എഐ അധിഷ്ഠിത ഇമേജിങ് ടൂളുകള്‍, വില 16,000 രൂപയില്‍ താഴെ; വീണ്ടും ബജറ്റ് ഫോണുമായി ഓപ്പോ

പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ ഓപ്പോ ബജറ്റ് കെ സീരീസ് വിപുലീകരിച്ച് കെ14 ലൈറ്റ് വിപണിയില്‍ അവതരിപ്പിച്ചു

Oppo K14 Lite launched in India
Oppo K14 Lite launched in Indiasource: opp
Edited by :Dhanoj AM
Last Updated :16 സെപ്റ്റംബർ 2026, 1:17 pm IST

മുംബൈ: പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ ഓപ്പോ ബജറ്റ് കെ സീരീസ് വിപുലീകരിച്ച് കെ14 ലൈറ്റ് വിപണിയില്‍ അവതരിപ്പിച്ചു. 7000എംഎഎച്ച് ബാറ്ററി, 120hz റിഫ്രഷ് റേറ്റ് എന്നിവയാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകതകള്‍. എഐ അധിഷ്ഠിത ഇമേജിങ് ടൂളുകളും ഇതിനെ വ്യത്യസ്തമാക്കുന്നു. 4ജിബി റാമും 64ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് 16,999 രൂപയാണ് വില വരിക.

120hz റിഫ്രഷ് റേറ്റും 900 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്‌നസുമുള്ള 6.75 ഇഞ്ച് എച്ച്ഡി പ്ലസ് എല്‍സിഡി ഡിസ്‌പ്ലേയാണ് ഫോണിലുള്ളത്. സ്പലാഷ് ടച്ച്, ഓയിലി- ഹാന്റ് ടച്ച്, ഗ്ലൗ ടച്ച് എന്നി ഫീച്ചറുകളെയും ഇത് പിന്തുണയ്ക്കുന്നു. 1.8ghz വരെ ക്ലോക്ക് സ്പീഡുള്ള യൂണിസോക് ടി7250 ഒക്ടാ കോര്‍ പ്രോസസറാണ് ഈ ഫോണിന്റെ കരുത്ത്. 4GB LPDDR4X റാമും 64 ജിബി സ്‌റ്റോറേജുമാണ് ഫോണിലുള്ളത്.13,700mm² വരെ കവര്‍ ചെയ്യുന്ന ഗ്രാഫൈറ്റ് കൂളിങ് സിസ്റ്റമാണ് മറ്റൊരു ഫീച്ചര്‍.

15w ചാര്‍ജിങ്ങും വയേര്‍ഡ് റിവേഴ്‌സ് ചാര്‍ജിങും പിന്തുണയ്ക്കുന്ന 7000എംഎഎച്ച് ബാറ്ററിയാണ് ഫോണിലുള്ളത്. ഫോട്ടോഗ്രാഫിക്കായി ഓട്ടോഫോക്കസ് ഉള്ള 13 മെഗാപിക്‌സല്‍ പിന്‍കാമറയും അഞ്ച് മെഗാപിക്‌സല്‍ സെല്‍ഫി കാമറയും ഇതില്‍ ഉണ്ട്. പോര്‍ട്രെയ്റ്റ്, നൈറ്റ്, ടൈം ലാപ്‌സ് മോഡുകള്‍ക്കൊപ്പം എഐ ഇറേസര്‍, എഐ ക്ലിയര്‍ ഫെയ്‌സ്, എഐ സ്മാര്‍ട്ട് ഇമേജ് മാറ്റിങ് 2.0 എന്നിവയാണ് പ്രധാന കാമറ ഫീച്ചറുകള്‍. ഗൂഗിള്‍ ലെന്‍സ്, പ്രൈവസ് സേഫ്, ഗൂഗിള്‍ ജെമിനി എന്നിവയാണ് മറ്റു പ്രത്യേകതകള്‍. സ്റ്റോണ്‍ ബ്രൗണ്‍, ഫെതര്‍ പര്‍പിള്‍ എന്നി നിറങ്ങളില്‍ ഫോണ്‍ ലഭ്യമാണ്. ഓപ്പോ ഇ- സ്‌റ്റോര്‍, ഫ്‌ലിപ്പ്കാര്‍ട്ട് എന്നിവ വഴി ഇന്നുമുതല്‍ ഫോണ്‍ വാങ്ങാന്‍ സാധിക്കും. തുടക്കത്തില്‍ തെരഞ്ഞെടുത്ത ഓഫറുകള്‍ക്കൊപ്പം ആയിരം രൂപയുടെ ഇന്‍സ്റ്റന്റ് ബാങ്ക് ഡിസ്‌കൗണ്ടും ലഭിക്കും.

News Now

Summary

Oppo K14 Lite launched in India: Check price, specs

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates