
കാറിന്റെ എന്ജിന് ലൈഫ് കൂട്ടാം; ഇതാ അഞ്ചു ടിപ്പുകള്‍
വാഹനത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗം എന്‍ജിനാണ്

വാഹനത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗം എന്‍ജിനാണ്. എന്‍ജിന്റെ ലൈഫ് കൂട്ടാന്‍ സാധിച്ചാല്‍ വാഹനം കൂടുതല്‍ കാലം ഉപയോഗിക്കാന്‍ സാധിക്കും. എന്ജിന് പണി വന്നാല്‍ വാഹനം ഉടനെ തന്നെ കൊടുത്തുമാറുന്നതാണ് നല്ലതെന്നാണ് വിദഗ്ധര്‍ എപ്പോഴും പറയാറ്.
കാറിന്റെ എന്ജിന് ലൈഫ് കൂട്ടാന്‍ സഹായിക്കുന്ന അഞ്ചു ടിപ്പുകള്‍ ചുവടെ:
1. ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കുന്നതിന് എന്‍ജിന്റെ താപനില ശരിയായ അളവിലാണ് (operational temperature) എന്ന് ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്. വാഹനം പതുക്കെ സ്റ്റാര്‍ട്ട് ചെയ്ത ശേഷം വാംഅപ്പ് ആവാന്‍ സമയം നല്‍കണം. എന്നിട്ട് മാത്രമേ വാഹനം മുന്നോട്ടെടുക്കാന്‍ പാടുള്ളൂ. ഇങ്ങനെ ചെയ്യുന്നത് എന്‍ജിന്റെ ലൈഫ് കൂടാന്‍ സഹായിക്കും
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
2. ഏതാണ്ട് ഇന്ധനം തീരാറായ ടാങ്കുമായി വാഹനം ഓടിക്കരുത്. ഫ്യുവല്‍ പമ്പിന്റെ കൂളിങ് ഏജന്റായി പ്രവര്‍ത്തിക്കുന്നത് ഇന്ധനമാണ്. എപ്പോഴും empty യ്ക്ക് മുകളിലാണ് ടാങ്കിലെ ഇന്ധനം എന്ന് ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്. ഏതാണ്ട് ഇന്ധനം തീരാറായ ടാങ്കുമായി പതിവായി വാഹനം ഓടിക്കുന്നത് ലൈനുകളില്‍ തകരാര്‍ സംഭവിക്കുന്നതിന് കാരണമാകും. ലൈനുകളില്‍ കരട് കയറി അടഞ്ഞ് വാഹനം ഓഫാന്‍ സാധ്യതയുണ്ട്.
3. ആക്സിലേറ്റര്‍ കൂട്ടി എന്ജിന് ഇരമ്പിപ്പിക്കുന്നതും ലൈഫിനെ ബാധിക്കും.ഡ്രൈവിനും ഡ്രൈവ് ചെയ്യാന്‍ ഉപയോഗിക്കുന്ന കാറിനും വേണ്ട പരിഗണന നല്കി മാത്രമേ കാര്‍ ഓടിക്കാന്‍ പാടുള്ളൂ. എന്ജിന് ഇരമ്പിപ്പിക്കുന്നത് പല പ്രധാന ഘടകങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിക്കുന്നത് കാരണമാകാം.
4.കൃത്യ സമയത്ത് സര്‍വീസ് ചെയ്യുകയും എന്ജിന് ഓയില്‍ മാറുകയും വേണം
5. കാര്‍ നിര്‍മ്മാതാക്കള്‍ ശുപാര്‍ശ ചെയ്യുന്ന ഇന്ധനം മാത്രം ഉപയോഗിക്കുക. ആധുനിക ടര്‍ബോ കാറുകളില്‍ കൂടുതല്‍ ക്ഷമതയുള്ള ഇന്ധനം ഉപയോഗിക്കാനാണ് വിദഗ്ധരുടെ അഭിപ്രായം. നല്ല ഇന്ധനമാണ് സ്ഥിരമായി ഉപയോഗിക്കുന്നതെങ്കില്‍ എന്ജിന് കൂടുതല്‍ ലൈഫ് ലഭിക്കും.
WHAT TO READ NEXT
ഈസ്റ്റര്‍ ദിനത്തില്‍ ഈ ബാങ്കുകള്‍ പ്രവര്‍ത്തിക്കും; കാരണമിത്
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
യുഎൻ പ്രസ്താവന തള്ളി ഇന്ത്യ, ഹൂതി ആക്രമണത്തിൽ നടുങ്ങി റിയാദ്, മിനി കൂപ്പർ അപകടത്തിൽ മൂന്ന് മരണം; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

സിജെപി പ്രതിഷേധം: നിയന്ത്രണങ്ങള്‍, കരുതല്‍ തടങ്കല്‍; സുപ്രീംകോടതിയില്‍ ഇന്ന് പ്രത്യേക സിറ്റിങ്

വിവിധ ഭാവങ്ങളിലുള്ള ആരാധന; അറിയാം കേരളത്തിലെ പ്രധാന ദുർഗാ–ഭഗവതി ക്ഷേത്രങ്ങൾ

നവരാത്രി ആഘോഷങ്ങള്‍ക്ക് ഇന്ന് തുടക്കം, ഭക്തിനിറവില്‍ ബൊമ്മക്കൊലുകള്‍ ഒരുക്കി; വ്രതം ആചരിക്കേണ്ടതെങ്ങനെ?



