
ഏഴായിരം രൂപ കൈയില്‍ ഉണ്ടോ?, 20 വര്‍ഷം കൊണ്ട് 24 ലക്ഷം രൂപ സമ്പാദിക്കാം; ഗ്യാരണ്ടീഡ് റിട്ടേണ്‍, ഡബിള്‍ സ്ട്രാറ്റജി
ജനങ്ങളുടെ സമ്പാദ്യശീലം വളര്‍ത്തുന്നതിനായി കേന്ദ്രസര്‍ക്കാര്‍ ആവിഷ്കരിച്ച പദ്ധതികളില്‍ മുന്‍പന്തിയില്‍ നില്ക്കുന്ന പ്ലാനാണ് പോസ്റ്റ് ഓഫീസ് ആര്‍ഡി സ്കീം

ജനങ്ങളുടെ സമ്പാദ്യശീലം വളര്‍ത്തുന്നതിനായി കേന്ദ്രസര്‍ക്കാര്‍ ആവിഷ്കരിച്ച പദ്ധതികളില്‍ മുന്‍പന്തിയില്‍ നില്ക്കുന്ന പ്ലാനാണ് പോസ്റ്റ് ഓഫീസ് ആര്‍ഡി സ്കീം. ഒറ്റയടിക്ക് വലിയൊരു തുക എടുക്കാന്‍ ഇല്ലാത്തവര്‍ക്ക് സമ്പാദ്യം വളര്‍ത്താന്‍ ഈ പദ്ധതിയെ ആശ്രയിക്കാവുന്നതാണ്. പ്രതിമാസം നിശ്ചിത തുക മാറ്റിവെച്ച് ഭാവിയില്‍ വലിയൊരു കോര്‍പ്പസ് സൃഷ്ടിക്കാന്‍ ഇതുവഴി സാധിക്കും എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത.
ഇതില്‍ പരമാവധി നിക്ഷേപത്തിന് പരിധിയില്ല. ആര്‍ഡി നിക്ഷേപത്തിന്റെ കാലാവധി അഞ്ചുവര്‍ഷമാണ്. അത് പത്തുവര്‍ഷമായി നീട്ടാനും സാധിക്കും. നിലവിലെ കണക്ക് പ്രകാരം നിക്ഷേപത്തിന്റെ പലിശ നിരക്ക് 6.7 ശതമാനമാണ്.
വെറും നൂറ് രൂപ മുതല്‍ നിക്ഷേപം ആരംഭിക്കാവുന്ന സ്കീമാണിത്. സാമ്പത്തിക ശേഷിക്ക് അനുസരിച്ച് എത്ര രൂപ വരെയും നിക്ഷേപിക്കാവുന്നതാണ്. എല്ലാ മാസവും ഒരു നിശ്ചിത തുക നിക്ഷേപിക്കാം. ഒപ്പം ആകര്‍ഷകമായ പലിശയും ചേരുമ്പോള്‍ പണം എളുപ്പത്തില്‍ വളരും എന്നതാണ് ഇതിന്റെ ഏറ്റവും വലിയ ഫീച്ചര്‍. അക്കൗണ്ട് തുറന്നതിന് ശേഷം ചില കാരണത്താല്‍ ആ അക്കൗണ്ട് ക്ലോസ് ചെയ്യണമെങ്കില്‍ അതിനും സാധിക്കും. ഇനി അപ്രതീക്ഷിത സാമ്പത്തിക പ്രതിസന്ധികള്‍ വരുമ്പോള്‍ നിക്ഷേപത്തില്‍ നിന്നും ലോണ്‍ സൗകര്യവും ലഭിക്കും.
ഉദാഹരണമായി പ്രതിമാസം 7000 രൂപ നിക്ഷേപിക്കുന്നുവെന്ന് കരുതുക. അഞ്ചു വര്‍ഷത്തിനുള്ളില്‍ നിക്ഷേപ തുക 4,20,000 രൂപ ആയിരിക്കും. പലിശ വരുമാനമായി 79,564 രൂപയാണ് ലഭിക്കുക. അതായത് അഞ്ചുവര്‍ഷത്തെ കാലാവധി പൂര്‍ത്തിയാകുമ്പോള്‍ കൈയില്‍ 4,99,564 രൂപയാണ് ലഭിക്കുക. ഇതേ നിക്ഷേപം അഞ്ചുവര്‍ഷത്തേയ്ക്ക് കൂടി നീട്ടുന്നുവെന്ന് കരുതുക. അങ്ങനെ വരുമ്പോള്‍ പത്തുവര്‍ഷത്തെ മൊത്തം നിക്ഷേപം 8,40,000 രൂപയാകും. 6.7 ശതമാനം വാര്‍ഷിക പലിശ പ്രകാരം 3,55,982 രൂപ അധികമായി ലഭിക്കാനും ഇതുവഴി സാധിക്കും. അങ്ങനെ വരുമ്പോള്‍ പത്തുവര്‍ഷം കഴിയുമ്പോള്‍ കൈയില്‍ 11,95,982 രൂപയാണ് കിട്ടുക.
ഡബിള്‍ സ്ട്രാറ്റജി
ഈ തുക കിസാന്‍ വികാസ് പത്രയില്‍ നിക്ഷേപിക്കുകയാണെങ്കില്‍ 115 മാസം (9 വര്‍ഷവും ഏഴുമാസവും) കൊണ്ട് നിക്ഷേപം ഇരട്ടിയാകും. ദീര്‍ഘകാല നിക്ഷേപകര്‍ക്കാണ് ഈ പദ്ധതി വഴി കൂടുതല്‍ നേട്ടം ലഭിക്കുക. അതായത് 115 മാസം കൊണ്ട് 11,95,982 രൂപ ഇരട്ടിയാകും. അതായത് ഏകദേശം 24 ലക്ഷം രൂപയാണ് കൈയില്‍ കിട്ടുക. കിസാന്‍ വികാസ് പത്രയില്‍ 7.5 ശതമാനമാണ് വാര്‍ഷിക പലിശ.
News Now
'എന്നെ ഓര്‍മ്മിക്കാനായി... നന്ദിയോടെ'; അധ്യാപക ദിനത്തില്‍ 55 വര്‍ഷം പഴക്കമുള്ള ചിത്രം പങ്കിട്ട് യുഎഇ പ്രസിഡന്റ്

ലൈഫ് പദ്ധതി തുടരും; ലക്ഷ്യം ഭവനരഹിതരില്ലാത്ത കേരളമെന്ന് മുഖ്യമന്ത്രി

ഇത് ലൈംഗികാതിക്രമത്തിന് തുല്യം, മനുഷ്യനായി പരിഗണിക്കമെന്ന് ആവശ്യപ്പെടുന്നത് കൂടുതലാണോ?: ജാന്‍വി കപൂര്‍

'കുറ്റകൃത്യം ചെയ്താൽ തീർന്നുപോകുമെന്ന ഭയം ക്രിമിനലുകളിൽ ഉണ്ടാക്കണം': സുപ്രീം കോടതി

Summary
Do you have Rs 7,000 in hand? You can earn Rs 24 lakh in 20 years; Guaranteed return, double strategy
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




