
രണ്ടാഴ്ചയ്ക്കിടെ പെട്രോളിന് കൂടിയത് 3.63 രൂപ, ഡീസലിന് 3.84; രണ്ടാം ദിനവും മാറ്റമില്ലാതെ ഇന്ധന വില
രണ്ടാഴ്ചയ്ക്കിടെ പെട്രോളിന് കൂടിയത് 3.63 രൂപ, ഡീസലിന് 3.84; രണ്ടാം ദിനവും മാറ്റമില്ലാതെ ഇന്ധന വില

ന്യൂഡല്‍ഹി: രണ്ട് ആഴ്ചയോളം നീണ്ട തുടര്‍ച്ചയായ വര്‍ധനയ്ക്കൊടുവില്‍ രണ്ടാം ദിനവും മാറ്റമില്ലാതെ ഇന്ധന വില. വില വര്‍ധനയ്ക്കെതിരെ പ്രതിഷേധം ശക്തമാവുന്നതിനിടെ ഇന്നലെയും ഇന്നും എണ്ണ കമ്പനികള്‍ നിരക്കില്‍ മാറ്റം വരുത്തിയില്ല.
ഫെബ്രുവരി ഒന്‍പതു മുതലുള്ള പന്ത്രണ്ടു ദിവസത്തിനിടെ 3.63 രൂപയാണ് പെട്രോളിന് കൂടിയത്. ഡീസലിന് 3.84 രൂപയും ഈ കാലയളവിനിടെ വര്‍ധിച്ചു. രാജസ്ഥാനിലെയും മധ്യപ്രദേശിലെയും പല പ്രദേശങ്ങളിലും വില നൂറു രൂപ കടന്നു. ഡല്‍ഹിയില്‍ 90.58രൂപയാണ് ഒരു ലിറ്റര്‍ പെട്രോളിന്റെ വില. ഡീസലിന് 80.97 രൂപ.
മുംബൈയില്‍ നൂറിലേക്കെത്താന് മൂന്നു രൂപ കൂടിയേ വേണ്ടൂ. ഡീസല്‍ തൊണ്ണൂറിലേക്ക് അടുത്തുകൊണ്ടിരിക്കുന്നു.
രാജ്യാന്തര വിപണിയില്‍ അസംസ്കൃത എണ്ണയുടെ വിലയില്‍ ചെറിയ കുറവുണ്ടായിട്ടുണ്ട്. ബാരലിന് 65 ഡോളര്‍ കടന്ന വില ഇക്കഴിഞ്ഞ ദിവസങ്ങളില്‍ 63 ഡോളറില്‍ എത്തി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
'നാന, നിങ്ങളുടെ ആ ഉപദേശം മരിക്കുവോളം മറക്കില്ല; ഒരിക്കല്‍ കൂടി തര്‍ക്കിക്കാനും ചായ പങ്കിടാനും സാധിച്ചിരുന്നെങ്കില്‍'; വികാരഭരിതനായി ഷാരൂഖ്

'സഞ്ജു പ്ലെയിങ് ഇലവനിൽ വേണം, മറ്റൊരു ചോദ്യവും ഇല്ല'

Jantar Mantar Protest: രാഹുലിൻറെ നേതൃത്വത്തിൽ പ്രതിപക്ഷ എംപിമാർ രാജ്ഘട്ടിൽ
ജിഎസ്ടി ഉദ്യോഗസ്ഥരുടെ അറസ്റ്റ് അധികാരം റദ്ദാക്കി; നിര്‍ണായക പരിഷ്കാരങ്ങളുമായി ജിഎസ്ടി കൗണ്‍സില്‍


