
വില 18,000 രൂപയില്‍ താഴെ, സിഎംഎഫിന്റെ ബജറ്റ് ഫോണ്‍ ലോഞ്ച് നാളെ; രാജ്യത്ത് ആദ്യം
പ്രമുഖ ബ്രിട്ടീഷ് ഇലക്ട്രോണിക്സ് കമ്പനിയായ നത്തിങ്ങിന്റെ സബ് ബ്രാന്‍ഡ് ആയ സിഎംഎഫിന്റെ ബജറ്റ് സ്മാര്‍ട്ട്ഫോണായ സിഎംഎഫ് ഫോണ്‍ വണ്‍ നാളെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും

ന്യൂഡല്‍ഹി: പ്രമുഖ ബ്രിട്ടീഷ് ഇലക്ട്രോണിക്സ് കമ്പനിയായ നത്തിങ്ങിന്റെ സബ് ബ്രാന്‍ഡ് ആയ സിഎംഎഫിന്റെ ബജറ്റ് സ്മാര്‍ട്ട്ഫോണായ സിഎംഎഫ് ഫോണ്‍ വണ്‍ നാളെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും. 20,000 രൂപയില്‍ താഴെയായിരിക്കും വില എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യന്‍ സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍ സിഎംഎഫിന്റെ ആദ്യ ഫോണാണിത്.
6 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് 15,999 രൂപയാണ് വില പ്രതീക്ഷിക്കുന്നത്. എട്ട് ജിബി റാമുള്ള വേരിയന്റിന് അല്‍പ്പം കൂടി വില ഉയരും. 17,999 രൂപയായിരിക്കും കൂടുതല്‍ ഫീച്ചറുകളുള്ള ഈ മോഡലിന്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
MediaTek Dimensity 7300 SoC പ്രോസസര്‍ അടക്കം നിരവധി ഫീച്ചറുകളുമായി പുതിയ സ്മാര്‍ട്ട്ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുക. ഹാന്‍ഡ്സെറ്റിന് 6.7-inch Full HD+ LTPS AMOLED ഡിസ്പ്ലേയും 120Hz റിഫ്രഷ് നിരക്കും ഉണ്ടായിരിക്കും. 50 മെഗാപിക്സല്‍ പ്രൈമറി ക്യാമറയും 50 മെഗാപിക്സല്‍ അള്‍ട്രാ വൈഡ് ക്യാമറയും ഈ സ്മാര്‍ട്ട്ഫോണില്‍ ഉണ്ടാകുമെന്നും പ്രതീക്ഷിക്കുന്നു. 50 മെഗാപിക്സല്‍ ഫ്രണ്ട് അല്ലെങ്കില്‍ സെല്‍ഫി ക്യാമറയും ഇതില്‍ ഫീച്ചറായി വന്നേക്കാം.
ഫോണ്‍ വണിന് 5,000mAh ബാറ്ററിയും 33W വരെ വയര്‍ഡ് ഫാസ്റ്റ് ചാര്‍ജിംഗ് ഓപ്ഷനും ഉണ്ടായിരിക്കും. 2000 nits ഉയര്‍ന്ന തെളിച്ചം, പൊടിയില്‍ നിന്ന് വെള്ളത്തില്‍ നിന്നും പ്രതിരോധം നല്കുന്ന IP52 റേറ്റിംഗും ഇന്‍-ഡിസ്പ്ലേ ഫിംഗര്‍പ്രിന്റ് സെന്‍സറും ഇതില്‍ ക്രമീകരിക്കാനും സാധ്യതയുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത

'പാലപ്പൂ' ചിത്രീകരണം ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതനും ബേബി ജീനും സിജു സണ്ണിയും പ്രധാന വേഷങ്ങളിൽ
അജ്ഞാത ആപ്പുകളോ ഫയലുകളോ ഫോണില്‍ ഉപയോഗിക്കരുത്; പണം കാലിയാകും, പൊലീസ് മുന്നറിയിപ്പ്
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍



