'വിപണി മൂല്യം 11-12 ലക്ഷം കോടി രൂപ'; രാജ്യത്തെ ഏറ്റവും വലിയ ഐപിഒയ്‌ക്കൊരുങ്ങി റിലയന്‍സ് ജിയോ

നിക്ഷേപകരില്‍ നിന്നുള്ള മൂലധന സമാഹരണം ലക്ഷ്യമിട്ട് രാജ്യത്തെ ഏറ്റവും വലിയ ഐപിഒയ്‌ക്കൊരുങ്ങി റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഡിജിറ്റല്‍ സേവനവിഭാഗമായ ജിയോ പ്ലാറ്റ്‌ഫോംസ്.

Jio IPO
Jio IPOsource: reliance
Edited by :Dhanoj AM
Last Updated :21 ജൂൺ 2026, 10:24 am IST

മുംബൈ: നിക്ഷേപകരില്‍ നിന്നുള്ള മൂലധന സമാഹരണം ലക്ഷ്യമിട്ട് രാജ്യത്തെ ഏറ്റവും വലിയ ഐപിഒയ്‌ക്കൊരുങ്ങി റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഡിജിറ്റല്‍ സേവനവിഭാഗമായ ജിയോ പ്ലാറ്റ്‌ഫോംസ്. ഇതിന് മുന്നോടിയായി സെബിക്ക് മുന്‍പാകെ കരടുരേഖ സമര്‍പ്പിച്ചു. ഇതനുസരിച്ച് 35,000 മുതല്‍ 40000 കോടി രൂപ വരെ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്.

ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിന് നല്‍കിയ ഔദ്യോഗിക വിവരമനുസരിച്ച് 10 രൂപ മുഖവിലയുള്ള 27 കോടി പുതിയ ഓഹരികള്‍ ജിയോ വിപണിയില്‍ ഇറക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ലിസ്റ്റ് ചെയ്യുന്നതോടെ കമ്പനിയുടെ വിപണി മൂല്യം 11-12 ലക്ഷം കോടി രൂപ വരെയാകുമെന്ന് വിപണി വിദഗ്ധര്‍ പറയുന്നു.

ആഗോള നിലവാരത്തിലും ശേഷിയിലും മികച്ച മൂല്യത്തില്‍ ടെക്‌നോളജി കമ്പനികള്‍ സജ്ജമാക്കാന്‍ ഇന്ത്യയ്ക്ക് കഴിയുമെന്ന് ജിയോയുടെ ലിസ്റ്റിങ്ങിലൂടെ ലോകത്തിന് ബോധ്യമാകുമെന്ന് ചെയര്‍മാന്‍ മുകേഷ് അംബാനി പറഞ്ഞു. ജിയോ പ്ലാറ്റ്‌ഫോംസിന്റെ 66.43 ശതമാനം ഓഹരികള്‍ ഇപ്പോഴും റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ കൈവശമാണുള്ളത്. ബാക്കി 33.57 ശതമാനത്തില്‍ 17.71 ശതമാനം ടെക് ഭീമന്മാരായ മെറ്റ, ഗൂഗിള്‍ എന്നിവയ്ക്ക് സ്വന്തമാണ്.

News Now

Summary

Jio IPO: Jio Platforms valuation seen near 11–12 lakh crore

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates