
ഉയര്‍ന്ന ഡാറ്റയും 19 ഒടിടികളും, നെറ്റ്ഫ്‌ളിക്‌സ് ബണ്‍ഡില്‍ഡ് സബ്‌സ്‌ക്രിപ്ഷനുമായി വി മാക്‌സ് ഫാമിലി പ്ലാന്‍
വി മാക്‌സ് ഫാമിലി പ്ലാന്‍ 871-നൊപ്പം നെറ്റ്ഫ്‌ലിക്‌സ് സബ്‌സ്‌ക്രിപ്ഷന്‍ ഒരു സ്ഥിരം ആനുകൂല്യമായി വി ഉള്‍പ്പെടുത്തി

കൊച്ചി: ഉയര്‍ന്ന ഡാറ്റയും 19 വരെ ഒടിടി സംവിധാനങ്ങളും ആകര്‍ഷകമായ നിരക്കില്‍ ലഭ്യമാക്കി വി മാക്‌സ് ഫാമിലി പോസ്റ്റ്‌പെയ്ഡ് പ്ലാന്‍ അവതരിപ്പിച്ചു. നെറ്റ്ഫ്‌ളിക്‌സ് സബ്‌സ്‌ക്രിപ്ഷന്‍ അടക്കം മികച്ച ഒടിടി അനുഭവങ്ങളാണ് ഈ പ്ലാനിലുള്ളത്.
വി മാക്‌സ് ഫാമിലി പ്ലാന്‍ 871-നൊപ്പം നെറ്റ്ഫ്‌ലിക്‌സ് സബ്‌സ്‌ക്രിപ്ഷന്‍ ഒരു സ്ഥിരം ആനുകൂല്യമായി വി ഉള്‍പ്പെടുത്തി. മൊബൈലിലോ ടിവിയിലോ ആയി തങ്ങളുടെ ഏതെങ്കിലും ഒരു ഡിവൈസില്‍ ലോകോത്തര വിനോദ പരിപാടികള്‍ വീക്ഷിക്കാന്‍ നെറ്റ്ഫ്‌ളിക്‌സ് ബേസിക് സബ്‌സ്‌ക്രിപ്ഷന്‍ വഴിയൊരുക്കും. പ്ലാനില്‍ തന്നെ ഉള്‍പ്പെടുത്തിയിട്ടുള്ള 18 മറ്റ് ഒടിടികളും വരിക്കാര്‍ക്ക് ആസ്വദിക്കാം.
WHAT TO READ NEXT

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്; പവന് 440 രൂപ കുറഞ്ഞു
പ്രൈമറി, സെക്കന്‍ഡറി എന്നീ രണ്ടു കണക്ഷനുകളുള്ള ഈ പദ്ധതിയിലൂടെ 120 ജിബി ഡാറ്റാ പൂള്‍ കൂടി അവതരിപ്പിക്കുന്നതാണ് 871 രൂപ മാത്രം വിലയുള്ള ഇതിന്റെ മറ്റൊരു സവിശേഷത. 70 ജിബി പ്രൈമറി അംഗത്തിനും 40 ജിബി സെക്കന്‍ഡറി അംഗത്തിനും 10 ജിബി ഷെയര്‍ ചെയ്യപ്പെടുന്ന രീതിയിലുമാണ് ഡാറ്റ ലഭ്യമാക്കുക.
ഓരോ നമ്പറിനും പരിധിയില്ലാത്ത രാത്രി ഡാറ്റ (രാത്രി 12 മണി മുതല്‍ രാവിലെ 6 മണി വരെ), ഓരോ അംഗത്തിനും 200 ജിബി വീതം ആകെ 400 ജിബി ഡാറ്റ റോള്‍ ഓവര്‍ എന്നിവ അവതരിപ്പിക്കുന്ന ഏക ഓപറേറ്ററും തങ്ങളാണെന്ന് വി അവകാശപ്പെടുന്നു. 5ജി ഹാന്‍ഡ് സെറ്റ് ഉള്ളവര്‍ക്ക് മുംബൈ, ഡെല്‍ഹി-എന്‍സിആര്‍, പാട്‌ന, ചണ്ഡിഗഡ്, ബംഗളൂരു എന്നിവിടങ്ങളില്‍ പരിധിയില്ലാത്ത 5ജി ഡാറ്റയും ലഭ്യമാണ്. ഒരു ഫാമിലി പ്ലാനില്‍ 299 രൂപ വീതമെന്ന നിരക്കില്‍ എട്ടു വരെ സെക്കന്‍ഡറി അംഗങ്ങളെ ഉള്‍പ്പെടുത്താനുള്ള പദ്ധതിക്ക് വി അടുത്തിടെ തുടക്കം കുറിച്ചിരുന്നു.
News Now
Summary
Netflix bundled subscription V Max Family Plan
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


ഒറ്റച്ചാര്‍ജില്‍ 36 മണിക്കൂര്‍ വിഡിയോ, ഒരേസമയം മൂന്ന് ആക്റ്റിവിറ്റികള്‍; ഐഫോണ്‍ 18 പ്രോയും പ്രോ മാക്സും അവതരിപ്പിച്ച് ആപ്പിള്‍

കൂടുതല്‍ റിയലിസ്റ്റിക് ചിത്രങ്ങള്‍, ഫോര്‍കെ വിഡിയോ റെക്കോര്‍ഡിങ്; വിവോ എക്സ്500 സീരീസ് ലോഞ്ച് സെപ്റ്റംബര്‍ 21ന്



