അമുല്‍, മദര്‍ ഡയറി പാലിന്റെ വില വര്‍ധിപ്പിച്ചു; വിശദാംശങ്ങള്‍
ഗുജറാത്ത് കോ- ഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിങ് ഫെഡറേഷന്റെ അമുല്‍ പാലിന്റെയും മദര്‍ ഡയറി വിപണിയില്‍ ഇറക്കുന്ന പാലിന്റെയും വില വര്‍ധിപ്പിച്ചു

അഹമ്മദാബാദ്: ഗുജറാത്ത് കോ- ഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിങ് ഫെഡറേഷന്റെ അമുല്‍ പാലിന്റെയും മദര്‍ ഡയറി വിപണിയില്‍ ഇറക്കുന്ന പാലിന്റെയും വില വര്‍ധിപ്പിച്ചു. ഇരു പൊതുമേഖല സ്ഥാപനങ്ങളും ലിറ്ററിന് രണ്ടുരൂപ വീതമാണ് വര്‍ധിപ്പിച്ചത്. ബുധനാഴ്ച മുതല്‍ പുതുക്കിയ വില പ്രാബല്യത്തില്‍ വരുമെന്ന് ഇരു സ്ഥാപനങ്ങളും അറിയിച്ചു.
ചെലവ് വര്‍ധിച്ചതിനെ തുടര്‍ന്നാണ് ഇരു സ്ഥാപനങ്ങളും പാലിന്റെ വില വര്‍ധിപ്പിച്ചത്.ഫുള്‍ ക്രീം മില്‍ക്ക് അമുല്‍ ഗോള്ഡിന് ലിറ്ററിന് 62 രൂപയാണ് പുതിയ വില. ടോണ്‍ഡ് മില്‍ക്ക് അമുല്‍ താസയ്ക്ക് ലിറ്ററിന് 50 രൂപ നല്‍കണം. അമുല്‍ ശക്തിക്ക് 56 രൂപയാണ് പുതുക്കിയ വില. അഹമ്മദാബാദ്, ഡല്‍ഹി, കൊല്‍ക്കത്ത, മുംബൈ എന്നി മെട്രോ നഗരങ്ങളിലെ വിലയാണിത്.
ഡല്‍ഹി കേന്ദ്രീകരിച്ചാണ് മുഖ്യമായി മദര്‍ ഡയറി പാലിന്റെ വില്‍പ്പന. ഫുള്‍ ക്രീം മില്‍ക്കിന് ലിറ്ററിന് 61 രൂപയാണ് പുതുക്കിയ വില. ടോണ്‍ഡ് മില്‍ക്കിന്റെ വില 51 രൂപയായി ഉയര്‍ന്നു. ഡബിള്‍ ടോണ്‍ഡ് മില്‍ക്കിന്റെ വില 45 രൂപയായി ഉയര്‍ന്നതായി മദര്‍ ഡയറി അറിയിച്ചു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
Jantar Mantar Protest: മോഎറ്റ്സ് റെസ്റ്റോറൻറിന് മുന്നിൽ സുരക്ഷ ശക്തമാക്കി
ഒലിച്ചുപോയത് 10 ലക്ഷം കോടി രൂപ; കൂപ്പുകുത്തി ഓഹരി വിപണി, സെന്‍സെക്സ് 1200 പോയിന്റ് ഇടിഞ്ഞു

'രണ്ടര വയസില്‍ മകന് മരിച്ചു, ഞാന്‍ കരഞ്ഞില്ല'; അകന്നിട്ടും വിവാഹമോചനം ചെയ്യാതെ ഭാര്യ; സിനിമയേക്കാള്‍ സങ്കീര്‍ണമായ ജീവിതം

കോൺഗ്രസ് നേതാവ് ബിആർഎം ഷെഫീറിന്റെ ഭാര്യയ്ക്ക് സീമാറ്റിൽ കരാർ നിയമനം; അപേക്ഷ ക്ഷണിച്ചില്ലെന്ന് പരാതി; ഡിവൈഎഫ്ഐ ഉപരോധം

Related News

ഒലിച്ചുപോയത് 10 ലക്ഷം കോടി രൂപ; കൂപ്പുകുത്തി ഓഹരി വിപണി, സെന്‍സെക്സ് 1200 പോയിന്റ് ഇടിഞ്ഞു

'രണ്ടര വയസില്‍ മകന് മരിച്ചു, ഞാന്‍ കരഞ്ഞില്ല'; അകന്നിട്ടും വിവാഹമോചനം ചെയ്യാതെ ഭാര്യ; സിനിമയേക്കാള്‍ സങ്കീര്‍ണമായ ജീവിതം
