കൈയില്‍ എമര്‍ജന്‍സി ഫണ്ട് ഉണ്ടോ? ജോലി അനുസരിച്ച് എത്ര തുക വേണം? വിശദാംശങ്ങള്‍

എമര്‍ജന്‍സി ഫണ്ടിനായി എല്ലാവര്‍ക്കും ഒരേ തുകയും സമയപരിധിയും നിശ്ചയിക്കുന്നത് ശരിയായ രീതിയല്ല

emergency fund planning
emergency fund planningfile
Edited by :Dhanoj AM
Last Updated :23 ഓഗസ്റ്റ് 2026, 6:13 pm IST

റിട്ടയര്‍മെന്റ് പോലുള്ള ദീര്‍ഘകാല ലക്ഷ്യങ്ങള്‍ക്കായി നിക്ഷേപം നടത്താത്തവര്‍ ചുരുക്കമായിരിക്കും. എന്നാല്‍ ജീവിതത്തില്‍ പ്രതീക്ഷിക്കാതെ ഉണ്ടാകുന്ന ചെലവുകള്‍ നേരിടുന്നതിന് വേണ്ടി ഒരു എമര്‍ജന്‍സി ഫണ്ടിന്് രൂപം നല്‍കുന്നതിനെ കുറിച്ച് ചിന്തിക്കുന്നവര്‍ കുറവായിരിക്കും. തൊഴില്‍ നഷ്ടപ്പെടല്‍, താല്‍ക്കാലിക വരുമാന തടസ്സങ്ങള്‍ അല്ലെങ്കില്‍ പെട്ടെന്ന് ഉണ്ടാകുന്ന മറ്റു ചെലവുകള്‍ തുടങ്ങിയ പ്രതിസന്ധികള്‍ വരുമ്പോള്‍ മറ്റുള്ളവരെ ആശ്രയിക്കാതെ നേരിടാന്‍ ആവശ്യത്തിന് പണം കൈവശം ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്.

എമര്‍ജന്‍സി ഫണ്ടിനായി എല്ലാവര്‍ക്കും ഒരേ തുകയും സമയപരിധിയും നിശ്ചയിക്കുന്നത് ശരിയായ രീതിയല്ല. ഓരോ വ്യക്തിയുടെയും വരുമാനത്തിന്റെയും ഉത്തരവാദിത്തങ്ങളുടെയും അടിസ്ഥാനത്തിലായിരിക്കണം എമര്‍ജന്‍സി ഫണ്ട് രൂപീകരിക്കേണ്ടത്. അടിയന്തര ആവശ്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ ലക്ഷ്യമിട്ടതായത് കൊണ്ട് എമര്‍ജന്‍സി ഫണ്ടിന് ലിക്വിഡിറ്റി അനിവാര്യമാണ്. രാത്രി രണ്ടുമണിക്ക് പോലും ആരെയും ആശ്രയിക്കാതെ ഉപയോഗിക്കാന്‍ കഴിയുന്ന വിധം പണം എളുപ്പത്തില്‍ ലഭ്യമാകുന്ന രീതിയിലായിരിക്കണം സൂക്ഷിക്കേണ്ടത്.

ശമ്പളത്തെയല്ല, മറിച്ച് അത്യവശ്യ പ്രതിമാസ ചെലവുകളെ അടിസ്ഥാനമാക്കിയാണ് ഇത് കണക്കാക്കേണ്ടത്. ചില മാസങ്ങളില്‍ വരുമാനം കൂടുതലും മറ്റു ചില മാസങ്ങളില്‍ കുറവുമായിരിക്കുന്ന അസ്ഥിരമായ വരുമാനമുള്ളവര്‍ ( ഫ്രീലാന്‍സര്‍മാര്‍), വലിയ കുടുംബഭാരമുള്ളവര്‍ എന്നിവര്‍ ഒരു വര്‍ഷത്തെ പ്രതിമാസ ചെലവുകള്‍ക്കുള്ള തുക കരുതിവെയ്ക്കുന്നത് കൂടുതല്‍ സുരക്ഷിതമായിരിക്കും.

അടിസ്ഥാനപരമായ ഒരു അടിയന്തര സുരക്ഷാ വലയത്തിനായി അത്യാവശ്യ ചെലവുകള്‍ക്കായി മൂന്ന് മാസം വേണ്ടി വരുന്ന തുക നീക്കിവെയ്ക്കുക. വരുമാന തടസ്സങ്ങളെയും അപ്രതീക്ഷിത ചെലവുകളെയും കൂടുതല്‍ ശക്തമായി പ്രതിരോധിക്കാന്‍ ആറുമാസത്തെ അത്യാവശ്യ ചെലവുകള്‍ക്ക് വേണ്ടി വരുന്ന തുക മുന്‍കൂട്ടി സൂക്ഷിക്കുന്നത്് നല്ലതാണ്. ഫ്രീലാന്‍സര്‍മാര്‍ക്കും സ്ഥിരമല്ലാത്ത വരുമാനമുള്ളവര്‍ക്കും അല്ലെങ്കില്‍ വലിയ കുടുംബ ഉത്തരവാദിത്തങ്ങള്‍ ഉള്ളവര്‍ക്കും ഇത് കൂടുതല്‍ അനുയോജ്യമായിരിക്കും.

ഉദാഹരണമായി അത്യാവശ്യ ചെലവുകള്‍ക്കായി പ്രതിമാസം 50,000 രൂപയാണ് ചെലവാക്കുന്നതെങ്കില്‍ അടിസ്ഥാനപരമായ അടിയന്തര സുരക്ഷാ വലയത്തിനായി ഒന്നരലക്ഷം രൂപയുടെ (50,000 x 3) ഫണ്ട് സൂക്ഷിക്കേണ്ടതാണ്. വരുമാന തടസ്സങ്ങളെയും അപ്രതീക്ഷിത ചെലവുകളെയും കൂടുതല്‍ ശക്തമായി പ്രതിരോധിക്കാന്‍ അത്യാവശ്യ ചെലവുകള്‍ക്കായി ആറുമാസം ചെലവഴിക്കുന്ന തുകയായ മൂന്ന് ലക്ഷം രൂപ ( 50,0000 x 6) സൂക്ഷിക്കേണ്ടതാണ്. ഫ്രീലാന്‍സര്‍മാരും സ്ഥിരമല്ലാത്ത വരുമാനമുള്ളവരും അല്ലെങ്കില്‍ വലിയ കുടുംബ ഉത്തരവാദിത്തങ്ങള്‍ ഉള്ളവരും അത്യാവശ്യ ചെലവുകള്‍ക്കായി ഒരു കൊല്ലം ചെലവഴിക്കുന്ന തുകയാണ് സൂക്ഷിക്കേണ്ടത്. അതായത് ആറു ലക്ഷം രൂപ.

News Now

Summary

Emergency Fund Planning

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates