
ഒന്നര ലക്ഷം രൂപ നിക്ഷേപിക്കാമോ?, പലിശയായി മാത്രം ഒരു ലക്ഷത്തിന് മുകളില്‍ കിട്ടും; അറിയാം പിഎന്‍ബിയുടെ ഈ സ്കീം
നിക്ഷേപത്തിന് സുരക്ഷിതത്വവും മികച്ച റിട്ടേണും ആഗ്രഹിക്കുന്നവരില്‍ ഭൂരിഭാഗം ആളുകളും ബാങ്ക് സ്ഥിരനിക്ഷേപത്തെയാണ് ആശ്രയിക്കുന്നത്.

ന്യൂഡല്‍ഹി: നിക്ഷേപത്തിന് സുരക്ഷിതത്വവും മികച്ച റിട്ടേണും ആഗ്രഹിക്കുന്നവരില്‍ ഭൂരിഭാഗം ആളുകളും ബാങ്ക് സ്ഥിരനിക്ഷേപത്തെയാണ് ആശ്രയിക്കുന്നത്. ഇത്തരത്തില്‍ സ്ഥിരനിക്ഷേപം നടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കേന്ദ്ര പൊതുമേഖലാ ബാങ്കായ പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ (പിഎന്‍ബി) സ്ഥിര നിക്ഷേപ പദ്ധതികള്‍ നോക്കാവുന്നതാണ്.
പിഎന്‍ബി തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് സ്ഥിരനിക്ഷേപങ്ങള്‍ക്ക് ആകര്‍ഷകമായ പലിശ നിരക്കുകളാണ് വാഗ്ദാനം ചെയ്യുന്നത്. വിവിധ കാലയളവുകളിലുള്ള എഫ്ഡി സ്കീമുകള്‍ക്ക് ബാങ്ക് മൂന്ന് ശതമാനം മുതല്‍ 7.40 ശതമാനം വരെയാണ് പലിശ നല്‍കുന്നത്. പിഎന്‍ബിയുടെ ഒരു പ്രത്യേക എഫ്ഡി സ്കീമിലൂടെ നിക്ഷേപകര്‍ക്ക് ദീര്‍ഘകാലയളവില്‍ മികച്ച ലാഭം നേടാന്‍ സാധിക്കും എന്നത് ശ്രദ്ധേയമാണ്.
നിലവിലെ പലിശ നിരക്കുകള്‍ പ്രകാരം, ഉപഭോക്താവ് ഒരു ദീര്‍ഘകാല സ്ഥിരനിക്ഷേപ സ്കീമില്‍ 1.5 ലക്ഷം രൂപ നിക്ഷേപിച്ചാല്‍, കാലാവധി പൂര്‍ത്തിയാകുമ്പോള്‍ പലിശ ഇനത്തില്‍ മാത്രം 1,07,254 രൂപ വരെ ലഭിക്കും. അതായത് ആകെ ലഭിക്കുന്ന തുക 2.5 ലക്ഷം രൂപ കടക്കും. ഇത് എങ്ങനെയെന്ന് നോക്കാം:
ബാങ്കിന്റെ 444 ദിവസത്തെ എഫ്ഡി സ്കീം ആണ് ഏറ്റവും ആകര്‍ഷകമായ പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നത്. ഇത് 6.60 ശതമാനം മുതല്‍ 7.40 ശതമാനം വരെയാണ്. അതേസമയം, 5 മുതല്‍ 10 വര്‍ഷം വരെ കാലാവധിയുള്ള ദീര്‍ഘകാല എഫ്ഡികള്‍ക്ക് പിഎന്‍ബി 6.00 ശതമാനം മുതല്‍ 6.80 ശതമാനം വരെ പലിശ നല്‍കുന്നുണ്ട്.
സാധാരണ പൗരന്മാര് പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ 8 വര്‍ഷത്തെ എഫ്ഡി സ്കീമില്‍ 1.5 ലക്ഷം രൂപ നിക്ഷേപിക്കുകയാണെങ്കില്‍, കാലാവധി പൂര്‍ത്തിയാകുമ്പോള്‍ 85,901 രൂപ പലിശ ഉള്‍പ്പെടെ ആകെ 2,35,901 രൂപ ലഭിക്കും. മുതിര്‍ന്ന പൗരനാണെങ്കില്‍, പിഎന്‍ബിയുടെ 8 വര്‍ഷത്തെ എഫ്ഡി സ്കീമില്‍ 1.5 ലക്ഷം രൂപ നിക്ഷേപിച്ചാല്‍, കാലാവധി പൂര്‍ത്തിയാകുമ്പോള്‍ 1,07,254 രൂപ പലിശ ഉള്‍പ്പെടെ ആകെ 2,57,254 രൂപയാണ് ലഭിക്കുക. 80 വയസിന് മുകളിലുള്ളവര്‍ നിക്ഷേപിച്ചാലും ഇതേ പലിശ തന്നെയാണ് ലഭിക്കുക. 5 മുതല്‍ 10 വര്‍ഷം വരെ കാലാവധിയുള്ള എഫ്ഡി അക്കൗണ്ടുകള്‍ക്ക് മുതിര്‍ന്ന പൗരന്മാര്ക്കും 80 വയസിന് മുകളിലുള്ളവര്‍ക്കും പിഎന്‍ബി ഒരേ പലിശ നിരക്കാണ് വാഗ്ദാനം ചെയ്യുന്നത്.
News Now
'എന്നെ ഓര്‍മ്മിക്കാനായി... നന്ദിയോടെ'; അധ്യാപക ദിനത്തില്‍ 55 വര്‍ഷം പഴക്കമുള്ള ചിത്രം പങ്കിട്ട് യുഎഇ പ്രസിഡന്റ്

ലൈഫ് പദ്ധതി തുടരും; ലക്ഷ്യം ഭവനരഹിതരില്ലാത്ത കേരളമെന്ന് മുഖ്യമന്ത്രി

ഇത് ലൈംഗികാതിക്രമത്തിന് തുല്യം, മനുഷ്യനായി പരിഗണിക്കമെന്ന് ആവശ്യപ്പെടുന്നത് കൂടുതലാണോ?: ജാന്‍വി കപൂര്‍

'കുറ്റകൃത്യം ചെയ്താൽ തീർന്നുപോകുമെന്ന ഭയം ക്രിമിനലുകളിൽ ഉണ്ടാക്കണം': സുപ്രീം കോടതി

Summary
Deposit Rs 1,50,000 in PNB and get a fixed interest of more than one lakh
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


15 ലക്ഷം രൂപ കൈയില്‍ ഉണ്ടോ?, അഞ്ചു വര്‍ഷം കൊണ്ട് 6,55,000 രൂപ അധികം സമ്പാദിക്കാം; കോബോ സ്ട്രാറ്റജി

അഞ്ചുവര്‍ഷം കൊണ്ട് അഞ്ചുലക്ഷം മുതല്‍ ആറു ലക്ഷം രൂപ വരെ പലിശ വരുമാനം; എത്ര നിക്ഷേപിക്കണം?, ഗ്യാരണ്ടി സ്കീം


