
News Now
'മോഹൻലാൽ അഭിനയിക്കുകയാണെങ്കിൽ അതിന് പുതുമയില്ല, മമ്മൂട്ടി ചെയ്യുമ്പോഴാണ് പുതുമ വരുന്നത്'; 'അഴകിയ രാവണ'നെക്കുറിച്ച് കമൽ

Delhi Protest: ജന്തർമന്തറിലേക്ക് യൂത്ത് കോണ്ഗ്രസ് മാർച്ച്
ചൂടിലും സ്റ്റൈലിഷാകാം; കോട്ടൺ വസ്ത്രങ്ങളിൽ പുതിയ ട്രെൻഡുകൾ
ആദ്യ അഞ്ചില് മൂന്നും ഇന്ത്യക്കാര്; സെഞ്ച്വറി കരുത്തില് ശ്രേയസിന്റെ കുതിപ്പ്; ഐസിസി റാങ്കിങ്ങില് ഇഷാന് ഒന്നാമത്

ന്യൂഡല്ഹി: ഇന്ത്യയില് മാലിന്യ സംസ്കരണവും ഭക്ഷ്യ മാലിന്യങ്ങളും വലിയ വെല്ലുവിളി ഉയര്ത്തുന്ന കാര്യങ്ങളാണ്. ഇവ വീടുകളില് നിന്നോ ഫാക്ടറികളില് നിന്നോ ഉള്ള മാലിന്യങ്ങളാകാം. എന്നാല് ഇന്ത്യയില് ഒരേ ഒരു സീറോ വേസ്റ്റ് ഫുഡ് ഇന്ഡസ്ട്രിയെ ഉള്ളൂവെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് ഫുഡ് കൊണ്ടന്റ് വ്ളോഗര് അമര് സിഹോരി.
കര്ണാടകയുടെ തെക്കന് ഭാഗത്തുള്ള തിപ്തൂരില് സ്ഥിതി ചെയ്യുന്ന നാളികേര സംസ്കരണ പ്ലാന്റിന്റേതാണ് വിഡിയോ. വിഡിയോ് 80 ലക്ഷം കാഴ്ചക്കാരെ നേടി സാമൂഹ്യമാധ്യമങ്ങളില് വൈറലാകുകയാണ്. തേങ്ങയുടെ ഒന്നും പാഴാക്കാതെ ചെയ്യാതെ എങ്ങനെ ഉപയോഗപ്പെടുത്തുന്നുവെന്ന് വിഡിയോയില് വിശദീകരിക്കുന്നുണ്ട്. ഇന്ത്യയില് നാളികേര വ്യവസായം മാത്രമാണ് സീറോ വേസറ്റ് ഫുഡ് ഇന്ഡസ്ട്രിയെന്നും വ്ളോഗര് പറയുന്നു.
വാര്ത്തകള് അപ്പപ്പോള് ലഭിക്കാന് സമകാലിക മലയാളം ആപ് ഡൗണ്ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്ത്തകള്
തേങ്ങയുടെ പുറം കട്ടിയുള്ള പുറംതോട് കരി ഉണ്ടാക്കാന് ഉപയോഗിക്കുന്നു, തേങ്ങാ വെള്ളം തേങ്ങാ വിനാഗിരി ഉത്പാദിപ്പിക്കാന് ഉപയോഗിക്കുന്നു. ചിരകിയ തേങ്ങയുടെ തൊലി ഒരു തരം എണ്ണ ഉണ്ടാക്കാന് ഉപയോഗിക്കുന്നു, പാല് ശുദ്ധമായ വെളിച്ചെണ്ണ തയ്യാറാക്കാന് ഉപയോഗിക്കുന്നു.
നാളികേരത്തിന്റെ അകത്തുള്ള ഭാഗം തേങ്ങാപ്പൊടിയായി ഉപയോഗിക്കാം. ഇവ വില്പനയ്ക്കായി തൊഴിലാളികള് പാക്ക് ചെയ്യുന്നതും വിഡിയോയില് കാണാം. വിഭവങ്ങളുടെ ഈ കാര്യക്ഷമമായ ഉപയോഗത്തിലൂടെ വ്യവസായം ഒന്നും പാഴാക്കുന്നില്ലെന്ന് ഉറപ്പാക്കുന്നു.
അതേസമയം വ്ളോഗറുടെ അഭിപ്രായത്തില് വിയോജിപ്പറിയിച്ച് നിരവധി പേര് രംഗത്തുവന്നു. നാളികേരള വ്യവസായം മാത്രമല്ല, മറ്റ് നിരവധി വ്യവസായങ്ങളും സീറോ വേസ്റ്റ് ഫുഡ് ഇന്ഡസ്ട്രികളായി ഉണ്ടെന്നും നിരവധി പേര് പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


തേയ്മാനത്തിന് നഷ്ടപരിഹാരം കുറയുമെന്ന ആശങ്ക വേണ്ട!, എന്താണ് സീറോ ഡിപ്രിസിയേഷന് കാര് ഇന്ഷുറന്സ്?; ശ്രദ്ധിക്കേണ്ട കാര്യങ്ങള്


