വാട്‌സ്ആപ്പിന് എതിരാളി; ഇന്ത്യന്‍ മെസേജിങ് ആപ്പ് അറട്ടൈ, ആപ്പ് സ്റ്റോറില്‍ ഒന്നാമത്

തമിഴ്നാട്ടിലെ ചെന്നൈ ആസ്ഥാനമായുള്ള പ്രമുഖ സോഫ്റ്റ്വെയര്‍ കമ്പനിയായ സോഹോ കോര്‍പ്പറേഷനാണ് ആപ്പ് വികസിപ്പിച്ചത്.

What is Arattai, the homegrown app that is challenging WhatsApp and Meta
അറട്ടൈx
Edited by :Amal Joy
Last Updated :29 സെപ്റ്റംബർ 2025, 5:03 pm IST

ചെന്നൈ: വാട്‌സ്ആപ്പിനെ മറികടന്ന് ഇന്ത്യന്‍ നിര്‍മിത മെസേജിങ് ആപ്ലിക്കേഷനായ അറട്ടൈ(Arattai). തദ്ദേശീയമായി നിര്‍മിച്ച ഈ ആപ്പ് ഇന്ത്യയിലെ ഏറ്റവും ജനപ്രിയ സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് ആപ്പായി മാറിയിരിക്കുകയാണ്. ആപ്പ് സ്റ്റോറുകളില്‍ ഒന്നാമതാണ് അറട്ടൈ.

തമിഴ്നാട്ടിലെ ചെന്നൈ ആസ്ഥാനമായുള്ള പ്രമുഖ സോഫ്റ്റ്വെയര്‍ കമ്പനിയായ സോഹോ കോര്‍പ്പറേഷനാണ് ആപ്പ് വികസിപ്പിച്ചത്. 2021ലാണ് പുറത്തിറക്കിയതെങ്കിലും അറട്ടൈയുടെ സമയം തെളിഞ്ഞത് ഇപ്പോഴാണ്. ചാറ്റ് എന്നാണ് അറട്ടൈ എന്ന തമിഴ് വാക്കിന്‍ന്റെ അര്‍ഥം. സ്‌പൈവെയര്‍ രഹിത മെസഞ്ചര്‍ ആപ്പാണ് ഇത്. ഇന്ത്യയില്‍ അറട്ടൈയുടെ വര്‍ധിച്ചുവരുന്ന ഉപയോക്താക്കള്‍ മെറ്റയ്ക്ക് വെല്ലുവിളിയാണ്.

അറാട്ടൈ എന്താണ്?

'ചാറ്റ്' എന്നാണ് അറാട്ടൈ എന്ന തമിഴ് വാക്കിന്റെ അര്‍ഥം. വ്യക്തിഗത, ബിസിനസ് ആശയവിനിമയങ്ങള്‍ നടത്താന്‍ ചെയ്യാന്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്ന ഒരു സന്ദേശമയയ്ക്കല്‍ ആപ്ലിക്കേഷനാണിത്. ഒറ്റനോട്ടത്തില്‍ വാട്‌സ്ആപ്പ് ഉള്‍പ്പെടെയുള്ള ചാറ്റ് ആപ്പുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് എളുപ്പത്തില്‍ ഉപയോഗിക്കാന്‍ കഴിയുന്ന നിരവധി ഫീച്ചറുകള്‍ ഇതിലുണ്ട്.

കോര്‍ മെസ്സേജിങ്: വണ്‍-ഓണ്‍-വണ്‍, ഗ്രൂപ്പ് ചാറ്റുകള്‍

വോയ്സ്, വിഡിയോ കോളുകള്‍: എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍ സുരക്ഷയോടെ

മീഡിയ ഷെയറിങ്: ചിത്രങ്ങള്‍, വിഡിയോകള്‍, ഡോക്യുമെന്റുകള്‍, മറ്റ് ഫയലുകള്‍ എന്നിവ അയയ്ക്കാനുള്ള ഫീച്ചര്‍

സോഷ്യല്‍ ഫീച്ചറുകള്‍: ഇന്‍സ്റ്റഗ്രാമിലേത് പോലുള്ള സ്റ്റോറികള്‍, ക്രിയേറ്റേഴ്‌സിനും ബിസിനസുകള്‍ക്കും ഉപയോഗപ്രദമാണ്. ഗ്രൂപ്പായി ആശയവിനിമയത്തിനായി ചാനലുകളുമുണ്ട്.

മള്‍ട്ടി-ഡിവൈസ് സപ്പോര്‍ട്ട്: ആപ്പ് മൊബൈലില്‍ ലഭ്യമാണ്, ഡെസ്‌ക്ടോപ്പിനും ആന്‍ഡ്രോയിഡ് ടിവിയിലും ഉപയോഗിക്കാം. കുറഞ്ഞ ഇന്റര്‍നെറ്റ് വേഗതയിലും പഴയ സ്മാര്‍ട്ട്ഫോണുകളിലും പോലും നന്നായി പ്രവര്‍ത്തിക്കാന്‍ കഴിയുന്ന രീതിയിലാണ് ആപ്പ് രൂപകല്‍പന ചെയ്തിട്ടുള്ളത്. അറട്ടൈയിയെ ഒരു പ്രാദേശിക ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമായി കേന്ദ്രവിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ശുപാര്‍ശ ചെയ്തതോടെ ആപ്പ് കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടു.

News Now

Summary

What is Arattai, the homegrown app that is challenging WhatsApp and Meta

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates