മക്കളെ ആശ്രയിക്കേണ്ടതില്ല!, വാർധക്യകാലത്ത് സ്വന്തം വീട് 'പെന്‍ഷനാക്കാം', ഇതാ ഒരു സ്‌കീം
റിട്ടയര്‍മെന്റ് കാലമാകുമ്പോഴേക്കും ഭൂരിഭാഗം ആളുകളും സ്വന്തം പേരില്‍ സ്വത്ത് വാങ്ങിയിട്ടുണ്ടാവും

സ്വന്തമായി വീട് വേണം. എന്നാല്‍ മുഴുവന്‍ പണവും ഒറ്റത്തവണയായി നല്‍കി വീട് സ്വന്തമാക്കാനുള്ള സാമ്പത്തിക ശേഷിയില്ല. ഇത്തരം സന്ദര്‍ഭങ്ങളില്‍ സാധാരണയായി ലോണെടുത്ത് വീട് വാങ്ങുന്നതാണ് പതിവ്. തുടര്‍ന്ന് ഇഎംഐയായി തിരിച്ചടച്ച് നിശ്ചിത കാലയളവ് കഴിഞ്ഞ് വീടിന്റെ ബാധ്യത തീര്‍ക്കുന്നതാണ് രീതി. എന്നാല്‍ സ്വന്തമായി വീട് ഉണ്ട്. എന്നാല്‍ ജോലിയില്‍ നിന്ന് വിരമിച്ച് കഴിഞ്ഞ ശേഷം സ്വന്തമായി വരുമാനമില്ല. ഇത്തരക്കാര്‍ക്ക് റിട്ടയേര്‍ഡ് കാലത്ത് സാമ്പത്തിക ഭദ്രത ഉറപ്പാക്കാന്‍ ആശ്രയിക്കാവുന്ന ഒരു പദ്ധതിയാണ് റിവേഴ്‌സ് മോര്‍ട്ട്‌ഗേജ് സ്‌കീം.
റിട്ടയര്‍മെന്റ് കാലമാകുമ്പോഴേക്കും ഭൂരിഭാഗം ആളുകളും സ്വന്തം പേരില്‍ സ്വത്ത് വാങ്ങിയിട്ടുണ്ടാവും. എന്നാല്‍ ഇത് സ്ഥിരമായ ഒരു വരുമാന സ്രോതസാക്കി മാറ്റാനുള്ള മാര്‍ഗമില്ലാത്തതാണ് കുഴപ്പം. 2007-08 ലെ കേന്ദ്ര ബജറ്റില്‍ കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ച റിവേഴ്‌സ് മോര്‍ട്ട്‌ഗേജ് ഈ അവസ്ഥയിലുള്ളവര്‍ക്ക് ആശ്വാസമാണ്. വിരമിക്കല്‍ കാലഘട്ടത്തിലൂടെ കടന്നു പോകുന്നവര്‍ക്ക് മറ്റൊരാളെ ആശ്രയിക്കാതെ സ്വന്തം പേരിലുള്ള സ്വത്ത് ഉപയോഗിച്ച് സ്ഥിര വരുമാനത്തിനുള്ള മാര്‍ഗം ഒരുക്കാനുള്ള സൗകര്യമാണ് റിവേഴ്‌സ് മോര്‍ട്ട്‌ഗേജ് .
ലളിതമായി പറഞ്ഞാല്‍ റിവേഴ്‌സ് മോര്‍ട്ട്‌ഗേജ് സാധാരണ വായ്പകളുടെ വിപരീത രീതിയിലാണ് പ്രവര്‍ത്തിക്കുന്നത്. അതായത് സാധാരണ വായ്പ എടുക്കുന്ന വ്യക്തി ഒരു വസ്തു സ്വന്തമാക്കുന്നതിനുള്ള പണം വാങ്ങിയശേഷം നിശ്ചിത പ്രതിമാസ തവണകള്‍ ധനകാര്യ സ്ഥാപനത്തിന് നല്‍കുന്നു. റിവേഴ്‌സ് മോര്‍ട്ട്‌ഗേജില്‍ ഒരു വീടോ സ്വത്തോ സ്വന്തമായുള്ള, എന്നാല്‍ സ്ഥിരമായ വരുമാന സ്രോതസില്ലാത്ത മുതിര്‍ന്ന പൗരന് തന്റെ സ്വത്ത് ധനകാര്യ സ്ഥാപനത്തില്‍ പണയപ്പെടുത്താം. ഇതിനു പകരമായി എല്ലാ മാസവും കൃത്യമായ ഒരു തുക ബാങ്ക് നല്‍കും. വായ്പ എടുത്ത വ്യക്തിയുടെ മരണശേഷം വീട് വില്‍ക്കാനുള്ള അവകാശം ബാങ്കിനാണ്. ഈ വില്‍പ്പനയിലൂടെ ലഭിക്കുന്ന അധിക തുക പിന്തുടര്‍ച്ചാവകാശികള്‍ക്ക് കൈമാറുകയും ചെയ്യും. മക്കള്‍ക്ക് ആവശ്യമെങ്കില്‍ മാതാപിതാക്കളുടെ കാലശേഷം മുതലും പലിശയുമടച്ച് വീട് തിരികെ സ്വന്തമാക്കുകയും ചെയ്യാം. വീട്ടുടമയുടെയും പങ്കാളിയുടെയും മരണംവരെ സ്വന്തം വീട്ടില്‍ തന്നെ തുടരാനും സാഹചര്യം ഒരുങ്ങുന്നു എന്നതും പ്രധാനമാണ്.
60 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് റിവേഴ്‌സ് മോര്‍ട്ട്‌ഗേജ് ലഭിക്കുന്നത്. വീട് വില്‍ക്കുകയോ നിശ്ചിത തിരിച്ചടവുകള്‍ നടത്തുകയോ ചെയ്യാതെ സ്വത്ത് ഉപയോഗിച്ച് പ്രതിമാസ വരുമാനം നേടാന്‍ സാധിക്കും എന്നതാണ് മേന്മ. സ്വത്ത് സെക്യൂരിറ്റിയായി കരുതിക്കൊണ്ട് ബാങ്ക് തന്നെ പണം നല്‍കുന്ന രീതി. മാസ വരുമാനമായോ മൂന്നുമാസം ആറുമാസം എന്നിങ്ങനെ വ്യത്യസ്ത കാലയളവില്‍ പണം ലഭിക്കുന്ന രീതിയിലോ ഒക്കെ വായ്പയെടുക്കാന്‍ സാധിക്കും. മുഴുവന്‍ തുകയും ഒരുമിച്ചു ലഭിക്കുന്ന പദ്ധതികളുമുണ്ട്.
വസ്തുവിന്റെ മൂല്യം, വായ്പയെടുക്കുന്ന ആളുടെ പ്രായം, ബാധകമായ പലിശ നിരക്കുകള്‍ എന്നിവയെ അടിസ്ഥാനമാക്കിയാണ് എത്ര തുക ലഭിക്കും എന്നത് നിശ്ചയിക്കുന്നത്. മുതലിന്റെയോ പലിശയുടെയോ പ്രതിമാസ തവണകള്‍ അടയ്‌ക്കേണ്ട ബാധ്യതകള്‍ ഒന്നുമില്ല എന്നതാണ് പ്രധാനകാര്യം. വ്യത്യസ്ത പദ്ധതികള്‍ അടിസ്ഥാനമാക്കി പതിനഞ്ചോ ഇരുപതോ വര്‍ഷത്തേക്ക് വസ്തുവിന്റെ ഈടിന്മേല്‍ ബാങ്ക് പണം നല്‍കിക്കൊണ്ടിരിക്കും.
വായ്പ എടുക്കുന്ന വ്യക്തിക്ക് 60 വയസോ അതിനുമുകളിലോ പ്രായം ഉണ്ടാവണം. ദമ്പതികള്‍ ഒരുമിച്ചാണ് വായ്പയ്ക്ക് അപേക്ഷിക്കുന്നതെങ്കില്‍ പങ്കാളിക്ക് കുറഞ്ഞത് 55 വയസ്സ് പ്രായമുണ്ടാവണം.പണയമായി നല്‍കുന്ന വീട് അപേക്ഷകന്റെ സ്വന്തം ഉടമസ്ഥതയിലുള്ളതായിരിക്കണം.വസ്തുവും വീടുമായി ബന്ധപ്പെട്ട് തര്‍ക്കങ്ങളോ ബാധ്യതകളോ ഉണ്ടായിരിക്കരുത്. കുറഞ്ഞത് വരുന്ന 20 വര്‍ഷത്തേക്കെങ്കിലും ഉപയോഗിക്കാനാവുന്ന അവസ്ഥയിലുള്ള വീടായിരിക്കണം.
വായ്പ എടുക്കുന്ന വ്യക്തിയുടെ വരുമാനമോ തിരിച്ചടവ് ശേഷിയോ പരിഗണിക്കപ്പെടുന്നില്ല എന്നതാണ് എടുത്തു പറയേണ്ട കാര്യം. എല്ലാ യോഗ്യതകളും റസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടി അടിസ്ഥാനമാക്കി മാത്രമുള്ളതാണ്. പെന്‍ഷന്‍ ഇല്ലാത്ത വ്യക്തികള്‍ക്കോ അല്ലെങ്കില്‍ മാസ ചെലവുകള്‍ക്കും ആരോഗ്യകാര്യങ്ങള്‍ക്കും ആവശ്യമായ പെന്‍ഷന്‍ തുക ലഭിക്കാത്തവര്‍ക്കോ ഏറ്റവും ഉപകാരപ്രദമായ ഓപ്ഷനാണ് റിവേഴ്‌സ് മോര്‍ട്ട്‌ഗേജ്.
WHAT TO READ NEXT

