എസ്‌ഐപിയാണോ ചിട്ടിയാണോ നല്ലത്?; വിശദാംശങ്ങള്‍

ചിട്ടി ആരംഭിച്ച ശേഷം വിളിച്ചെടുത്ത് ലോണാക്കി മാറ്റുന്നതിനുള്ള ഓപ്ഷന്‍ ഉണ്ട്

sip
investmentfile
Edited by :Dhanoj AM
Last Updated :13 സെപ്റ്റംബർ 2026, 5:04 pm IST

നിക്ഷേപം നടത്താന്‍ തീരുമാനിക്കുമ്പോള്‍ എവിടെ നിക്ഷേപിക്കണം എന്ന ചിന്ത കടന്നുവരാറുണ്ട്. പലപ്പോഴും ചിട്ടിയാണോ അതോ എസ്‌ഐപിയാണോ നല്ലത് എന്ന ചോദ്യമാണ് ഉയര്‍ന്നുവരാറ്. ഓരോ വ്യക്തിയുടെയും ലക്ഷ്യങ്ങളെയും സാമ്പത്തിക ആവശ്യങ്ങളെയും മുന്‍നിര്‍ത്തി വേണം ഇതില്‍ ഏത് തെരഞ്ഞെടുക്കണമെന്ന തീരുമാനം സ്വീകരിക്കേണ്ടത് എന്ന് വിദഗ്ധര്‍ പറയുന്നു.

ചിട്ടിയില്‍ നിക്ഷേപിച്ചാല്‍ ഏകദേശം ആറു ശതമാനം റിട്ടേണാണ് ലഭിക്കുക. എന്നാല്‍ എസ്ഐപിയിലാണെങ്കില്‍ ശരാശരി 12 ശതമാനം റിട്ടേണ്‍ ലഭിക്കാം. എന്നാല്‍ ദീര്‍ഘകാലം മുന്‍നിര്‍ത്തി എസ്ഐപിയില്‍ നിക്ഷേപിച്ചാല്‍ മാത്രമേ പ്രയോജനം ലഭിക്കുകയുള്ളൂ എന്ന കാര്യം ഓര്‍ക്കണമെന്നും വിദഗ്ധര്‍ പറയുന്നു. വിപണിയുടെ ഏറ്റക്കുറച്ചിലുകളും പരിഗണിക്കേണ്ട ഘടകമാണ്.

യഥാര്‍ഥത്തില്‍ ഇവ തമ്മില്‍ താരതമ്യം ചെയ്യുന്നതില്‍ അര്‍ത്ഥമില്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ചിട്ടിയിലാണെങ്കില്‍ കാലാവധി കഴിയുമ്പോള്‍ എത്ര കിട്ടുമെന്ന് മുന്‍കൂട്ടി അറിയാന്‍ സാധിക്കും. ചിട്ടി ആരംഭിച്ച ശേഷം വിളിച്ചെടുത്ത് ലോണാക്കി മാറ്റുന്നതിനുള്ള ഓപ്ഷന്‍ ഉണ്ട്. അതുകൊണ്ട് പണത്തിന്റെ ആവശ്യകത അനുസരിച്ച് വേണം ചിട്ടി വേണോ എസ്ഐപി വേണോ എന്ന് തീരുമാനിക്കേണ്ടത് എന്നും വിദഗ്ധര്‍ പറയുന്നു.

എസ്ഐപിയില്‍ മാസം 5000 രൂപ വീതം പത്തുവര്‍ഷം നിക്ഷേപിക്കുകയാണെങ്കില്‍ കാലാവധി കഴിയുമ്പോള്‍ 11.5 ലക്ഷം രൂപ കിട്ടാം. ശരാശരി 12 ശതമാനം റിട്ടേണ്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഈ കണക്കുകൂട്ടല്‍. നിക്ഷേപം മാത്രം ലക്ഷ്യമിട്ടാണ് നിക്ഷേപിക്കുന്നതെങ്കില്‍ എസ്ഐപിയാണ് മികച്ചത്. എന്നാല്‍ നിക്ഷേപിച്ച ശേഷം ഉടന്‍ തന്നെ വിളിച്ചെടുക്കാനും ലോണ്‍ പോയിന്റ് ഓഫ് വ്യൂവിലുമാണ് ചേരുന്നതെങ്കില്‍ ചിട്ടിയാണ് നല്ലത്. ഓരോരുത്തരുടെയും പണത്തിന്റെ ആവശ്യം മനസിലാക്കി വേണം ഏത് തെരഞ്ഞെടുക്കണമെന്ന് തീരുമാനിക്കേണ്ടതെന്നും വിദഗ്ധര്‍ പറയുന്നു.

News Now

Summary

Which is better: SIP or Chitty? Details

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates