
ആധാര്‍ അധിഷ്ഠിത ബയോമെട്രിക് ഓതന്റിക്കേഷന് ഇതുവരെ ചെയ്തില്ലേ?, ഒക്ടോബര്‍ ഒന്നുമുതല്‍ നിര്‍ബന്ധം; വിശദാംശങ്ങള്‍
ഇന്ത്യയില്‍ സബ്സിഡിയോടെ ഗാര്‍ഹിക എല്‍പിജി സിലിണ്ടര്‍ ലഭിക്കുന്നതിന് ആധാര്‍ അധിഷ്ഠിത ബയോമെട്രിക് ഓതന്റിക്കേഷന് നിര്‍ബന്ധമാക്കി കേന്ദ്രസര്‍ക്കാര്‍.

ന്യൂഡല്‍ഹി: ഇന്ത്യയില്‍ സബ്സിഡിയോടെ ഗാര്‍ഹിക എല്‍പിജി സിലിണ്ടര്‍ ലഭിക്കുന്നതിന് ആധാര്‍ അധിഷ്ഠിത ബയോമെട്രിക് ഓതന്റിക്കേഷന് നിര്‍ബന്ധമാക്കി കേന്ദ്രസര്‍ക്കാര്‍. ഒക്ടോബര്‍ ഒന്നുമുതലാണ് ഇത് നടപ്പാക്കുകയെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.
27.43 കോടി ഗാര്‍ഹിക എല്‍പിജി ഉപഭോക്താക്കള്‍ ഇതിനകം തന്നെ ആധാര്‍ അധിഷ്ഠിത ബയോമെട്രിക് ഓതന്റിക്കേഷന് പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഓതന്റിക്കേഷന് ഇതുവരെ പൂര്‍ത്തിയാക്കാത്ത കുടുംബങ്ങള്‍ക്ക് റീഫില്‍ ഡെലിവറി സമയത്തോ, എല്‍പിജി വിതരണക്കാരുടെ ഷോറൂമിലോ, അല്ലെങ്കില്‍ എണ്ണ വിതരണ കമ്പനികളുടെ മൊബൈല്‍ ആപ്പുകള്‍ വഴിയോ ഇത് ചെയ്യാവുന്നതാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. അര്‍ഹതപ്പെട്ടവര്‍ക്ക് മാത്രമാണ് സബ്സിഡിയോട് കൂടിയ എല്‍പിജി ലഭ്യമാകുന്നതെന്ന് ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് പുതിയ പരിഷ്കാരമെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.
ഗാര്‍ഹിക സിലിണ്ടറുകള്‍ വാണിജ്യ, വ്യാവസായിക ആവശ്യങ്ങള്‍ക്കായി വഴിതിരിച്ചുവിടുന്നത് ഒഴിവാക്കുക എന്ന ലക്ഷ്യമാണ് ഇതിന് പിന്നില്‍. കൂടാതെ വ്യാജമായ കണക്ഷനുകള്‍ ഒഴിവാക്കുക എന്നതും പുതിയ പരിഷ്കാരത്തിന്റെ ഭാഗമാണെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. ഇന്‍ഡെന്‍ ഉപയോക്താക്കള്‍ക്ക് ഇന്ത്യന്‍ഓയില്‍ വണ്‍ ആപ്ലിക്കേഷനും ഭാരത് ഗ്യാസ് ഉപഭോക്താക്കള്‍ക്ക് ഹലോബിപിസിഎല്‍ എന്ന ആപ്പും എച്ച്പി ഗ്യാസ് ഉപഭോക്താക്കള്‍ക്ക് എച്ച്പി പേ ആപ്ലിക്കേഷനും ഉപയോഗിച്ച് സെല്‍ഫ് ഇ-കെവൈസി നടത്താന്‍ സാധിക്കും.
News Now
ചന്ദ്രനില്‍ ആണവ റിയാക്ടറുകള്‍ സ്ഥാപിക്കാന്‍ അമേരിക്കയും ചൈനയും റഷ്യയും; റിപ്പോര്‍ട്ട്

കളങ്കാവലിന് ശേഷം ജിതിന് കെ ജോസ്; ജയസൂര്യ ചിത്രം 'മായന്‍' പൂര്‍ത്തിയായി; റിലീസ് ഡിസംബര്‍ 3 ന്
റഷ്യയിൽ ലാബ് ടെക്നീഷ്യൻ പ്ലേഗ് ബാധിച്ച് മരിച്ചതായി സംശയം: 5 ആശുപത്രികൾ അടപ്പിച്ചു; ഇരുനൂറിലേറെ പേർ ക്വാറന്റീനിൽ

മകളുടെ വിദ്യാഭ്യാസത്തിന് 72 ലക്ഷം രൂപ സമ്പാദിക്കാം, ഗ്യാരണ്ടീഡ് റിട്ടേണ്‍; ചെയ്യേണ്ടത് ഇത്രമാത്രം

Summary
Biometric Aadhaar authentication mandatory for subsidised LPG refills from October 1
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




