
ഒറ്റയടിക്ക് 20 ശതമാനം കുതിപ്പ്; ഒല രണ്ടാം ദിവസവും അപ്പര്‍ സര്‍ക്യൂട്ടില്‍; ഓഹരി വില 109 രൂപ
തുടര്‍ച്ചയായ രണ്ടാം ദിവസവും പ്രമുഖ ഇലക്ട്രിക് സ്കൂട്ടര്‍ നിര്‍മ്മാതാക്കളായ ഒല ഇലക്ട്രിക് മൊബിലിറ്റി അപ്പര്‍ സര്‍ക്യൂട്ടില്‍

മുംബൈ: തുടര്‍ച്ചയായ രണ്ടാം ദിവസവും പ്രമുഖ ഇലക്ട്രിക് സ്കൂട്ടര്‍ നിര്‍മ്മാതാക്കളായ ഒല ഇലക്ട്രിക് മൊബിലിറ്റി അപ്പര്‍ സര്‍ക്യൂട്ടില്‍. ഇന്ന് വ്യാപാരത്തിനിടെ 20 ശതമാനം കുതിച്ചതോടെയാണ് അപ്പര്‍ സര്‍ക്യൂട്ടിലെത്തിയത്. ഓഹരി ഒന്നിന് 109.44 എന്ന നിലയിലേക്കാണ് ഒല മുന്നേറ്റം കാഴ്ചവെച്ചത്. വെള്ളിയാഴ്ചയും ഒല 20 ശതമാനം കുതിപ്പാണ് രേഖപ്പെടുത്തിയത്.
ബുധനാഴ്ച ഒന്നാംപാദ ഫലം കമ്പനി പുറത്തുവിടാനിരിക്കേയാണ് മുന്നേറ്റം. കൂടാതെ ഒല ആദ്യമായി ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ അവതരിപ്പിക്കാന്‍ പോകുന്നതും കമ്പനിയുടെ ഓഹരിയെ സ്വാധീനിച്ചു. സ്വാതന്ത്ര്യദിനത്തില്‍ ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ പുറത്തുവിടാനാണ് കമ്പനി തീരുമാനിച്ചിരിക്കുന്നത്. ഇതും കമ്പനിയുടെ മുന്നേറ്റത്തെ സ്വാധീനിച്ചതായി വിപണി വിദഗ്ധര്‍ പറയുന്നു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ഓഫര്‍ ഫോര്‍ സെയിലിലൂടെയും പുതിയ ഓഹരികള്‍ ഇഷ്യു ചെയ്തും 5500 കോടി രൂപ സമാഹരിക്കാന്‍ ലക്ഷ്യമിട്ടാണ് കമ്പനി ഐപിഒ ഇറക്കിയത്. ലിസ്റ്റ് ചെയ്ത ദിവസവും വിപണിയില്‍ വലിയ മുന്നേറ്റമാണ് കമ്പനി കാഴ്ചവെച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
Related News


രണ്ടാം ദിവസവും കൂപ്പുകുത്തി ഓഹരി വിപണി, സെന്‍സെക്സ് 600 പോയിന്റ് ഇടിഞ്ഞു; രൂപയ്ക്കും നഷ്ടം, എണ്ണവില 107 ഡോളറിന് മുകളില്‍

കുതിച്ച് രൂപ, രണ്ടുദിവസത്തിനിടെ 31 പൈസയുടെ നേട്ടം, രണ്ടാം ദിവസവും ഓഹരി വിപണിയില്‍ മുന്നേറ്റം; കുതിച്ച് എച്ച്ഡിഎഫ്സി ബാങ്ക്

