
സ്വര്‍ണവില ഒരു ലക്ഷത്തില്‍ താഴെ എത്തുമോ?, യുഎസ് തീരുമാനിച്ചാല്‍ വില കുറയാം; പുതിയ പ്രവചനവുമായി ഗോള്‍ഡ്മാന്‍ സാക്‌സ്
അമേരിക്കന്‍ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് വീണ്ടും ഉയര്‍ത്തിയേക്കുമെന്ന സൂചനകളെ തുടര്‍ന്ന് രാജ്യാന്തര വിപണിയിലെ സ്വര്‍ണവില പ്രവചനത്തില്‍ മാറ്റം വരുത്തി ഗ്ലോബല്‍ ഇന്‍വെസ്റ്റ്മെന്റ് ബാങ്കായ ഗോള്‍ഡ്മാന്‍ സാക്‌സ്

ന്യൂഡല്‍ഹി: അമേരിക്കന്‍ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് വീണ്ടും ഉയര്‍ത്തിയേക്കുമെന്ന സൂചനകളെ തുടര്‍ന്ന് രാജ്യാന്തര വിപണിയിലെ സ്വര്‍ണവില പ്രവചനത്തില്‍ മാറ്റം വരുത്തി ഗ്ലോബല്‍ ഇന്‍വെസ്റ്റ്മെന്റ് ബാങ്കായ ഗോള്‍ഡ്മാന്‍ സാക്‌സ്. ഈ വര്‍ഷം ഔണ്‍സിന് ശരാശരി 5,400 ഡോളര്‍ വരെ എത്തിയേക്കാമെന്നായിരുന്നു ഗോള്‍ഡ്മാന്‍ സാക്‌സിന്റെ മുന്‍പ്രവചനം. അതാണ് ഇപ്പോള്‍ 500 ഡോളര്‍ കുറച്ച് 4,900 ഡോളറാക്കി ബാങ്ക് പരിഷ്‌കരിച്ചത്.
ഈ വര്‍ഷം ജനുവരിയിലെ റെക്കോര്‍ഡ് നിരക്കായ ഔണ്‍സിന് 5,600 ഡോളറില്‍ നിന്നും സ്വര്‍ണവില നിലവില്‍ 27 ശതമാനത്തോളം ഇടിഞ്ഞ് 4,100 ഡോളര്‍ നിലവാരത്തിലേക്ക് എത്തിയിട്ടുണ്ട്. മാര്‍ച്ചും മെയ് മാസവും ഉള്‍പ്പെടെ തുടര്‍ച്ചയായ മൂന്ന് മാസങ്ങളില്‍ രാജ്യാന്തര വിപണിയില്‍ സ്വര്‍ണം നഷ്ടം രേഖപ്പെടുത്തി.
വിലക്കയറ്റം തടയാന്‍ പലിശനിരക്ക് ഉയര്‍ത്തുമെന്ന സൂചന യുഎസ് ഫെഡറല്‍ റിസര്‍വ് നല്‍കിക്കഴിഞ്ഞു. പലിശനിരക്കുകള്‍ ഉയര്‍ന്നാല്‍ നിക്ഷേപകര്‍ സ്വര്‍ണം വിറ്റ് കൂടുതല്‍ ലാഭം തരുന്ന ബോണ്ടുകളിലേക്കും മറ്റ് നിക്ഷേപങ്ങളിലേക്കും തിരിയും. ഇത് സ്വര്‍ണത്തോടുള്ള താല്പര്യം കുറയ്ക്കും. ഡിസംബറില്‍ പലിശനിരക്ക് കൂടാന്‍ 87% സാധ്യതയാണ് വ്യാപാരികള്‍ കാണുന്നത്.
പലിശനിരക്ക് വീണ്ടും കൂട്ടുകയാണെങ്കില്‍ വര്‍ഷാവസാനത്തോടെ സ്വര്‍ണവില ഔണ്‍സിന് 4,400 ഡോളര്‍ വരെയായി ഇടിയാനും സാധ്യതയുണ്ടെന്നും ഗോള്‍ഡ്മാന്‍ സാക്‌സ് മുന്നറിയിപ്പ് നല്‍കുന്നുണ്ട്. അന്താരാഷ്ട്ര വിപണിയില്‍ ഗോള്‍ഡ്മാന്‍ സാക്‌സ് പ്രവചിക്കുന്നത് പോലെ വില ഇനിയും താഴോട്ട് പോവുകയാണെങ്കില്‍ കേരളത്തിലും വിലയില്‍ വലിയ ഇടിവുണ്ടാകും.
പ്രവചനം പോലെ ഔണ്‍സിന് 4,900 ഡോളര്‍ എന്ന നിലയിലേക്ക് എത്തിയാല്‍ നിലവിലെ നിരക്കില്‍ നിന്ന് വലിയ ഇടിവ് പെട്ടെന്ന് ഉണ്ടായില്ലെങ്കിലും വലിയ കുതിപ്പ് തടയപ്പെടും. വിപണി നേരിയ തോതില്‍ ഉയര്‍ന്ന് നിന്നാലും മുന്‍പ് കരുതിയ അത്രയും വലിയൊരു റെക്കോര്‍ഡ് വിലക്കയറ്റം, അതായത് പവന് 1.25 ലക്ഷത്തിന് മുകളിലേക്ക് ഈ വര്‍ഷം വില പോയേക്കില്ല.
അമേരിക്ക വീണ്ടും പലിശനിരക്ക് ഉയര്‍ത്തുകയും അന്താരാഷ്ട്ര വില ഔണ്‍സിന് 4,400 ഡോളറിനും താഴേക്ക് വരികയും ചെയ്താല്‍ കേരളത്തില്‍ പവന്‍ വിലയില്‍ വലിയ ഇടിവുണ്ടാകും. നിലവിലെ നിരക്കില്‍ നിന്ന് പവന് 5,000 മുതല്‍ 8,000 രൂപ വരെ കുറയാന്‍ ഇത് കാരണമായേക്കാം. അതായത് പവന്‍ വില ഒരു ലക്ഷം രൂപയോ അതിന് താഴെയോ ഉള്ള നിലവാരത്തിലേക്ക് തിരിച്ചെത്താനുള്ള സാധ്യതയുമുണ്ട്.
News Now
'ഇത്തിരി പോന്ന എന്റെ പിറകെ ആട്ടിന്‍ കുട്ടിയെപ്പോലെ അവന് നടന്നു; ആ വീട്ടുകാര്‍ എങ്ങനെ സഹിക്കും'; പല്ലാട്ട് ബ്രഹ്മദത്തനെ ഓര്‍ത്ത് മീനാക്ഷി

'എന്നെ ഓര്‍മ്മിക്കാനായി... നന്ദിയോടെ'; അധ്യാപക ദിനത്തില്‍ 55 വര്‍ഷം പഴക്കമുള്ള ചിത്രം പങ്കിട്ട് യുഎഇ പ്രസിഡന്റ്

ലൈഫ് പദ്ധതി തുടരും; ലക്ഷ്യം ഭവനരഹിതരില്ലാത്ത കേരളമെന്ന് മുഖ്യമന്ത്രി

ഇത് ലൈംഗികാതിക്രമത്തിന് തുല്യം, മനുഷ്യനായി പരിഗണിക്കമെന്ന് ആവശ്യപ്പെടുന്നത് കൂടുതലാണോ?: ജാന്‍വി കപൂര്‍

Summary
Goldman Sachs Reduced Its Gold Price Target for the End of 2026
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

