ഇനി നടന്ന് സമയം കളയണ്ട!, ആപ്പ് വഴി ആധാറിലെ അഡ്രസ് പുതുക്കാം; വെറും 75 രൂപ മാത്രം, വിശദാംശങ്ങള്‍

ആധാര്‍ ഉടമകള്‍ക്ക് സാധുവായ മേല്‍വിലാസ രേഖ ഉപയോഗിച്ച് ആധാര്‍ ആപ്പ് വഴി തങ്ങളുടെ വിലാസം അപ്‌ഡേറ്റ് ചെയ്യാവുന്നതാണ്.

Aadhaar App
Aadhaar App ANI
Edited by :Dhanoj AM
Last Updated :31 ഓഗസ്റ്റ് 2026, 1:38 pm IST

ആധാര്‍ ഉടമകള്‍ക്ക് സാധുവായ മേല്‍വിലാസ രേഖ ഉപയോഗിച്ച് ആധാര്‍ ആപ്പ് വഴി തങ്ങളുടെ വിലാസം അപ്‌ഡേറ്റ് ചെയ്യാവുന്നതാണ്. മേല്‍വിലാസ രേഖ അപ്ലോഡ് ചെയ്ത് വിവരങ്ങള്‍ പരിശോധിച്ച ശേഷം ഫെയ്‌സ് ഓതന്റിക്കേഷന്‍ പൂര്‍ത്തിയാക്കിയാല്‍ പ്രക്രിയ പൂര്‍ത്തിയാവുന്നതാണ്. ചെറിയൊരു ഫീസ് ഈടാക്കി കൊണ്ടാണ് ഈ സേവനം ഒരുക്കിയിരിക്കുന്നത്.

മുന്‍പ് മേല്‍വിലാസം മാറ്റുന്നതിനുള്ള സേവനം തെരഞ്ഞെടുത്ത ആധാര്‍ കേന്ദ്രങ്ങളില്‍ മാത്രമാണ് ലഭ്യമായിരുന്നത്. ആധാര്‍ കേന്ദ്രം സന്ദര്‍ശിക്കാതെ തന്നെ ഉപയോക്താക്കള്‍ക്ക് മേല്‍വിലാസം അപ്‌ഡേറ്റ് ചെയ്യുന്നതിനുള്ള സൗകര്യമാണ് ആപ്പില്‍ ഒരുക്കിയിരിക്കുന്നത്.

ചെയ്യേണ്ട കാര്യങ്ങള്‍

വിലാസം അപ്‌ഡേറ്റ് ചെയ്യാന്‍ അപേക്ഷിക്കുന്നതിന് മുന്‍പ് ഉപയോക്താക്കളുടെ കൈയില്‍ സാധുവായ മേല്‍വിലാസ രേഖ ഉണ്ടോ എന്ന് ഉറപ്പാക്കണം

ഫെയ്‌സ് ഓതന്റിക്കേഷന്‍ പ്രക്രിയ ആവശ്യമായതിനാല്‍ ഉപയോക്താക്കള്‍ സ്മാര്‍ട്ട്‌ഫോണുകളില്‍ ആധാര്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യേണ്ടതാണ്

ആധാര്‍ ആപ്പ് തുറന്ന ശേഷം അഡ്രസ് അപ്‌ഡേറ്റ് ഓപ്ഷന്‍ തെരഞ്ഞെടുത്ത് പ്രക്രിയ ആരംഭിക്കാവുന്നതാണ്.

അഡ്രസ് പ്രൂഫ് തെരഞ്ഞെടുത്ത ശേഷം മേല്‍വിലാസ രേഖ അപ്ലോഡ് ചെയ്യുക. അംഗീകൃത രേഖകളുടെ ലിസ്റ്റില്‍ നിന്ന് പ്രസക്തമായത് തെരഞ്ഞെടുത്താണ് മുന്നോട്ടുപോകേണ്ടത്.

വിവരങ്ങള്‍ ശരിയാണെന്ന് ഉറപ്പാക്കിയ ശേഷം ഫെയ്‌സ് ഓതന്റിക്കേഷനിലേക്ക് കടക്കുക.

ആധാര്‍ ആപ്പ് വഴിയാണ് ഫെയ്‌സ് ഓതന്റിക്കേഷന്‍ പൂര്‍ത്തിയാക്കേണ്ടത്. സ്‌ക്രീനില്‍ പറഞ്ഞിരിക്കുന്ന നിര്‍ദേശങ്ങള്‍ പാലിച്ച് വേണം ഈ ഘട്ടം പൂര്‍ത്തിയാക്കേണ്ടത്.

തുടര്‍ന്ന് 75 രൂപ ഫീസടച്ച് പേയ്‌മെന്റ് നടപടികള്‍ പൂര്‍ത്തിയാക്കാവുന്നതാണ്. പണം നല്‍കി സബ്മിറ്റ് നല്‍കിയാല്‍ മാത്രമേ അപേക്ഷ പൂര്‍ത്തിയാകൂ. ഭാവിയില്‍ റഫറന്‍സിനായി അക്‌നോളജ്‌മെന്റോ റിക്വസ്റ്റ് വിശദാംശങ്ങളോ സൂക്ഷിക്കേണ്ടതാണ്.

ഔദ്യോഗിക വിവരങ്ങള്‍ പ്രകാരം മേല്‍വിലാസ അപ്‌ഡേഷന് സാധാരണ നിലയില്‍ 15 ദിവസം വരെ സമയമെടുത്തേക്കാം.

News Now

Summary

UIDAI lets users update Aadhaar address through app for Rs 75

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates