സ്വര്‍ണ വില വീണ്ടും കുറഞ്ഞു 

ഈ മാസം ഒന്നിന് 38,000 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. 11ന് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തി

ഫയല്‍ ചിത്രം
Last Updated :20 January 2024, 9:03 am IST
Edited by :migrator

കൊച്ചി: തുടര്‍ച്ചയായി മൂന്നാം ദിവസവും സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയാണ് ഇന്ന് രേഖപ്പെടുത്തിയത്. മൂന്ന് ദിവസം കൊണ്ടു 800 രൂപയാണ് കുറഞ്ഞത്. 

ഇന്ന് താഴ്ന്നത് 80 രൂപ. 37,320 രൂപയാണ് ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 10 രൂപയാണ് കുറഞ്ഞത്. 4665 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. 

ഈ മാസം ഒന്നിന് 38,000 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. 11ന് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തി. 38,680 രൂപയായിരുന്നു അന്നത്തെ വില.  

15ന് 37,720 രൂപയായി സ്വര്‍ണവില താഴ്ന്നു. പിന്നീട് വില ഉയരുന്നതാണ് ദൃശ്യമായത്. എന്നാല്‍ ആഗോള തലത്തിലെ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തില്‍ ചൊവ്വാഴ്ച മുതല്‍ വില ഗണ്യമായി താഴുകയായിരുന്നു.

ഈ വാർത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now