
ജീവിതകാലം മുഴുവന്‍ വരുമാനത്തിനൊപ്പം ഇന്‍ഷുറന്‍സ് പരിരക്ഷയും; എല്‍ഐസി ജീവന് ഉത്സവ് പ്ലാന്‍
പ്രമുഖ പൊതുമേഖല ഇന്‍ഷുറന്‍സ് കമ്പനിയായ എല്‍ഐസിയുടെ ജീവന് ഉത്സവ് ഒരു നോണ്‍ ലിങ്ക്ഡ്, നോണ്‍ പാര്‍ട്ടിസിപ്പേറ്റിങ്, വ്യക്തിഗത, സേവിങ്സ്, ഹോള്‍ ലൈഫ് ഇന്‍ഷുറന്‍സ് പ്ലാനാണ്

പ്രമുഖ പൊതുമേഖല ഇന്‍ഷുറന്‍സ് കമ്പനിയായ എല്‍ഐസിയുടെ ജീവന് ഉത്സവ് ഒരു നോണ്‍ ലിങ്ക്ഡ്, നോണ്‍ പാര്‍ട്ടിസിപ്പേറ്റിങ്, വ്യക്തിഗത, സേവിങ്സ്, ഹോള്‍ ലൈഫ് ഇന്‍ഷുറന്‍സ് പ്ലാനാണ്. ആകസ്മികമായി പോളിസി ഉടമയ്ക്ക് മരണം സംഭവിച്ചാല്‍ കുടുംബത്തിന് സാമ്പത്തിക സഹായം ലഭിക്കുന്ന തരത്തിലാണ് ഈ പ്ലാന്‍.
ജീവിച്ചിരിക്കുന്ന പോളിസി ഉടമയ്ക്ക് തെരഞ്ഞെടുത്ത ഓപ്ഷന് അനുസരിച്ച് റെഗുലര്‍ ഇന്‍കം ബെനിഫിറ്റ് അല്ലെങ്കില്‍ ഫ്ലെക്സി ഇന്‍കം ബെനിഫിറ്റ് രൂപത്തില്‍ സര്‍വൈവല്‍ ആനുകൂല്യം ലഭിക്കും. ജീവിതകാലം മുഴുവന്‍ വരുമാനവും ഇന്‍ഷുറന്‍സ് പരിരക്ഷയും നല്കുന്ന എല്‍ഐസിയുടെ ഒരു പോളിസിയാണിത്. വരുമാനത്തിനൊപ്പം ഇന്‍ഷുറന്‍സും ആഗ്രഹിക്കുന്നവര്‍ക്കായാണ് ഈ പ്ലാന്‍ രൂപകല്‍പ്പന ചെയ്തത്. ഏറ്റവും കുറഞ്ഞ പ്രീമിയം അടയ്ക്കല്‍ കാലാവധി അഞ്ച് വര്‍ഷവും പരമാവധി 16 വര്‍ഷവുമാണ്.
65 വയസ് വരെ ഈ പദ്ധതിയില്‍ ചേരാവുന്നതാണ്. വരുമാനത്തിനായി രണ്ടു ഓപ്ഷനുകളുണ്ട്. മൂന്ന് മുതല്‍ ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം എല്ലാ വര്‍ഷവും അടിസ്ഥാന സം അഷ്വേര്‍ഡ് തുകയുടെ 10 ശതമാനം വരുമാനമായി ലഭിക്കുന്നതാണ് ഒരു ഓപ്ഷന്. വര്‍ഷംതോറും വര്‍ധിക്കുന്ന ഈ തുക പിന്നീട് ഇഷ്ടാനുസരണം പിന്‍വലിക്കാവുന്ന ഫ്ലെക്സി ഇന്‍കം ഓപ്ഷനാണ് മറ്റൊന്ന്. വാര്‍ഷിക 10 ശതമാനം വരുമാന ആനുകൂല്യം നീട്ടാനും മാറ്റിവെച്ച തുകയ്ക്ക് 5.5 ശതമാനം നിരക്കില്‍ വാര്‍ഷിക പലിശ നേടാനും ഇതുവഴി സാധിക്കും. ഇങ്ങനെ ശേഖരിക്കുന്ന തുകയുടെ 75 ശതമാനം വര്‍ഷത്തില്‍ ഒരിക്കല്‍ പിന്‍വലിക്കാവുന്ന തരത്തിലാണ് ഫ്ലെക്സി ഇന്‍കം ഓപ്ഷന്. ഒറ്റത്തവണ വലിയ തുക അടച്ച് വരുമാനവും ഇൻഷുറൻസും ഉറപ്പാക്കുന്ന പ്ലാനും ഈ സ്കീമിന്റെ ഭാഗമായി ഉണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് എല്‍ഐസി വെബ്സൈറ്റ് സന്ദര്‍ശിക്കുക.
News Now
രാഹുലിന്റെയും പ്രിയങ്കയുടേയും അറസ്റ്റ്: നാളെ സംസ്ഥാനത്ത് കോണ്‍ഗ്രസ് പ്രതിഷേധം

'നാല് ആന്‍ജിയോപ്ലാസ്റ്റി ചെയ്ത് കഴിഞ്ഞാൽ കമ്മീഷൻ, കഷ്ടം ആണ് കേട്ടോ'; മുഖ്യമന്ത്രിയുടെ വാദം തള്ളി ഡോ.സൗമ്യ സരിൻ (വിഡിയോ)

എംപിമാരുടെ ആവശ്യം പ്രോട്ടോക്കോള്‍ വിരുദ്ധം, നാലു മണിവരെ ആരും കൂടിക്കാഴ്ചയ്ക്ക് സമയം തേടിയില്ല; വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്

അയ്യർ 'ഷോ'... നായകന്റെ സെഞ്ച്വറിയിൽ വിൻഡീസിനെതിരെ ഇന്ത്യയ്ക്ക് തകർപ്പൻ ജയം

Summary
LIC's Jeevan Utsav scheme, benefits
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



