കോൺഗ്രസ് നേതാവ് ബിആർഎം ഷെഫീറിന്റെ ഭാര്യയ്ക്ക് സീമാറ്റിൽ കരാർ നിയമനം; അപേക്ഷ ക്ഷണിച്ചില്ലെന്ന് പരാതി; ഡിവൈഎഫ്ഐ ഉപരോധം

റിസർച്ച് ഓഫീസറായത് പ്രതിമാസം 40,000 രൂപ ശമ്പളത്തിൽ

BRM Shafeer
BRM ShafeerSource by : FB|BRM Shafeer
Last Updated :8 October 2026, 2:47 pm IST
Guest Author :Damodaran K

തിരുവനന്തപുരം: കോൺഗ്രസ് നേതാവ് ബി.ആർ.എം. ഷെഫീറിന്റെ ഭാര്യ ഷാനി ഷെഫീറിന് പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എജ്യുക്കേഷണൽ മാനേജ്മെന്റ് ആൻഡ് ട്രെയിനിങ്ങിൽ (സീമാറ്റ്) താത്കാലിക നിയമനം നൽകിയത് പുതിയ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തി. റിസർച്ച് ഓഫീസർ തസ്തികയിലാണ് ഒരു വർഷത്തെ കരാർ അടിസ്ഥാനത്തിൽ നിയമനം നൽകിയിരിക്കുന്നത്. പ്രതിമാസം 40,000 രൂപയാണ് ഈ തസ്തികയിലെ വേതനം

ഔദ്യോഗികമായി അപേക്ഷ ക്ഷണിക്കാതെ നേരിട്ട് ബയോഡാറ്റ മാത്രം വാങ്ങി ജോലി നൽകുകയായിരുന്നുവെന്നാണ് പ്രധാന ആരോപണം. പൊതുവിജ്ഞാപനമോ സുതാര്യമായ മറ്റ് നടപടിക്രമങ്ങളോ പാലിക്കാതെയാണ് കോൺഗ്രസ് നേതാവിന്റെ ഭാര്യയ്ക്ക് സർക്കാർ സ്ഥാപനത്തിൽ നിയമനം നൽകിയതെന്ന് ആക്ഷേപമുയർന്നു. അതേസമയം, തസ്തികയിൽ ഒഴിവ് വന്ന ഘട്ടത്തിൽ ലഭിച്ച ബയോഡാറ്റ പരിശോധിക്കുകയും ആവശ്യമായ വിദ്യാഭ്യാസ യോഗ്യതയുണ്ടെന്ന് ബോധ്യപ്പെടുകയും ചെയ്തതിനാലാണ് ഷാനി ഷെഫീറിനെ നിയമിച്ചതെന്നാണ് സീമാറ്റ് അധികൃതരുടെ വിശദീകരണം.

വിജ്ഞാപനം പുറപ്പെടുവിക്കാതെ നടത്തിയ നിയമനത്തിന്റെ മാനദണ്ഡങ്ങളെക്കുറിച്ച് വിദ്യാഭ്യാസ വകുപ്പ് ഇതുവരെ പ്രതികരിച്ചിട്ടില്ല. സംഭവത്തിൽ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയ ഡിവൈഎഫ്ഐ പ്രവർത്തകർ സീമാറ്റ് ഓഫീസിലേക്ക് മാർച്ച് സംഘടിച്ചു. സീമാറ്റ് ഡയറക്ടറെ ഉപരോധിച്ചു.

News Now

Summary

A major controversy has erupted over the temporary appointment of Congress leader BRM Shafeer's wife, Shani Shafeer, as a research officer on contract basis at SIEMAT under the General Education Department, allegedly without inviting applications.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates