
ഇന്സ്റ്റഗ്രാമിന് സമാനം, ഉപയോക്താക്കള്‍ക്കായി പുത്തന്‍ ഫീച്ചറുമായി വാട്സ്ആപ്പ്

ന്യൂഡല്‍ഹി: ഇന്സ്റ്റഗ്രാമിന് സമാനമായി പുതിയ സ്വകാര്യത ഫീച്ചര്‍ അവതരിപ്പിക്കാനൊരുങ്ങി വാട്സ്ആപ്പ്. ഇന്‍സ്റ്റഗ്രാമിലെ 'ക്ലോസ് ഫ്രണ്ട്സ്' ഫീച്ചര്‍ വാട്സ്ആപ്പ് പരീക്ഷിക്കുന്നതായാണ് വാബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ട്. ഉപയോക്താക്കള്‍ക്ക് അവരുടെ കോണ്ടാക്റ്റുകളില് നിന്ന് ആവശ്യമുള്ളവരെ മാത്രം ഉള്‍പ്പെടുത്തി ലിസ്റ്റ് ഉണ്ടാക്കി സ്റ്റാറ്റസ് അപ്ഡേറ്റുകള് അവര്‍ക്ക് മാത്രം കാണാന്‍ സാധിക്കുന്ന വിധം ക്രമീകരിക്കുന്നതാണ് ഫീച്ചര്‍.
ആന്‍ഡ്രോയിഡ് 2.26.5.11 ഏറ്റവും പുതിയ വാട്ട്സ്ആപ്പ് ബീറ്റയില്‍ ഈ ഫീച്ചര്‍ കണ്ടെത്തിയതായാണ് റിപ്പോര്‍ട്ട്. കസ്റ്റം കോണ്ടാക്റ്റ് ലിസ്റ്റ് ഉപയോഗിപ്പെടുത്തി ഉപയോക്താക്കള്‍ക്ക് പ്രൈവസി ഷെയര്‍ സെറ്റിങ്സ് മാറ്റാതെ തന്നെ ആവശ്യമുള്ളവരിലേക്ക് മാത്രം അപ്ഡേറ്റുകള് എത്തിക്കാന്‍ സാധിക്കും.
തെരഞ്ഞെടുത്തതോ വിശ്വസനീയമോ ആയ ഫോളോവേഴ്സുമായി മാത്രം സ്റ്റോറികളും പോസ്റ്റുകളും പങ്കിടാന്‍ ഉപയോക്താക്കളെ അനുവദിക്കുന്ന ഇന്‍സ്റ്റാഗ്രാമിന്റെ ക്ലോസ് ഫ്രണ്ട്സ് ഫീച്ചറിനോട് സമാനമാണിത്. വാട്സ്ആപ്പില്‍ സ്റ്റാറ്റസ് പങ്കിടുമ്പോള്‍, ഉപയോക്താക്കള്‍ക്ക് 'മൈ കോണ്ടാക്ട്സ്', എക്സെപ്റ്റ് മൈ കോണ്ടാക്ട്, ഒണ്‍ലി ഡെയള്‍ വിത്ത്, ക്ലോസ് ഫ്രണ്ട്സ് എന്നിവയില്‍ ആവശ്യപ്പെട്ടത് തെരഞ്ഞെടുക്കാം.
നിലവില്‍, ഫീച്ചര്‍ പരീക്ഷണഘട്ടത്തിലാണ്, വരാനിരിക്കുന്ന അപ്ഡേറ്റുകളിലാകും ഫീച്ചര്‍ ലഭ്യമാകുക. ഫീച്ചര്‍ നിലവില്‍ ബീറ്റ ഉപയോക്താക്കള്‍ക്ക് മാത്രമാണ് ലഭ്യമാകുക. ഈ ഫീച്ചറിന് പുറമെ, ഫോട്ടോയും വിഡിയോകളും സംരക്ഷിക്കുന്നതിനുള്ള ഡ്രാഫ്റ്റുകള്‍, ചാനല്‍ അഡ്മിന്മാര്ക്കുള്ള വ്യക്തിഗതമാക്കിയ പ്രൊഫൈലുകള്‍ തുടങ്ങി നിരവധി പുതിയ ഫീച്ചറുകള്‍ വാട്സ്ആപ്പ് പരീക്ഷിക്കുന്നുണ്ട്.
News Now
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന്‍ കാമറ; വണ്‍പ്ലസ് 16 ലോഞ്ച് ഒക്ടോബര്‍ 12ന്

Summary
WhatsApp likely to get an Instagram-like ‘Close Friends’ feature
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


