അടുത്തത്തുള്ള ഉപകരണങ്ങളുടെ ലിസ്റ്റ് കാണിക്കും ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്ത് ഫയലുകള്‍ പങ്കിടാമെന്നും റിപ്പോര്‍ട്ട് പറയുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now