
ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് ആശ്വാസം; എല്‍പിജി ബുക്കിങ് നിയന്ത്രണം നീക്കി
നഗര-ഗ്രാമ വ്യത്യാസമില്ലാതെ 25 ദിവസത്തെ ഇടവേളയില്‍ ഇനി എല്‍പിജി ബുക്ക് ചെയ്യാവുന്നതാണെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു

ന്യൂഡല്‍ഹി: എല്‍പിജി ബുക്കിങ് നിയന്ത്രണം കേന്ദ്രസര്‍ക്കാര്‍ നീക്കി. ഗ്രാമപ്രദേശങ്ങളില്‍ എല്‍പിജി ബുക്കിങ്ങിന് 45 ദിവസത്തെ ഇടവേള വേണമെന്ന നിയന്ത്രണമാണ് നീക്കിയത്. പാചകവാതക സിലിണ്ടര്‍ വിതരണം മെച്ചപ്പെട്ട സാഹചര്യത്തിലാണ് കേന്ദ്ര പെട്രോളിയം പ്രകൃതി വാതക മന്ത്രാലയത്തിന്റെ തീരുമാനം.
നഗര-ഗ്രാമ വ്യത്യാസമില്ലാതെ 25 ദിവസത്തെ ഇടവേളയില്‍ ഇനി എല്‍പിജി ബുക്ക് ചെയ്യാവുന്നതാണെന്ന് കേന്ദ്ര പെട്രോളിയം പ്രകൃതി വാതക മന്ത്രാലയം അറിയിച്ചു. എല്‍പിജി ബുക്കിങ്ങിന് 25 ദിവസമെന്ന ഏകീകൃത നിബന്ധന നടപ്പിലാക്കാന്‍ എണ്ണക്കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കിയതായി കേന്ദ്രമന്ത്രി സുരേഷ് ഗോപി അറിയിച്ചു.
പശ്ചിമേഷ്യയില്‍ സംഘര്‍ഷം രൂക്ഷമായപ്പോള്‍, പാചകവാതക വിതരണം തടസ്സപ്പെട്ട ഘട്ടത്തിലാണ് 2026 ഫെബ്രുവരിയില്‍ എല്‍പിജി ബുക്കിങ്ങിന് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. നഗരപ്രദേശങ്ങളിലെ ഉപഭോക്താക്കള്‍ക്ക് 25 ദിവസവും ഗ്രാമീണ മേഖലയിലെ ഉപഭോക്താക്കള്‍ക്ക് 45 ദിവസവും ബുക്കിങ് ഇടവേള നടപ്പാക്കുകയായിരുന്നു.
News Now
ചന്ദ്രനില്‍ ആണവ റിയാക്ടറുകള്‍ സ്ഥാപിക്കാന്‍ അമേരിക്കയും ചൈനയും റഷ്യയും; റിപ്പോര്‍ട്ട്

കളങ്കാവലിന് ശേഷം ജിതിന് കെ ജോസ്; ജയസൂര്യ ചിത്രം 'മായന്‍' പൂര്‍ത്തിയായി; റിലീസ് ഡിസംബര്‍ 3 ന്
റഷ്യയിൽ ലാബ് ടെക്നീഷ്യൻ പ്ലേഗ് ബാധിച്ച് മരിച്ചതായി സംശയം: 5 ആശുപത്രികൾ അടപ്പിച്ചു; ഇരുനൂറിലേറെ പേർ ക്വാറന്റീനിൽ

മകളുടെ വിദ്യാഭ്യാസത്തിന് 72 ലക്ഷം രൂപ സമ്പാദിക്കാം, ഗ്യാരണ്ടീഡ് റിട്ടേണ്‍; ചെയ്യേണ്ടത് ഇത്രമാത്രം

Summary
LPG booking restrictions lifted
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


ആധാര്‍ അധിഷ്ഠിത ബയോമെട്രിക് ഓതന്റിക്കേഷന് ഇതുവരെ ചെയ്തില്ലേ?, ഒക്ടോബര്‍ ഒന്നുമുതല്‍ നിര്‍ബന്ധം; വിശദാംശങ്ങള്‍

എല്‍പിജി ബുക്കിങ് നിയന്ത്രണം നീക്കി, പാര്‍ട്ടി സസ്പെന്‍ഡ് ചെയ്തയാളെ പിഎ ആക്കണമെന്ന് രമ്യ, ചരിത്രം കുറിച്ച് ഇഷാന്; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍




