
500 രൂപ മുതല്‍ 5000 രൂപ വരെ; പോസ്റ്റ് ഓഫീസില്‍ നിക്ഷേപിച്ചാല്‍ ലക്ഷങ്ങള്‍ വരെ സമ്പാദിക്കാം; കണക്ക് ഇങ്ങനെ
പോസ്റ്റ് ഓഫീസിലെ ഏറ്റവും ജനപ്രിയമായ ഒരു നിക്ഷേപ പദ്ധതിയാണ് പോസ്റ്റ് ഓഫീസ് ആര്‍ഡി.

പോസ്റ്റ് ഓഫീസിലെ ഏറ്റവും ജനപ്രിയമായ ഒരു നിക്ഷേപ പദ്ധതിയാണ് പോസ്റ്റ് ഓഫീസ് ആര്‍ഡി. കൈയില്‍ വെറും 100 രൂപയെ ഉള്ളൂവെങ്കിലും ഇതില്‍ നിക്ഷേപിക്കാന്‍ സാധിക്കും. അതുകൊണ്ട് തന്നെ സാധാരണക്കാരന്റെ പ്രിയപ്പെട്ട നിക്ഷേപ മാര്ഗമായാണിതിനെ കാണുന്നത്.
റെക്കറിങ് ഡെപ്പോസിറ്റ് സ്കീം അഥവാ ആര്‍ഡി നിക്ഷേപത്തിന്റെ കാലാവധി അഞ്ചുവര്‍ഷമാണ്. അത് 10 വര്‍ഷമായി നീട്ടാന്‍ സാധിക്കും. നിലവിലെ കണക്ക് പ്രകാരം നിക്ഷേപത്തിന്റെ പലിശ നിരക്ക് 6.7 ശതമാനമാണ്. ഇത് എല്ലാവര്ക്കും ഒരുപോലെ ബാധകമാണ്.
ഇതില്‍ പരമാവധി നിക്ഷേപത്തിന് പരിധിയില്ല. സാമ്പത്തിക ശേഷിക്ക് അനുസരിച്ച് എത്ര രൂപ വരെയും നിക്ഷേപിക്കാം. എല്ലാ മാസവും ഒരു നിശ്ചിത തുക നിക്ഷേപിക്കാം. ഒപ്പം ആകര്‍ഷകമായ പലിശയും കൂടി ചേരുമ്പോള്‍ പണം എളുപ്പത്തില്‍ വളരും. അക്കൗണ്ട് തുറന്നതിന് ശേഷം ചില കാരണത്താല്‍ ആ അക്കൗണ്ട് ക്ലോസ് ചെയ്യണമെങ്കില്‍ അതിനും സാധിക്കും. അതായത് ഈ സ്കീമില്‍ പ്രീമെച്വര്‍ ക്ലോഷര്‍ സൗകര്യം നല്‍കിയിട്ടുണ്ട്.
ഇതില്‍ ലോണ്‍ സൗകര്യവും ഉണ്ട്. അക്കൗണ്ട് ആരംഭിച്ച് ഒരു വര്‍ഷത്തിന് ശേഷം നിക്ഷേപ തുകയുടെ 50 ശതമാനം വരെ മാത്രമേ വായ്പയായി എടുക്കാന്‍ സാധിക്കൂ. ഒരു വ്യക്തിയുടെ പേരിലോ സംയുക്തമായോ ഒന്നിലധികം ആര്‍ഡി അക്കൗണ്ടുകള്‍ തുറക്കാന്‍ കഴിയും.
നിക്ഷേപം
ആര്‍ഡിയില്‍ പ്രതിമാസം 500 രൂപ വീതമാണ് നിക്ഷേപിക്കുന്നതെങ്കില്‍ അഞ്ചുവര്‍ഷം കഴിയുമ്പോള്‍ പലിശ സഹിതം 35,683 രൂപയാണ് ലഭിക്കുക. പ്രതിമാസം നിക്ഷേപിക്കുന്ന തുക 2000 രൂപയായാല്‍ കൈയില്‍ കിട്ടുന്ന തുക ഒരു ലക്ഷത്തിന് മുകളിലാകും. 1,42,732 രൂപയാണ് കൈയില്‍ കിട്ടുക. പ്രതിമാസ നിക്ഷേപം 3000 രൂപയാണെങ്കില്‍ 2,14,098 രൂപ, 4000 രൂപയാണെങ്കില്‍ 2,85,464 രൂപ, 5000 രൂപയാണെങ്കില്‍ 3,56,830 രൂപ, ആറായിരം രൂപയാണെങ്കില്‍ 4,28,196 രൂപ എന്നിങ്ങനെയാണ് ഓരോ മാസത്തെയും നിക്ഷേപം അനുസരിച്ച് അഞ്ചു വര്‍ഷം കഴിയുമ്പോള്‍ കൈയില്‍ കിട്ടുന്ന തുക. ഇത് പലിശസഹിതമുള്ള തുകയാണ്.
News Now
ചന്ദ്രനില്‍ ആണവ റിയാക്ടറുകള്‍ സ്ഥാപിക്കാന്‍ അമേരിക്കയും ചൈനയും റഷ്യയും; റിപ്പോര്‍ട്ട്

കളങ്കാവലിന് ശേഷം ജിതിന് കെ ജോസ്; ജയസൂര്യ ചിത്രം 'മായന്‍' പൂര്‍ത്തിയായി; റിലീസ് ഡിസംബര്‍ 3 ന്
റഷ്യയിൽ ലാബ് ടെക്നീഷ്യൻ പ്ലേഗ് ബാധിച്ച് മരിച്ചതായി സംശയം: 5 ആശുപത്രികൾ അടപ്പിച്ചു; ഇരുനൂറിലേറെ പേർ ക്വാറന്റീനിൽ

മകളുടെ വിദ്യാഭ്യാസത്തിന് 72 ലക്ഷം രൂപ സമ്പാദിക്കാം, ഗ്യാരണ്ടീഡ് റിട്ടേണ്‍; ചെയ്യേണ്ടത് ഇത്രമാത്രം

Summary
post office recurring deposit scheme, details
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




