
ആത്മഹത്യയെ കുറിച്ച് 'സെര്‍ച്ച്' ചെയ്താല്‍ രക്ഷിതാക്കളെ അറിയിക്കും, ഇന്‍സ്റ്റഗ്രാമില്‍ മുന്നറിയിപ്പ്

സാന്‍ഫ്രാന്‍സിസ്കോ: ഇന്‍സ്റ്റഗ്രാം ഉപയോഗിക്കുന്ന കൗമാരക്കാര്‍ക്ക് മുന്നറിയിപ്പുമായി മെറ്റ. ഇന്‍സ്റ്റഗ്രാമില്‍ ആത്മഹത്യ, സ്വയം മുറിവേല്‍പ്പിക്കല്‍ എന്നിവയുമായി ബന്ധപ്പെട്ട വാക്കുകള്‍ ആവര്‍ത്തിച്ച് 'സെര്‍ച്ച്' ചെയ്യാന്‍ ശ്രമിച്ചാല്‍ പിടിവീഴും. ഇത്തരം ഉള്ളടക്കങ്ങള്‍ തിരയുന്നുവെന്ന് കണ്ടെത്തിയാല്‍ രക്ഷിതാക്കളെ അറിയിക്കുമെന്നാണ് മെറ്റ അറിയിച്ചിരിക്കുന്നത്.
ഇന്‍സ്റ്റഗ്രാമിലെ പേരന്റല്‍ സൂപ്പര്വിഷന് ടൂളുകള്‍ ഉപയോഗിക്കുന്ന രക്ഷിതാക്കള്‍ക്ക് ഇ-മെയില്‍, ടെക്സ്റ്റ് മെസേജ്, വാട്സാപ്പ് എന്നിവ വഴി അറിയിപ്പുലഭിക്കും. ഇന്‍സ്റ്റഗ്രാം ആപ്പുവഴിയും കുട്ടികളുടെ തിരച്ചില്‍വിവരം അറിയിക്കും. ഇതിനൊപ്പം ആത്മഹത്യ, സ്വയം മുറിവേല്‍പ്പിക്കല്‍ എന്നിവയില്‍നിന്ന് കുട്ടികളെ തിരിച്ചുകൊണ്ടുവരാന്‍ സഹായിക്കുന്ന വിദഗ്ധരുടെ സഹായം ലഭ്യമാക്കാന്‍ വഴിയൊരുക്കും.
ആത്മഹത്യയും സ്വയം അപകടപ്പെടുത്തലുമായി ബന്ധപ്പെട്ട വിവരങ്ങള്‍ തിരയുന്നതിനുള്ള സൗകര്യം ഇന്‍സ്റ്റഗ്രാം ബ്ലോക്ക് ചെയ്തിരിക്കുകയാണ്. ഇതിനുപുറമേയാണ് രക്ഷിതാക്കള്‍ക്ക് അറിയിപ്പുനല്‍കുന്ന സൗകര്യം കൊണ്ടുവരുന്നത്. യുഎസ്, ബ്രിട്ടന്, ഓസ്ട്രേലിയ, കാനഡ എന്നിവടങ്ങളില്‍ ഈ സംവിധാനം വരുന്ന ആഴ്ചകളില്‍ നിലവില്‍വരും. ഈ വര്‍ഷം തന്നെ മറ്റുരാജ്യങ്ങളിലും ഇത് നടപ്പാക്കും.
News Now
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന്‍ കാമറ; വണ്‍പ്ലസ് 16 ലോഞ്ച് ഒക്ടോബര്‍ 12ന്

Summary
Instagram will start notifying parents using supervision if their teen repeatedly tries to search for terms related to suicide or self-harm within a short period of time.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

