100 കടന്ന് ഡീസലും; പെട്രോൾ വിലയും കൂട്ടി 

പെട്രോളിന്​ 32 പൈസയും ഡീസലിന്​ 38 പൈസയുമാണ് ഇന്ന് വർധിച്ചത്

ഫയൽ ചിത്രം
Last Updated :20 January 2024, 8:50 am IST
Edited by :migrator

തിരുവനന്തപുരം: ഇന്ധന വിലയിലെ കൊള്ളയടി ഇന്നും തുടർന്ന് എണ്ണക്കമ്പനികൾ. പെട്രോളിന്​ 32 പൈസയും ഡീസലിന്​ 38 പൈസയുമാണ് ഇന്ന് വർധിപ്പിച്ചത്​. കേരളത്തിൽ ഡീസൽ വിലയും ഇതോടെ 100 രൂപ കടന്നു. 

ഇന്ന് തിരുവനന്തപുരത്തെ പല മേഖലകളിലും ഡീസൽ വില സെഞ്ചുറിയടിച്ചു. പാറശ്ശാലയിൽ ഒരു ലിറ്റർ ഡീസലിൻറെ 100.11 രൂപയാണ് വില. തിരുവനന്തപുരത്തെ വെള്ളറടയിൽ ഡീസലിന് 100.08 രൂപയായി. തലസ്ഥാനത്ത് ഒരു ലിറ്റർ ഡീസലിന്​ 99.85 രൂപയും കൊച്ചിയിൽ 97.95 രൂപയും കോഴിക്കോട്​ 98.28 രൂപയുമാണ്​. രാജ്യത്ത് ഡീസൽ വില 100 രൂപ പിന്നിടുന്ന 12-ാമത്തെ സംസ്ഥാനമാണ്​ കേരളം.

തിരുവനന്തപുരത്ത്​ പെട്രോളിന്​ 106.40 രൂപയും കൊച്ചിയിൽ 104.42യും, കോഴിക്കോട്​ 104.64 രൂപയുമാണ് വില. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now