മാസംതോറും 9250 രൂപ വരെ വരുമാനം; അറിയാം ഈ നിക്ഷേപ പദ്ധതി
News Now
'ഇത്തിരി പോന്ന എന്റെ പിറകെ ആട്ടിന്‍ കുട്ടിയെപ്പോലെ അവന് നടന്നു; ആ വീട്ടുകാര്‍ എങ്ങനെ സഹിക്കും'; പല്ലാട്ട് ബ്രഹ്മദത്തനെ ഓര്‍ത്ത് മീനാക്ഷി

'എന്നെ ഓര്‍മ്മിക്കാനായി... നന്ദിയോടെ'; അധ്യാപക ദിനത്തില്‍ 55 വര്‍ഷം പഴക്കമുള്ള ചിത്രം പങ്കിട്ട് യുഎഇ പ്രസിഡന്റ്

ലൈഫ് പദ്ധതി തുടരും; ലക്ഷ്യം ഭവനരഹിതരില്ലാത്ത കേരളമെന്ന് മുഖ്യമന്ത്രി

ഇത് ലൈംഗികാതിക്രമത്തിന് തുല്യം, മനുഷ്യനായി പരിഗണിക്കമെന്ന് ആവശ്യപ്പെടുന്നത് കൂടുതലാണോ?: ജാന്‍വി കപൂര്‍

Summary
reverse mortgage house for retirement
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



