എണ്ണവില വീണ്ടും നൂറ് ഡോളര്‍ തൊടുമോ?, വിപണിയില്‍ 'കരടി വിളയാട്ടം', പൊള്ളി ഐടി കമ്പനികള്‍

ഓഹരി വിപണിയില്‍ നഷ്ടം

stock market down
stock market downപ്രതീകാത്മക ചിത്രം
Edited by :Dhanoj AM
Last Updated :7 സെപ്റ്റംബർ 2026, 11:11 am IST

മുംബൈ: ഓഹരി വിപണിയില്‍ നഷ്ടം. ഇന്ന് വ്യാപാരത്തിന്റെ തുടക്കത്തില്‍ സെന്‍സെക്‌സ് 350 പോയിന്റ് ആണ് ഇടിഞ്ഞത്. സെന്‍സെക്‌സ് 76000 എന്ന സൈക്കോളജിക്കല്‍ ലെവലിന് താഴെ പോകുമോ എന്ന ആശങ്കയിലാണ് നിക്ഷേപകര്‍. നിഫ്റ്റി 23,800ല്‍ താഴെയാണ്.

അമേരിക്ക- ഇറാന്‍ സംഘര്‍ഷം തുടരുന്ന പശ്ചാത്തലത്തില്‍ എണ്ണവില കുതിപ്പ് തുടരുന്നതും അമേരിക്കന്‍ കേന്ദ്രബാങ്ക് പലിശനിരക്ക് ഉയര്‍ത്തിയേക്കുമെന്ന റിപ്പോര്‍ട്ടുകളുമാണ് വിപണിയില്‍ പ്രതിഫലിക്കുന്നത്. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡ് വില ബാരലിന് നൂറ് ഡോളറിലേക്ക് അടുക്കുകയാണ്. നിലവില്‍ 97 ഡോളറിന് മുകളിലാണ് എണ്ണവില. ഇതിനെ തുടര്‍ന്ന് ഡോളര്‍ ശക്തിയാര്‍ജിക്കുന്നത് അടക്കമുള്ള ഘടകങ്ങളും വിപണിയില്‍ പ്രതിഫലിക്കുന്നുണ്ട്.

ആഗോള വിപണിയില്‍ നിലനില്‍ക്കുന്ന അസ്ഥിരതയെ തുടര്‍ന്ന് ഏഷ്യന്‍ വിപണികളും നഷ്ടത്തിലാണ്. വെള്ളിയാഴ്ച ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിന്ന് വിദേശ നിക്ഷേപകര്‍ 3111 കോടിയുടെ നിക്ഷേപമാണ് പിന്‍വലിച്ചത്. അമേരിക്കന്‍ കേന്ദ്രബാങ്ക് പലിശനിരക്ക് വര്‍ധിപ്പിക്കുമെന്ന സൂചനകളെ തുടര്‍ന്ന് ഐടി ഓഹരികളാണ് പ്രധാനമായി നഷ്ടം നേരിട്ടത്. ഏകദേശം മൂന്ന് ശതമാനമാണ് താഴ്ന്നത്. ഇന്‍ഫോസിസും ടിസിഎസുമാണ് ഏറ്റവുമധികം നഷ്ടം നേരിട്ടത്. പലിശനിരക്ക് ഉയര്‍ത്തുന്നത് അമേരിക്കന്‍ ക്ലൈന്റുകള്‍ പണം ചെലവഴിക്കുന്നത് കുറയ്ക്കാന്‍ ഇടയാക്കിയേക്കും. ഇത് അമേരിക്കയില്‍ നിന്ന് ഇന്ത്യന്‍ ഐടി കമ്പനികള്‍ക്ക് ലഭിക്കുന്ന വരുമാനത്തെ ബാധിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകളാണ് ഐടി കമ്പനികളെ ബാധിച്ചത്. ടെക് മഹീന്ദ്ര, ടാറ്റ സ്റ്റീല്‍, അള്‍ട്രാടെക് സിമന്റ്, ട്രെന്റ് എന്നിവയാണ് നഷ്ടം നേരിട്ട മറ്റു കമ്പനികള്‍.

News Now

Summary

Markets decline amid West Asia conflict, concerns over possible US interest-rate hike

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates