
ഇന്‍സ്റ്റഗ്രാമില്‍ പുതിയ ഫീച്ചര്‍; ടാഗ് ചെയ്ത പോസ്റ്റുകള്‍ സ്വന്തം പോസ്റ്റാക്കാം
ടാഗ് ചെയ്ത യഥാര്‍ത്ഥ പോസ്റ്റ് തന്നെ ഉപയോക്താക്കള്‍ക്ക് അവരുടെ ഗ്രിഡില്‍ ഉള്‍പ്പെടുത്താം.

ന്യൂഡല്‍ഹി: സ്വന്തം പ്രൊഫൈലില്‍ പ്രദര്‍ശിപ്പിക്കുന്ന ഉള്ളടക്കത്തിന്മേല് ഉപയോക്താക്കള്‍ക്ക് കൂടുതല്‍ നിയന്ത്രണം നല്കുന്ന ഒരു പുതിയ ഫീച്ചര്‍ അവതരിപ്പിച്ച് ഇന്‍സ്റ്റഗ്രാം. ഇനി മുതല്‍ മറ്റുള്ളവര്‍ ടാഗ് ചെയ്യുന്ന പോസ്റ്റുകള്‍ സ്വന്തം പ്രൊഫൈല്‍ ഗ്രിഡിലേക്ക് നേരിട്ട് ചേര്‍ക്കാന്‍ ഈ പുതിയ ഫീച്ചറിലൂടെ സാധിക്കും. ഇതിനായി ഉപയോക്താക്കള്‍ ചിത്രങ്ങളോ വിഡിയോകളോ വീണ്ടും അപ്ലോഡ് ചെയ്യുകയോ റീപോസ്റ്റ് ചെയ്യുകയോ ചെയ്യണ്ട. യാത്രകള്‍, പാര്‍ട്ടികള്‍, കണ്‍സര്‍ട്ടുകള്‍ തുടങ്ങിയ ഗ്രൂപ്പ് ഒത്തുചേരലുകളില്‍ സുഹൃത്തുക്കള്‍ എടുക്കുന്ന ചിത്രങ്ങളില്‍ നമ്മളെ ടാഗ് ചെയ്യുമ്പോള്‍, ടാഗ് ചെയ്ത യഥാര്‍ത്ഥ പോസ്റ്റ് തന്നെ ഉപയോക്താക്കള്‍ക്ക് അവരുടെ ഗ്രിഡില്‍ ഉള്‍പ്പെടുത്താം.
ഇന്‍സ്റ്റാഗ്രാമിലെ 'ടാഗ്ഡ് പോസ്റ്റ്' ഫീച്ചര്‍ അറിയാം
ഇന്‍സ്റ്റഗ്രാമിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് ടാഗ് ചെയ്യപ്പെട്ട പോസ്റ്റുകള്‍ പ്രൊഫൈലിലേക്ക് ചേര്‍ക്കാന്‍ ഉപയോക്താക്കള്‍ക്ക് സാധിക്കും. ആരെങ്കിലും നിങ്ങളെ ടാഗ് ചെയ്യുമ്പോള്‍ ലഭിക്കുന്ന ഡിഎം(ഡയറക്ട് മെസ്സേജ്) അറിയിപ്പ് വഴിയോ, ടാഗ് ചെയ്യപ്പെട്ട പോസ്റ്റില്‍ നിന്ന് നേരിട്ടോ, അല്ലെങ്കില്‍ പ്രൊഫൈലിലെ 'Tagged' ടാബ് വഴിയോ ഈ സൗകര്യം ഉപയോഗിക്കാം. പിന്നീട് ഈ പോസ്റ്റുകള്‍ പ്രധാന ഗ്രിഡില്‍നിന്ന് ഒഴിവാക്കിയാലും യഥാര്‍ത്ഥ അപ്ലോഡ് ഡിലീറ്റ് ചെയ്യപ്പെടില്ല.
പുതുതായി ചേര്‍ക്കുന്ന പോസ്റ്റുകള്‍ ഡിഫോള്‍ട്ടായി റിവേഴ്സ്-ക്രോണോളജിക്കല്‍ ക്രമത്തിലാണ് ഗ്രിഡില്‍ ദൃശ്യമാകുക. എന്നാല്‍, മുന്‍കൂട്ടി പ്രൊഫൈല്‍ ഗ്രിഡ് ക്രമീകരിച്ചിട്ടുള്ള ഉപയോക്താക്കളുടെ ലേഔട്ട് തനിയെ റീസെറ്റ് ആകില്ല. ക്രിയേറ്റര്‍ കൊളാബറേഷനുകളും ടാഗ് ചെയ്യപ്പെടുന്ന ഗ്രൂപ്പ് ഇമേജുകളും മറ്റും പ്രൊഫൈല്‍ ഗ്രിഡില്‍ കാണിക്കാനും അത് ഫോളോവര്‍മാരിലേക്ക് എത്തിക്കാനും ഇതുവഴി സാധിക്കും.
News Now
ചന്ദ്രനില്‍ ആണവ റിയാക്ടറുകള്‍ സ്ഥാപിക്കാന്‍ അമേരിക്കയും ചൈനയും റഷ്യയും; റിപ്പോര്‍ട്ട്

കളങ്കാവലിന് ശേഷം ജിതിന് കെ ജോസ്; ജയസൂര്യ ചിത്രം 'മായന്‍' പൂര്‍ത്തിയായി; റിലീസ് ഡിസംബര്‍ 3 ന്
റഷ്യയിൽ ലാബ് ടെക്നീഷ്യൻ പ്ലേഗ് ബാധിച്ച് മരിച്ചതായി സംശയം: 5 ആശുപത്രികൾ അടപ്പിച്ചു; ഇരുനൂറിലേറെ പേർ ക്വാറന്റീനിൽ

മകളുടെ വിദ്യാഭ്യാസത്തിന് 72 ലക്ഷം രൂപ സമ്പാദിക്കാം, ഗ്യാരണ്ടീഡ് റിട്ടേണ്‍; ചെയ്യേണ്ടത് ഇത്രമാത്രം

Summary
Instagram gets a useful new feature for tagged posts
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


വാട്സ്ആപ്പ്, ഇന്‍സ്റ്റഗ്രാം, ഫെയ്സ്ബുക്ക് എന്നിവ പണം അടച്ച് ഉപയോഗിക്കാം; യുഎഇയില്‍ പുതിയ സബ്സ്ക്രിപ്ഷന് പ്ലാന്‍

'മറഞ്ഞിരിക്കുന്ന കെണി'; ഫോണ്‍ ഹാക്ക് ചെയ്യപ്പെടും, വ്യാജ അശ്ലീല ആപ്പുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് മുന്നറിയിപ്പ്



