
20,000 കോടി രൂപ കടക്കും; അക്ഷയ തൃതീയയില്‍ സ്വര്‍ണം, വെള്ളി വില്‍പ്പന റെക്കോര്‍ഡ് ഇടും; പ്രതീക്ഷയോടെ കച്ചവടക്കാര്‍
വില കുതിച്ചുയരുന്നതിനിടയിലും അക്ഷയ തൃതീയയില്‍ സ്വര്‍ണത്തിന്റെയും വെള്ളിയുടെയും വില്‍പ്പന റെക്കോര്‍ഡ് ഉയരത്തിലെത്തുമെന്ന് പ്രതീക്ഷ

ന്യൂഡല്‍ഹി: വില കുതിച്ചുയരുന്നതിനിടയിലും അക്ഷയ തൃതീയയില്‍ സ്വര്‍ണത്തിന്റെയും വെള്ളിയുടെയും വില്‍പ്പന റെക്കോര്‍ഡ് ഉയരത്തിലെത്തുമെന്ന് പ്രതീക്ഷ. അക്ഷയ തൃതീയ ദിനമായ ഞായറാഴ്ച വില്‍പ്പന 20,000 കോടി രൂപ കടക്കുമെന്നാണ് കോണ്‍ഫഡറേഷന്‍ ഓഫ് ഓള് ഇന്ത്യ ട്രേഡേഴ്സ് കണക്കുകൂട്ടുന്നത്.
കഴിഞ്ഞ വര്‍ഷം അക്ഷയ തൃതീയ ദിനത്തില്‍ ഏകദേശം 16,000 കോടി രൂപയിലധികമായിരുന്നു വില്‍പ്പന. ഇത് മറികടന്ന് ഇത്തവണ വില്‍പ്പന കുതിച്ച് ഉയരുമെന്നാണ് കോണ്‍ഫഡറേഷന്‍ ഓഫ് ഓള് ഇന്ത്യ ട്രേഡേഴ്സ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് സ്വര്‍ണത്തിന്റെയും വെള്ളിയുടെയും വിലയില്‍ വന്‍ വര്‍ധനയാണ് ഉണ്ടായത്. കഴിഞ്ഞ വര്‍ഷം 10 ഗ്രാമിന് ഏകദേശം 1,00,000 രൂപയായിരുന്നത് ഇത്തവണ ഏകദേശം 1.58 ലക്ഷം രൂപയായാണ് ഉയര്‍ന്നത്. കിലോയ്ക്ക് 85,000 രൂപയില്‍ നിന്ന് വെള്ളി വില 2.55 ലക്ഷം രൂപയിലേക്കാണ് കുതിച്ചത്.
WHAT TO READ NEXT

2056ല്‍ കോടീശ്വരനാകാം!; ചെയ്യേണ്ടത് ഇത്രമാത്രം
വിലക്കയറ്റം സ്വര്‍ണത്തോടുള്ള താല്‍പ്പര്യം കുറച്ചിട്ടില്ലെങ്കിലും വാങ്ങുന്ന രീതിയില്‍ കാര്യമായ മാറ്റം വരുത്തിയിട്ടുണ്ട്. ആളുകള്‍ ഇപ്പോള്‍ ഭാരം കുറഞ്ഞതും സ്ഥിരമായി ധരിക്കാന്‍ കഴിയുന്നതുമായ ആഭരണങ്ങളിലേക്കും വജ്രം, വെള്ളി ഉല്‍പ്പന്നങ്ങളിലേക്കും തിരിഞ്ഞിട്ടുണ്ട്. ഡിജിറ്റല്‍ ഗോള്‍ഡ്, സോവറിന്‍ ഗോള്‍ഡ് ബോണ്ടുകള്‍, ഗോള്‍ഡ് ഇടിഎഫുകള്‍ എന്നിവയോടുള്ള താല്‍പ്പര്യവും വര്‍ധിച്ചിട്ടുണ്ട്.
വില വര്‍ദ്ധിച്ചതിനാല്‍ മൊത്തം വ്യാപാര മൂല്യം വര്‍ദ്ധിച്ചുവെങ്കിലും വില്‍ക്കപ്പെടുന്ന സ്വര്‍ണത്തിന്റെ അളവില്‍ ഇടിവുണ്ടായതായി ഓള് ഇന്ത്യ ജ്വല്ലേഴ്സ് ആന്‍ഡ് ഗോള്‍ഡ്സ്മിത്ത് ഫെഡറേഷന് ചൂണ്ടിക്കാട്ടുന്നു. സ്വര്‍ണ വിപണനം ഏകദേശം 10 ടണ്‍ ആയി ചുരുങ്ങുമെന്നാണ് കണക്കാക്കുന്നത്. അതായത് ഒരു ജ്വല്ലറിയില്‍ ശരാശരി 25 മുതല്‍ 50 ഗ്രാം വരെ മാത്രമാണ് വില്ക്കപ്പെടുക എന്നും ഫെഡറേഷന് കണക്കുകൂട്ടുന്നു.
News Now
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന്‍ കാമറ; വണ്‍പ്ലസ് 16 ലോഞ്ച് ഒക്ടോബര്‍ 12ന്

Summary
Akshaya Tritiya 2026: Gold, silver trade likely to cross Rs 20,000 crore despite high prices, low volumes
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


30 കോടിയുടെ സസ്പെന്‍സ്! തിരുവോണം ബംപര്‍ വില്പനയില് വന്‍കുതിപ്പ്, ഇതുവരെ വിറ്റഴിച്ചത് 87.68 ലക്ഷം ടിക്കറ്റുകള്‍

റൊണാള്‍ഡീഞ്ഞോയുടെ കളി നാളെ കൊച്ചിയില്‍ കാണാം! ബ്രസീല്‍ ലെജന്‍ഡ്സും ഇന്ത്യ ഓള് സ്റ്റാര്‍സ് ഇലവന് ആവേശപ്പോര്

