പഴയ ബാങ്ക് അക്കൗണ്ടോ സ്ഥിര നിക്ഷേപമോ വര്‍ഷങ്ങളോളം ഉപയോഗിക്കാതെ കിടക്കുന്ന സന്ദര്‍ഭങ്ങള്‍ ഉണ്ടാവാം

banking operation
banking operationSource by : AI Image
Last Updated :10 February 2026, 10:54 am IST

News Now

കൊച്ചി: പഴയ ബാങ്ക് അക്കൗണ്ടോ സ്ഥിര നിക്ഷേപമോ വര്‍ഷങ്ങളോളം ഉപയോഗിക്കാതെ കിടക്കുന്ന സന്ദര്‍ഭങ്ങള്‍ ഉണ്ടാവാം. അക്കൗണ്ട് ഉടമയുടെ മരണശേഷം കുടുംബത്തിന് ഫണ്ടുകളെക്കുറിച്ച് അറിയാതെ വരുന്നതാണ് പലപ്പോഴും സംഭവിക്കാറ്. അങ്ങനെ വരുമ്പോള്‍ പണം ഉപയോഗിക്കാതെ തന്നെ കിടക്കും. ബാങ്കുകളില്‍ ഫണ്ടുകള്‍ കെട്ടിക്കിടക്കുന്ന ഈ പ്രശ്‌നം പരിഹരിക്കുന്നതിന്, അവകാശിക്കോ, വ്യക്തിക്കോ, കുടുംബത്തിനോ മിനിറ്റുകള്‍ക്കുള്ളില്‍ പണം തിരികെ ലഭിക്കാന്‍ സഹായിക്കുന്ന സംവിധാനം റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ആരംഭിച്ചിട്ടുണ്ട്.

10 വര്‍ഷത്തേക്ക് ഉപയോഗിക്കാതെ കിടക്കുന്ന ബാങ്ക് നിക്ഷേപങ്ങളെയോ 10 വര്‍ഷത്തില്‍ കൂടുതല്‍ കാലാവധി പൂര്‍ത്തിയായ നിക്ഷേപങ്ങളെയോ ക്ലെയിം ചെയ്യാത്ത നിക്ഷേപങ്ങള്‍ എന്നാണ് വിളിക്കുന്നത്. ഈ ഫണ്ടുകള്‍ ഡെപ്പോസിറ്റര്‍ എഡ്യൂക്കേഷന്‍ ആന്‍ഡ് അവയര്‍നെസ് ഫണ്ട് എന്നറിയപ്പെടുന്ന ഒരു പ്രത്യേക ഫണ്ടിലാണ് സൂക്ഷിക്കുക. ഈ തുക ബാങ്കില്‍ നിന്ന് എപ്പോള്‍ വേണമെങ്കിലും പലിശസഹിതം ക്ലെയിം ചെയ്യാന്‍ കഴിയും.

ഡെപ്പോസിറ്റര്‍ എഡ്യൂക്കേഷന്‍ ആന്‍ഡ് അവയര്‍നെസ് ഫണ്ടില്‍ ഉള്‍പ്പെട്ടിരിക്കുന്ന അക്കൗണ്ടുകള്‍?

സേവിങ്‌സ്, കറന്റ് അക്കൗണ്ട് ബാലന്‍സുകള്‍

ഫിക്‌സഡ്, റെക്കറിങ് അക്കൗണ്ട് ബാലന്‍സുകള്‍

ലോണ്‍ അല്ലെങ്കില്‍ ക്യാഷ് ക്രെഡിറ്റ് അക്കൗണ്ടുകള്‍ (കുടിശ്ശിക ക്രമീകരിച്ചതിന് ശേഷമുള്ള ബാലന്‍സ്)

ഡ്രാഫ്റ്റുകള്‍, പേ ഓര്‍ഡറുകള്‍, ബാങ്കേഴ്സ് ചെക്കുകള്‍, എന്‍ഇഎഫ്ടി ട്രാന്‍സ്ഫറുകള്‍ തുടങ്ങി ക്ലെയിം ചെയ്യാത്തവ

പ്രീപെയ്ഡ് കാര്‍ഡുകളിലെ ഉപയോഗിക്കാത്ത ബാലന്‍സുകള്‍

രൂപയ്ക്ക് തുല്യമായ വിദേശ കറന്‍സി നിക്ഷേപങ്ങള്‍

ബാങ്കുകള്‍ ഇത്തരത്തില്‍ ക്ലെയിം ചെയ്യാത്ത നിക്ഷേപങ്ങള്‍ പ്രതിമാസം അവലോകനം ചെയ്യേണ്ടതുണ്ട്. തുടര്‍ന്ന് 10 വര്‍ഷമായി നിഷ്‌ക്രിയമായി കിടക്കുന്ന അക്കൗണ്ടുകളില്‍ നിന്ന് അടുത്ത മാസത്തെ അവസാന പ്രവൃത്തി ദിവസം ഡെപ്പോസിറ്റര്‍ എഡ്യൂക്കേഷന്‍ ആന്‍ഡ് അവയര്‍നെസ് ഫണ്ടിലേക്ക് ഫണ്ട് ട്രാന്‍സ്ഫര്‍ ചെയ്യേണ്ടതുണ്ട്.

എങ്ങനെ ബാങ്കില്‍ നിന്ന് നേരിട്ട് ക്ലെയിം ചെയ്യാം?

ബാങ്കിന്റെ ഏതെങ്കിലും ശാഖ സന്ദര്‍ശിക്കുക.

ഒരു ലളിതമായ ഫോം പൂരിപ്പിച്ച് ആധാര്‍, വോട്ടര്‍ ഐഡി, പാസ്പോര്‍ട്ട് അല്ലെങ്കില്‍ ഡ്രൈവിംഗ് ലൈസന്‍സ് ഉള്‍പ്പെടെയുള്ള കെവൈസി രേഖകള്‍ നല്‍കുക.

വെരിഫിക്കേഷന്‍ പ്രക്രിയയ്ക്ക് ശേഷം, ബാധകമായ പലിശ സഹിതം ബാങ്ക് പണം തിരികെ നല്‍കും.

Summary

Forgot money in your old bank account? Here's how you can claim it back in few minutes

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates